പ്രജനനകാലത്ത് പെൻഗ്വിനുകൾ മാസങ്ങളോളം കരയിലും മഞ്ഞുപാളികളിലും ചിലവഴിക്കാറുണ്ട്. എന്നാൽ കടൽ ഭക്ഷണങ്ങളോടാണ് ഇവയ്ക്ക് പ്രിയം.
മൃഗങ്ങൾക്ക് മനുഷ്യർ ചെയ്യുന്നതുപോലെയുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ചിലർക്ക് ഏത് സാഹചര്യത്തെയും അതിജീവിക്കാനും കഴിയും. അത്തരത്തിൽ പലതരം കഴിവുകളാണ് മൃഗങ്ങൾക്കുള്ളത്. വെള്ളത്തിൽ വസിക്കുന്ന മൃഗങ്ങൾ അതുപോലെ കരയിലും ജീവിക്കാറുണ്ട്. മനുഷ്യരെ പോലെ തന്നെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനാണ് മൃഗങ്ങൾക്കും താല്പര്യം. ഈ ജീവികൾ കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കുന്നു. അവരെ പരിചയപ്പെടാം.
പെൻഗ്വിൻ
പ്രജനനകാലത്ത് പെൻഗ്വിനുകൾ മാസങ്ങളോളം കരയിലും മഞ്ഞുപാളികളിലും ചിലവഴിക്കാറുണ്ട്. എന്നാൽ കടൽ ഭക്ഷണങ്ങളോടാണ് ഇവയ്ക്ക് പ്രിയം. അതിനാൽ തന്നെ പെൻഗ്വിനുകൾക്ക് തിരിച്ച് കടലിലേക്ക് മടങ്ങേണ്ടി വരുന്നു.
ആമ
ആമകൾക്ക് ആഴ്ച്ചകളോളം കരയിൽ വസിക്കാൻ സാധിക്കും. പ്രത്യേകിച്ചും മുട്ടയിടുന്ന സമയങ്ങളിലാണ് ഇവയെ കരയിൽ ഇത്തരത്തിൽ കാണപ്പെടുന്നത്. പെൺ ആമകൾ കുഴി കുഴിച്ച് അതിൽ മുട്ടകൾ സൂക്ഷിക്കുകയും മണ്ണിട്ട് മൂടുകയും ചെയ്യുന്നു.
താറാവ്
താറാവുകളെ ജലപക്ഷികളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഇവ കൂട് ഉണ്ടാക്കാനും ഭക്ഷണം കഴിക്കാനും കരയിൽ വരുന്നു. കുഞ്ഞുങ്ങളെ പരിചരിക്കുന്ന സമയങ്ങളിലും ആഴ്ച്ചകളോളം ഇവ വെള്ളത്തിൽ നിന്നും മാറി കരയിൽ ജീവിക്കാറുണ്ട്.
മുതല
പൂർണമായും വെള്ളത്തിൽ വസിക്കുന്നവരല്ല മുതലകൾ. സൂര്യപ്രകാശം ലഭിക്കുന്നതിനും ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിനും വേണ്ടി മണിക്കൂറുകളോളം ഇവർ കരയിൽ കിടക്കാറുണ്ട്. തണുപ്പ് ആവശ്യം വരുമ്പോൾ മാത്രമാണ് മുതലകൾ തിരിച്ച് വെള്ളത്തിലേക്ക് പോകാറുള്ളത്.
തവള
തവളകൾ ഈർപ്പമുള്ള ചർമ്മത്തിലൂടെയും ശ്വാസകോശത്തിലൂടെയും ശ്വസിക്കുന്നു. ഈർപ്പമുള്ള കാലാവസ്ഥ ഉള്ളിടത്തോളം കരയിൽ അതിജീവിക്കാൻ താവളകൾക്ക് സാധിക്കും. കീടങ്ങളാണ് അവരുടെ ഇര. അതിനാൽ തന്നെ കരയിൽ ജീവിക്കുന്നതാണ് തവളകൾക്ക് കൂടുതൽ സന്തോഷം ലഭിക്കുന്നത്.
ഹിപ്പോപ്പൊട്ടാമസ്
കാഠിന്യമേറിയ സൂര്യന്റെ ചൂടിനെ അതിജീവിക്കാൻ ഹിപ്പോപ്പൊട്ടാമസിന് സാധിക്കുകയില്ല. അതിനാൽ തന്നെ ഇവ എപ്പോഴും വെള്ളത്തിലാണ് വസിക്കുന്നത്. പുല്ല് തിന്നാൻ മാത്രമാണ് ഹിപ്പോകൾ കരയിൽ വരുന്നത്.
ഓട്ടർ
ഓട്ടർ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വെള്ളത്തിൽ വേട്ടയാടി ജീവിക്കുന്നു. എന്നാൽ വിശ്രമിക്കാനും, മാളങ്ങളിൽ താമസിക്കാനും ഇവ ദിവസവും കരയിലെത്താറുണ്ട്. ചില സമയങ്ങളിൽ ദീർഘനേരം ഇവ സഞ്ചരിക്കും. കൂടാതെ ഇണ ചേരാനും പ്രസവിക്കാനും ഇവ കരയിൽ വരാറുണ്ട്.


