നിങ്ങളെ തലവേദനയിലേക്ക് നയിച്ചേക്കാവുന്ന ആറ് ഭക്ഷണപാനീയങ്ങള്‍

Web Desk   | others
Published : Sep 17, 2020, 12:51 PM ISTUpdated : Sep 18, 2020, 09:23 AM IST

ദൈനംദിന ജീവിതത്തില്‍ നമ്മള്‍ ഏറ്റവുമധികം നേരിടുന്ന ഒരു സാധാരാണ ആരോഗ്യപ്രശ്‌നമാണ് തലവേദന. പല കാരണങ്ങള്‍ കൊണ്ടുമാകാം തലവേദനയുണ്ടാകുന്നത്. എന്നാല്‍ ചില ഭക്ഷണങ്ങളും പാനീയങ്ങളുമെല്ലാം ചിലരില്‍ തലവേദനയുണ്ടാക്കാറുണ്ട്. അത്തരത്തില്‍ തലവേദന സൃഷ്ടിച്ചേക്കാവുന്ന ആറ് തരം ഭക്ഷണപാനീയങ്ങള്‍ തിരിച്ചറിയാം...  

PREV
16
നിങ്ങളെ തലവേദനയിലേക്ക് നയിച്ചേക്കാവുന്ന ആറ് ഭക്ഷണപാനീയങ്ങള്‍

ആല്‍ക്കോഹളിക് പാനീയങ്ങളില്‍ കാണാറുള്ള 'സള്‍ഫൈറ്റ്‌സ്' എന്ന പദാര്‍ത്ഥം മൈഗ്രേയ്‌നിന് കാരണമാകാറുണ്ട്. പാനീയങ്ങള്‍ 'ഫ്രഷ്' ആയിരിക്കാന്‍ വേണ്ടിയാണ് ഇതില്‍ 'സള്‍ഫൈറ്റ്‌സ്' ചേര്‍ക്കുന്നത്. ഇനി, 'സള്‍ഫൈറ്റ്‌സ്' ചേര്‍ക്കാത്തതാണെങ്കിലും ആല്‍ക്കഹോളിക് ആയ പാനീയങ്ങള്‍ നിര്‍ജലീകരണം (ഡീഹൈഡ്രേഷന്‍) ഉണ്ടാക്കുകയും അതുവഴി തലവേദന അനുഭവപ്പെടുകയും ചെയ്‌തേക്കാം.
 
26

സോഡ, അല്ലെങ്കില്‍ കോള പോലുള്ള പാനീയങ്ങളും തലവേദനയ്ക്ക് ഇടയാക്കിയേക്കാം. ഇവയിലടങ്ങിയിരിക്കുന്ന കൃത്രിമമധുരമാണ് ഇതിന് കാരണമാകുന്നത്. പതിവായി ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നത് ഓര്‍മ്മശക്തിയേയും പ്രതികൂലമായി ബാധിച്ചേക്കാം.
 
36

സോയ സോസും ചിലരില്‍ തലവേദനയുണ്ടാക്കാറുണ്ട്. ഇതില്‍ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ തന്നെ നിര്‍ജലീകരണത്തിന്റെ സാധ്യതയും അതിനെ തുടര്‍ന്നുള്ള തലവേദനയ്ക്കുള്ള സാധ്യതയും കൂടുന്നു.
 
46

ധാരാളം ആരോഗ്യഗുണങ്ങളുള്ള പഴമാണ് അവക്കാഡോ. എന്നാല്‍ ഇതും ചില സമയങ്ങളില്‍ തലവേദന സൃഷ്ടിച്ചേക്കാം. അവക്കാഡോയിലടങ്ങിയിരിക്കുന്ന 'ടൈറാമിന്‍' എന്ന ഘടകമാണ് ഇതിന് കാരണമാകുന്നത്.

56

ചില സന്ദര്‍ഭങ്ങളില്‍ ചീസും തലവേദനയിലേക്ക് നിങ്ങളെ നയിച്ചേക്കാം. ഇതിലും 'ടൈറാമിന്‍' എന്ന ഘടകം അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ ആണ് ഈ സാധ്യത.
 
66

ചിലര്‍ക്ക് എപ്പോഴും ച്യൂയിംഗ് ഗം ചവയ്ക്കുന്ന ശീലമുണ്ടാകാം. ഇത്തരക്കാരിലും ഇടയ്ക്ക് തലവേദനയുണ്ടാകാം. നിരന്തരം ചവയ്ക്കുന്നത് മൂലം തലയിലേയും കഴുത്തിലേയും പേശികള്‍ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇവരില്‍ കാണുന്നത്. ഇതാണ് തലവേദന സൃഷ്ടിക്കുന്നത്.
 
click me!

Recommended Stories