ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? എളുപ്പം പരിഹരിക്കാം...

First Published Sep 23, 2020, 11:11 AM IST

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നത്, തൊലി വരണ്ട് പോവുന്നത് തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങള്‍ പലരെയും ബാധിക്കുന്നുണ്ടാകാം. തൊലി അടര്‍ന്നും പൊട്ടിയും ഇരിക്കുന്ന ചുണ്ടുകള്‍ പലരുടെയും ആത്മവിശ്വാസം തന്നെ കെടുത്തും. ലിപ്സ്റ്റിക് സ്ഥിരമായി ഇടുന്നവരാണെങ്കില്‍ പ്രശ്നങ്ങള്‍ കുറേക്കൂടി രൂക്ഷമാകും. എന്നാല്‍ ചുണ്ടിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ ചില പൊടിക്കൈകളുണ്ട്. 

ഒന്ന്...പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇത് ചുണ്ടിലെ മൃതകോശങ്ങളെ അകറ്റി ചുണ്ടിന് ഭംഗി നൽകാൻ സഹായിക്കും. ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടുക. ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി ഉരസുക. അൽപ സമയത്തിനുശേഷം വെള്ളമുപയോഗിച്ച് കഴുകുക. ഇത് പതിവായി ചെയ്യുന്നത് വരണ്ട ചുണ്ടുകള്‍ക്ക് ഗുണം ചെയ്യും.
undefined
രണ്ട്...ചുണ്ടില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന ഒന്നാണ് തേന്‍. കിടക്കുന്നതിന് മുമ്പ് കുറച്ചു നേരം ചുണ്ടില്‍ തേന്‍ പുരട്ടുന്നത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും. ഇത് ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും.
undefined
മൂന്ന്...നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നതും നല്ലതാണ്.
undefined
നാല്...ഒന്നാന്തരമൊരു ഔഷധമാണ് നെയ്യ്. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു. റോസിതളുകള്‍ ചതച്ച് അതിന്റെ നീര് നെയ്യില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ നിറവും വര്‍ധിപ്പിക്കും.
undefined
അഞ്ച്...കറ്റാർവാഴ ജെല്ലിൽ നിറയെ വിറ്റാമിനുകൾ, മിനറൽസ്, ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചുണ്ടുകളിൽ ഈർപ്പം നിലനിർത്തി മൃദുത്വമേകാൻ സഹായിക്കുന്നു. ഉറങ്ങാൻ പോകുന്നതിന് മുൻപ് കറ്റാർവാഴ ജെൽ ചുണ്ടുകളിൽ പുരട്ടാം. രാവിലെ ഉണർന്നാലുടൻ കഴുകിക്കളയാം.
undefined
ആറ്...പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചുണ്ടിന്റെ ഇരുണ്ട നിറം അകറ്റാന്‍ സഹായിക്കും. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് മൃതചര്‍മം നീക്കിയതിന് ശേഷം ചുണ്ടില്‍ അല്പം പാല്‍ പുരട്ടുക. അല്പസമയം കഴിയുമ്പോള്‍ വീണ്ടും ബ്രഷ് കൊണ്ട് ഉരസിയതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം.
undefined
click me!