വലിയ വായും കൂര്‍ത്ത പല്ലുകളും; മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത് വിചിത്ര മത്സ്യം

First Published Mar 23, 2021, 11:02 PM IST

മത്സ്യത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒറ്റ നോട്ടത്തില്‍ കണ്ടാൽ ഭീകരമായ രൂപം തന്നെയാണ് ഈ മത്സ്യത്തിന്.

വലിയ വായും കൂര്‍ത്ത പല്ലും പാമ്പിനെ പോലുള്ള ശരീരവും. ഇത്രയൊക്കെ കണ്ടാല്‍ തന്നെ ആരും ഒന്ന് പേടിക്കും.
undefined
ഓസ്‌ട്രേലിയക്കാരായ നാറ്റ് ഇദന്‍ ഇസാക് എന്ന മത്സ്യത്തൊഴിലാളിയ്ക്കാണ് ഈ ഭീകര രൂപമുള്ള മത്സ്യത്തെ കിട്ടിയത്.
undefined
വലയില്‍ കുടുങ്ങിയ മത്സ്യത്തെ കണ്ടു ആദ്യം മത്സ്യത്തൊഴിലാളികള്‍ ശരിക്കുമെന്ന് പേടിച്ചു.
undefined
ഭീകരമായ മുഖം മാത്രമല്ല ഒരു മനുഷ്യന്റെ പകുതി വലുപ്പവും ഈ മത്സ്യത്തിന് ഉണ്ടായിരുന്നു. നാറ്റ് തന്റെ ഫേസ് ബുക്ക് പേജിൽ ചിത്രങ്ങൾ പങ്കുവച്ചു.
undefined
ഈള്‍ വിഭാഗത്തില്‍പ്പെട്ട മത്സ്യമാണ് ഇതെന്നാണ് കരുതപ്പെട്ടുന്നത്. മത്സ്യത്തെ ചിത്രം എടുത്ത ശേഷം കടലില്‍ തന്നെ ഉപേക്ഷിച്ചുവെന്ന് നാറ്റ് പറഞ്ഞു.
undefined
click me!