ഓണത്തെ വരവേൽക്കാൻ ഞങ്ങള്‍ തയ്യാര്‍; സെറ്റ് സാരിയും മുല്ലപ്പൂവുമണിഞ്ഞ് താരങ്ങൾ; ചിത്രങ്ങള്‍

Published : Aug 11, 2021, 06:29 PM ISTUpdated : Aug 11, 2021, 06:37 PM IST

ഓണം എന്ന് പറയുമ്പോള്‍ തന്നെ മനസ്സിലേയ്ക്ക് ഓടി വരുന്നത് ഓണക്കോടിയും പൂക്കളും നിറങ്ങളും സദ്യയുമൊക്കെയാകാം. കാലം എത്രയൊക്കെ മാറിയാലും ഓണമെന്നാല്‍ സ്ത്രീകള്‍ക്ക് സെറ്റുമുണ്ടും കസവു സാരിയും നിര്‍ബന്ധമാണ്. ഇപ്പോഴിതാ ഓണത്തെ വരവേൽക്കാനായി സെറ്റ് സാരിയും മുല്ലപ്പൂവുമണിഞ്ഞ് തയ്യാറായി നില്‍ക്കുകയാണ് സിനിമാ താരങ്ങള്‍. പാരമ്പര്യവും ഫാഷനും കോർത്തിണക്കി കൊണ്ടുള്ളതാണ് ഓരോ നടിമാരുടെയും സെറ്റ് സാരികൾ. ചിത്രങ്ങള്‍ നടിമാര്‍ തന്നെയാണ് തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  

PREV
15
ഓണത്തെ വരവേൽക്കാൻ ഞങ്ങള്‍ തയ്യാര്‍; സെറ്റ് സാരിയും മുല്ലപ്പൂവുമണിഞ്ഞ് താരങ്ങൾ; ചിത്രങ്ങള്‍
priya p varrier

കേരളാ സാരിയില്‍ അതീവ സുന്ദരിയായിരിക്കുകയാണ് പ്രിയ വാര്യർ. കസവില്‍ പച്ച നിറത്തിലുള്ള ബോര്‍ഡര്‍ ഡിസൈന്‍ വരുന്ന സാരിയോടൊപ്പം പച്ച നിറത്തിലുള്ള ബ്ലൗസ് ആണ് പ്രിയ ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പ്രിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

25
ramya nambessan

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശൻ. സോഷ്യൽ മീഡിയയില്‍ വളരെയധികം സജീവമായ രമ്യയും ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

35
rajisha vijayan

യുവ നടിമാരില്‍ ശ്രദ്ധേയയായ രജിഷ വിജയന്‍ തനി നാടന്‍ കസവു സാരിയും ചുവപ്പ് ബ്ലൗസുമാണ് ധരിച്ചിരിക്കുന്നത്. മുടിയില്‍ മുല്ലപ്പൂവും അണിഞ്ഞിട്ടുണ്ട്.

45
ahaana krishna

അഹാന കൃഷ്ണയ്ക്കും ഓണം എന്നാല്‍ സെറ്റ് സാരി തന്നെയാണ്. ചുവപ്പ് നിറത്തിലുള്ള സ്ലീവ് ലെസ് ബ്ലൗസ് ധരിച്ച് സാരിയെ ട്രെന്‍ഡിയാക്കിയിരിക്കുകയാണ് അഹാന.

55
anusree

'ഒഴുകുന്ന താഴമ്പൂ മണമിതു നാമെന്നും... പറയാതെ ഓർത്തിടും അനുരാഗ ഗാനം പോലെ...'- എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

click me!

Recommended Stories