2020 ൽ യൂട്യൂബിൽ നിന്നും ഏറ്റവുമധികം പ്രതിഫലം നേടിയ ഒൻപത് വയസുകാരൻ

First Published Dec 22, 2020, 9:00 PM IST

കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് കളിപ്പാട്ടങ്ങൾ. കൂടുതൽ സമയവും അവർ അതിൽ സമയം ചെലവഴിക്കുന്നു.  കളിപ്പാട്ടങ്ങൾ വച്ച് കോടികൾ സമ്പാദിച്ച് ഒരു മിടുക്കനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. പേര് റയാൻ കാജി.

യൂട്യൂബിൽ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്നവരുടെ പട്ടിക ഫോബ്സ് മാസിക പുറത്തുവിട്ടപ്പോൾ. പട്ടികയിൽ മുന്നിൽ നിൽക്കുന്നത് ഒൻപത് വയസുകാരനായ ടെക്സാസിൽ നിന്നുള്ള റിയാൻ കാജി ആണ്. 41.7 മില്യൺ സബ്സ്ക്രൈബേഴ്സാണ് റിയാന്റെ യൂട്യൂബ് ചാനലിനുള്ളത്.
undefined
29.5 ദശലക്ഷം യു.എസ്. ഡോളറാണ് (217.14 കോടി) ഈ ഒമ്പതു വയസുകാരൻ ഈ വർഷം സമ്പാദിച്ചത്.
undefined
യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ കണ്ട ആദ്യ അറുപത് വീഡിയോകളിൽ ഒന്നും റിയാന്റേതാണ്. ഹ്യൂജ് എഗ്സ് സർപ്രൈസ് ടോയ്സ് ചാലഞ്ച് എന്ന വീഡിയോക്ക് ഇതിനകം ലഭിച്ചിരിക്കുന്നത് 2 ബില്യൺ വ്യൂസ് ആണ്.
undefined
കളിപ്പാട്ടങ്ങളുടെ അൺബോക്സിങ്ങും അതിനെ കുറിച്ചുള്ള റിവ്യൂസുമാണ് റിയാൻ തന്റെ ചാനലിൽ കാണിക്കുന്നത്. റിയാന്റെ നിഷ്കളങ്കമായ അവതരണവും കുസൃതികളും കാണാൻ പ്രായമായവർ പോലും ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം.
undefined
റിയാൻ ഗുവാൻ എന്നാണ് ഈ മിടുക്കന്റെ യഥാർത്ഥ പേര്. ഫോബ്സ് മാസിക കഴിഞ്ഞ വർഷം പുറത്തുവിട്ട പട്ടികയിലും റിയാൻ തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്. 2015 മാർച്ചിലാണ് റിയാൻ യൂട്യൂബ് ചാനൽ തുടങ്ങുന്നത്.
undefined
click me!