പ്രളയ ബാധിതരെ അപമാനിക്കുന്നതോ ഫോട്ടോഷൂട്ട്; വിവാദ ചിത്രങ്ങള്‍

Published : Sep 30, 2019, 04:06 PM IST

പാറ്റ്ന: ബിഹാറിലെ പ്രളയബാധിത പ്രദേശത്ത് നടത്തിയ ഫോട്ടോഷൂട്ട് നടത്തിയ യുവതിക്കെതിരെ വലിയ വിമര്‍ശനം. നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാര്‍ഥിനിയായ അതിഥി സിങ് ആണ് ചിത്രങ്ങള്‍ക്കു മോഡലായത്. 

PREV
17
പ്രളയ ബാധിതരെ അപമാനിക്കുന്നതോ ഫോട്ടോഷൂട്ട്; വിവാദ ചിത്രങ്ങള്‍
വെള്ളം നിറഞ്ഞു കിടക്കുന്ന പാട്നയിലെ ഒരു റോഡിലായിരുന്നു ഷൂട്ട്. ചുവപ്പ് വെൽവറ്റ് ഗൗൺ ആയിരുന്നു മോഡലായ അതിഥിയുടെ വേഷം.

27
പാട്നയിലെ ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുകയും അതുവഴി കൂടുതൽ സഹായം നേടിയെടുക്കുകയും ആണ് ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സമൂഹമാധ്യമത്തിലൂടെ ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

37
എന്നാൽ ഇവരുടെ പ്രവൃത്തിക്കെതിരെ വിമർശനങ്ങള്‍ ശക്തമാണ്. ആളുകൾ ദുരിതം അനുഭവിക്കുന്നതിനിടയിൽ ഇങ്ങനെ ചിരിച്ച്, ഉല്ലസിച്ച് ചിത്രങ്ങൾ പകർത്തുന്നത് ശരിയല്ല എന്നാണ് വിമര്‍ശനം.

47
ശ്രദ്ധ നേടാന്‍ ഫോട്ടോഷൂട്ട് നടത്തിയശേഷം പ്രളയത്തിൽപ്പെട്ടവരെ സഹായിക്കാനാണ് എന്നു പറയുന്നത് തമാശയാണെന്നുമാണ് ഇതിനെതിരെ ഉയരുന്ന വിമര്‍ശനം.

57
സോഷ്യല്‍ മീഡിയയിലാണ് പ്രധാന വിമര്‍ശനം ഉയരുന്നത്.

67
ബിഹാറി മാധ്യമങ്ങളും ഈ ഫോട്ടോഷൂട്ട് വാര്‍ത്ത ചര്‍ച്ചയാക്കുന്നുണ്ട്.

77
click me!

Recommended Stories