അടുക്കള വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചിലത്...

First Published Jun 20, 2020, 9:03 AM IST

വീട്ടിൽ വൃത്തിയാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഭാഗമാണ് അടുക്കള. വീട്ടിൽ ഏറ്റവും അധികം സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലവും അടുക്കള തന്നെയാണ്. അതുകൊണ്ട് തന്നെ അടുക്കള വളരെ വേഗത്തിൽ വൃത്തിഹീനമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അടുക്കള വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം...

ഓവൻ ഉപയോ​ഗിക്കുമ്പോൾ: മൈക്രോവേവ് ഓവനിൽ ധാരാളം അഴുക്ക് അടിഞ്ഞുകൂടാൻ വളരെ അധികം സാധ്യതയുണ്ട്. ഓരോ തവണ ഉപയോഗിച്ച ശേഷവും ഓവൻ വൃത്തിയാക്കുക. വൃത്തിയാക്കാനായി ഉപ്പും ബേക്കിങ്ങ് സോഡയും ചേർത്ത മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
undefined
സ്ലാബ് വൃത്തിയാക്കുമ്പോൾ: നാരങ്ങാനീരം ബേക്കിങ്ങ് സോഡയും ചേർത്തുള്ള മിശ്രിതം കിച്ചൺ സ്ലാബിൽ സ്‌പ്രേ ചെയ്യുക. അൽപ സമയത്തിന് ശേഷം കോട്ടൺ തുണി ഉപയോഗിച്ച് വൃത്തിയായി തുടയ്ക്കുക. കിച്ചൺ സ്ലാബ് ഒരു പോറൽ പോലുമേൽക്കാതെ തിളങ്ങാൻ ഇത് സഹായിക്കും.
undefined
സിങ്കിലെ അഴുക്ക് നീക്കം ചെയ്യാൻ: പാത്രം കഴുകുന്ന സിങ്കിലെ എണ്ണമെഴുക്കും അഴുക്കും നീക്കം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ സിങ്കും വളരെ വേഗത്തിൽ വൃത്തിയാക്കാം. ഇതിനായി സിങ്കിലെ പാത്രങ്ങൾ വൃത്തിയായി കഴുകിവയ്ക്കുക. അതിനുശേഷം നാരങ്ങയും ബേക്കിങ്‌ സോഡയും ഉപ്പും ചേർത്ത മിശ്രിതം ഉപയോഗിക്കാം.
undefined
സ്റ്റൗ വൃത്തിയാക്കാൻ നാരങ്ങയും ബേക്കിങ്ങ് സോഡയും :​ ​ഗ്യാസ് സ്റ്റൗ നമ്മൾ ദിവസവും ഉപയോ​ഗിക്കുന്ന ഒന്നാണ്. സ്റ്റൗ ദിവസേന വൃത്തിയാക്കിയില്ലെങ്കിൽ അഴുക്കും പൊടിയും തങ്ങി നിൽക്കാൻ കാരണമാകും. ഓരോ തവണയും പാചകത്തിനുശേഷം സ്റ്റൗ വൃത്തിയാക്കുക. സ്റ്റൗ വൃത്തിയാക്കാനും നാരങ്ങയും ബേക്കിങ്ങ് സോഡയും ചേർത്ത മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
undefined
ഈർപ്പം പാടില്ല: അടുക്കള വൃത്തിയാക്കുമ്പോൾ ഈർപ്പം ഇല്ലാത്ത വിധം തുടച്ചിടണം. അണുക്കൾ പെരുകുന്നത് ഈർപ്പമുള്ള സാഹചര്യത്തിലാണ്.
undefined
click me!