മേക്കപ്പ് ഇല്ലാതെ തന്നെ മുഖം ഫ്രഷായും ക്ലിയറായും ഇരിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? വില കൂടിയ ഉൽപ്പന്നങ്ങളില്ലാതെ തന്നെ വെറും 7 ദിവസം കൊണ്ട് ചർമ്മത്തിൽ കാര്യമായ മാറ്റം വരുത്താൻ ചില നാടൻ വഴികളുണ്ട്.
വെറും 7 ദിവസം കൊണ്ട് മുഖം വെട്ടിത്തിളങ്ങും; ഈ സിമ്പിൾ ടിപ്സ് മാത്രം മതി!
സ്വാഭാവികമായി തിളങ്ങുന്ന ചർമ്മം നേടാനുള്ള എളുപ്പവഴികൾ ഇതാ.
28
ദിവസം തുടങ്ങേണ്ടത് ഇളം ചൂടുവെള്ളത്തിൽ
രാവിലെ എഴുന്നേറ്റ ഉടൻ ഒന്നോ രണ്ടോ ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും. വെറും 7 ദിവസം ഇത് തുടർന്നാൽ നിങ്ങളുടെ ചർമ്മം കൂടുതൽ ക്ലിയറാകും. മുഖക്കുരുവിന്റെ പ്രശ്നങ്ങൾ കുറയുന്നതിനൊപ്പം മുഖത്തിന് ഒരു സ്വാഭാവിക തിളക്കവും കിട്ടും.
38
ദിവസവും മുഖത്ത് ചെറുതായി മസാജ് ചെയ്യാം
രാത്രി ഉറങ്ങുന്നതിന് മുൻപ് 3 മുതൽ 5 മിനിറ്റ് വരെ മുഖത്ത് പതിയെ മസാജ് ചെയ്യുക. ഇതിനായി വെളിച്ചെണ്ണ, ബദാം ഓയിൽ അല്ലെങ്കിൽ കറ്റാർവാഴ ജെൽ എന്നിവ ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുന്നത് മുഖത്തെ രക്തചംക്രമണം വർദ്ധിപ്പിക്കും. അതോടൊപ്പം ചർമ്മം തിളങ്ങുകയും ചെയ്യും.
48
7 ദിവസത്തിനിടെ 2 തവണ സ്ക്രബ് ഉപയോഗിക്കാം
മുഖത്തെ തിളക്കം നിലനിർത്താൻ മൃതകോശങ്ങൾ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിനായി ആഴ്ചയിൽ രണ്ടുതവണ ഒരു മൈൽഡ് സ്ക്രബ് ഉപയോഗിക്കാം. അരിപ്പൊടി, തേൻ, റോസ് വാട്ടർ എന്നിവ ഉപയോഗിച്ച് വീട്ടിൽ തന്നെ എളുപ്പത്തിൽ സ്ക്രബ് ഉണ്ടാക്കാം. ഇത് ചർമ്മം മിനുസമുള്ളതാക്കാനും മങ്ങൽ അകറ്റി സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും.
58
ഫേസ് പാക്ക് നൽകും ഇൻസ്റ്റന്റ് ഫ്രഷ്നസ്
ഏഴ് ദിവസത്തിനുള്ളിൽ രണ്ടോ മൂന്നോ തവണ നാച്ചുറൽ ഫേസ് പാക്ക് ഇടുക. കടലമാവ്, തൈര്, മഞ്ഞൾ, കറ്റാർവാഴ ജെൽ, റോസ് വാട്ടർ എന്നിവ ചേർത്ത മിശ്രിതം ഇതിനായി ഉപയോഗിക്കാം. ഇത് പുരട്ടിത്തുടങ്ങുമ്പോൾ തന്നെ 7 ദിവസത്തിനുള്ളിൽ ചർമ്മം സോഫ്റ്റാകുന്നത് കാണാം. ടാനിംഗ് കുറയ്ക്കാനും മുഖത്തിന് ഒരു ഫ്രഷ് ലുക്ക് നൽകാനും ഇത് സഹായിക്കും.
68
മുഖത്ത് വെള്ളത്തിന്‍റെ ആവി കൊള്ളിക്കാം
കുളിക്കുമ്പോൾ അമിതമായി ചൂടുള്ള വെള്ളം നേരിട്ട് മുഖത്ത് ഒഴിക്കുന്നത് ചർമ്മം വരണ്ടതാക്കും. പകരം, കുളി കഴിഞ്ഞ് 30 സെക്കൻഡ് നേരം ആവി കൊള്ളാം. അതിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാം. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കാനും അടയ്ക്കാനും സഹായിക്കും. മുഖത്തിന് സ്വാഭാവിക തിളക്കം ലഭിക്കും, കെമിക്കൽ സ്റ്റീമിന്റെ ആവശ്യമില്ല.
78
ഉറങ്ങുമ്പോൾ തലയിണക്കവർ മാറ്റാൻ മറക്കരുത്
നമ്മൾ പലപ്പോഴും സ്കിൻകെയർ ചെയ്യാറുണ്ടെങ്കിലും, വൃത്തിയില്ലാത്ത തലയിണ രാത്രി മുഴുവൻ മുഖത്ത് തട്ടിക്കൊണ്ടിരിക്കും. അതിനാൽ, ഈ 7 ദിവസവും രണ്ട് ദിവസം കൂടുമ്പോൾ തലയിണക്കവർ മാറ്റുക. കോട്ടൺ അല്ലെങ്കിൽ സിൽക്ക് തുണിയിലുള്ള കവറാണെങ്കിൽ കൂടുതൽ നല്ലത്. ഇത് മുഖക്കുരു കുറയ്ക്കാനും ചർമ്മം ക്ലിയറാക്കാനും രാവിലെ ഫ്രഷായി ഉണരാനും സഹായിക്കും.
88
കഴിക്കാനുള്ളതല്ല, മുഖത്ത് പുരട്ടാനുള്ള തേൻ
രാത്രി ഉറങ്ങുന്നതിന് മുൻപ് ശുദ്ധമായ തേൻ മുഖത്ത് പുരട്ടി വിരലുകൾ കൊണ്ട് പതിയെ തട്ടുക. 5 മിനിറ്റിന് ശേഷം കഴുകിക്കളയാം. തേൻ ചർമ്മത്തിന് ആഴത്തിൽ ഈർപ്പം നൽകുന്നു. ഇതൊരു നാച്ചുറൽ ആന്റി-ബാക്ടീരിയൽ കൂടിയായതിനാൽ ചർമ്മം വരണ്ടുപോകാതെ തന്നെ നല്ല തിളക്കം ലഭിക്കാൻ സഹായിക്കും.