താരൻ അകറ്റാൻ ഏറ്റവും ഫലപ്രദമായ അഞ്ച് വഴികള്‍...

Published : Oct 22, 2020, 10:43 AM ISTUpdated : Oct 22, 2020, 10:58 AM IST

താരന്‍ ഉണ്ടാക്കുന്ന ചൊറിച്ചിലും തലമുടി കൊഴിച്ചിലും പലരിലും അസ്വസ്ഥത ഉണ്ടാക്കാം. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. താരന്‍ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

PREV
16
താരൻ അകറ്റാൻ ഏറ്റവും ഫലപ്രദമായ അഞ്ച് വഴികള്‍...

ഒന്ന്...

താരൻ നീക്കാനും കരുത്തുറ്റ തലമുടിക്കും നാരങ്ങയും തൈരും ചേർത്ത മിശ്രിതം ഫലപ്രദമാണ്​. ഇവയിലെ സ്വാഭാവികമായ പദാര്‍ത്ഥങ്ങളും ആസിഡുകളും താരൻ പൂർണമായും നീക്കാൻ സഹായിക്കുന്നു. ഇതിനായി രണ്ട് ടീസ്പൂണ്‍ തൈരിൽ ഒരു ടീസ്​പൂൺ നാരങ്ങാനീര്​ കലർത്തുക. ശേഷം ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന്​ ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. 

26

രണ്ട്...

ടീ ട്രീ എണ്ണയിൽ മികച്ച ആന്‍റിബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഒലീവ് എണ്ണ, നിങ്ങളുടെ ശിരോചർമ്മത്തിന് മതിയായ അളവിൽ ജലാംശം പകരുന്നു. ഈ രണ്ട് ചേരുവകളും തലയിലെ അണുബാധയും വരൾച്ചയും ഒഴിവാക്കിക്കൊണ്ട് താരൻ തടയാൻ സഹായിക്കും. ഇതിനായി നാല് ടീസ്പൂൺ ഒലീവ് എണ്ണയും അഞ്ച് തുള്ളി ടീ ട്രീ എണ്ണയും ചേർത്ത് യോജിപ്പിക്കുക. മുടിയുടെ നീളം അനുസരിച്ച് നിങ്ങൾക്ക് അളവ് ക്രമീകരിക്കാൻ കഴിയും. കുറഞ്ഞത് 20 മിനിറ്റ് നേരമെങ്കിലും ഇത് തലയിൽ മസാജ് ചെയ്യുക.  ശേഷം  ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. 

36

മൂന്ന്...

കറ്റാർവാഴ തലമുടിയുടെ ആരോഗ്യത്തിന് മികച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. ആപ്പിൾ സിഡർ വിനാഗിരി, നിങ്ങളുടെ ശിരോചർമ്മത്തിന്റെയും മുടിയുടെയും പിഎച്ച് നില സന്തുലിതമാക്കാൻ സഹായിക്കും. മുടിക്ക് സ്വാഭാവിക തിളക്കം ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ ഫലപ്രദമാണ്. മാത്രമല്ല, ശിരോചർമ്മത്തിലെ അണുബാധ തടയുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഇതിലുണ്ട്. 

46

രണ്ട് ടീസ്പൂണ്‍ കറ്റാർവാഴ ജെൽ രണ്ട് ടീസ്പൂൺ ആപ്പിൾ സിഡർ വിനാഗിരിയുമായി ചേർത്ത് കലർത്തുക. ശേഷം ഇതിലേക്ക് നാല് മുതൽ ആറ് ടീസ്പൂണ്‍ വെള്ളം ചേർക്കുക. ശേഷം ഇവ തലയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.  

56

നാല്...

ഒരു ടീസ്പൂൺ ആര്യവേപ്പ് ഇലകൾ പൊടിച്ചത് നാല് ടീസ്പൂൺ വെളിച്ചെണ്ണയുമായി സംയോജിപ്പിക്കുക. മുടിയുടെ നീളം അനുസരിച്ച് നിങ്ങൾക്ക് ഈ അളവുകൾ ക്രമീകരിക്കാൻ കഴിയും. മികച്ച ഫലത്തിനായി ഈ മിശ്രിതം ചെറുതായി ചൂടാക്കുക. ഇത് തലയിൽ പുരട്ടി 20 മിനിറ്റ് നേരം മസാജ് ചെയ്യുക.  ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. താരന്‍ അകറ്റാന്‍ മികച്ച വഴിയാണിത്. 
 
66

അഞ്ച്...

ഒരു വാഴപ്പഴം നന്നായി ഉടച്ചെടുത്ത ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങാനീര്, രണ്ട് ടീസ്പൂണ്‍  തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മുടിയുടെ നീളം അനുസരിച്ച് നിങ്ങൾക്ക് അളവ് ക്രമീകരിക്കാൻ കഴിയുന്നതാണ്. ഇത് മുടിയിൽ പുരട്ടി 20 മിനിറ്റിന്  ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

click me!

Recommended Stories