Priyamani | സാരിക്കൊപ്പം സ്നീക്കേഴ്സ്; കിടിലന്‍ ലുക്കില്‍ പ്രിയാമണി; ചിത്രങ്ങള്‍

First Published Nov 8, 2021, 10:33 AM IST

മലയാളികളുടെ പ്രിയ നടിയാണ് പ്രിയാമണി. സിനിമകളിലെ അതിമനോഹരമായ പ്രകടനത്തിലൂടെ തെന്നിന്ത്യൻ സിനിമയിലെയും ശ്രദ്ധേയ സാന്നിധ്യമാണ് താരം.
 

സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ് പ്രിയാമണി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. 

തന്‍റേതായ ഫാഷന്‍ കയ്യൊപ്പ് രേഖപ്പെടുത്താന്‍ പ്രിയാമണി എപ്പോഴും ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള താരത്തിന്‍റെ ഫാഷന്‍ പരീക്ഷണങ്ങളൊക്കെ പലപ്പോഴും ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടാറുമുണ്ട്. 

ഇപ്പോഴിതാ സാരിയിൽ വ്യത്യസ്തമായ ലുക്കിലെത്തിയ പ്രിയാമണിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഇൻഡിഗോ നിറത്തിലുള്ള സാരിയാണ് പ്രിയാമണി ധരിച്ചത്. സ്ട്രാപ് ബ്ലൗസാണ് ഇതിനോടൊപ്പം താരം പെയർ ചെയ്തത്. വെള്ള സ്നീക്കേഴ്സ് കൂടിയായപ്പോള്‍ താരത്തിന്‍റെ സ്റ്റൈലിഷ് ലുക്ക് കംപ്ലീറ്റായി.  
 

ഇതിനൊപ്പം ഹെവി ചോക്കറും താരം അണിഞ്ഞിരുന്നു. തലമുടി ഇരുവശത്തേക്കുമായി മെടഞ്ഞ് ഇട്ടിരുന്നു. ചിത്രങ്ങള്‍ പ്രിയാമണി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

click me!