എത്രയൊക്കെ ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഇതാകാം കാരണങ്ങള്‍...

First Published Nov 1, 2020, 11:44 AM IST

വണ്ണം കുറയാനായി കഠിനമായ പല ഡയറ്റിങ് മുറകളും പരീക്ഷിച്ചു പരാജയപ്പെട്ടവര്‍ നിരവധിയാണ്. പല തരത്തിലുള്ള ആഹാരക്രമങ്ങളും പിന്തുടര്‍ന്ന് ഒടുവില്‍ ഭാരം കുറയാതെ ആത്മവിശ്വാസം നഷ്ടപ്പെടുന്നവരും കുറവല്ല. നിങ്ങള്‍  ശ്രദ്ധിക്കാത്ത ചില കാര്യങ്ങള്‍ തന്നെയാണ് ഈ ഭാരക്കൂടുതലിനു കാരണം. അവ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...ഉറക്കം മനുഷ്യന് അത്യാവശ്യമായി വേണ്ട ഒന്നാണ്. ഉറക്കം ശരിയായില്ലെങ്കില്‍ ആരോഗ്യത്തെ അത് ബാധിക്കും. കൂടാതെ ഉറക്കകുറവ് വിശപ്പ്‌ കൂടാന്‍ കാരണമാകും. ഉറക്കം ശരിയല്ലെങ്കില്‍ ക്ഷീണം, തളര്‍ച്ച എന്നിവ തോന്നാം. അത് വ്യായാമം ചെയ്യുന്നതില്‍ പോലും തടസങ്ങള്‍ സൃഷ്ടിക്കാം. അതിനാല്‍ ദിവസവും 7-8 മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക.
undefined
രണ്ട്...വെള്ളം കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതും തമ്മിൽ ബന്ധമുണ്ട്. ശരീരത്തിന് ജലാംശം പകരുന്നത് ദഹനപ്രക്രിയയ്ക്കും പേശികളുടെ സുഗമമായ പ്രവർത്തനത്തിനും വളരെയധികം സഹായിക്കുന്നു. വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും സഹായിക്കും.
undefined
മൂന്ന്...പട്ടിണി കിടന്നാല്‍ വണ്ണം കൂടുകയേയുള്ളൂ. ഡയറ്റ് എന്നാല്‍ ഭക്ഷണം ഒഴിവാക്കല്‍ അല്ല.ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശരിയായ സമീപനം ആദ്യം ആരോഗ്യകരമായ രീതിയിൽ ഭക്ഷണം കഴിക്കുക എന്നതാണ്.
undefined
നാല്...ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നില്ലെങ്കിലും ഭാരം കൂടാം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീൻ. ഡയറ്റിങും വ്യായാമവുമൊക്കെ ചെയ്യുമ്പോള്‍ പോഷകസമ്പന്നമായ ആഹാരം കഴിക്കേണ്ടത്‌ നിര്‍ബന്ധമാണ്. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.
undefined
അഞ്ച്...എണ്ണയില്‍ വറുത്തതും പൊരിച്ചതും പഞ്ചസാര അടങ്ങിയതുമായി ഭക്ഷണങ്ങള്‍കഴിക്കുന്നുണ്ടോ? എങ്കില്‍ അത് നിങ്ങളുടെ ഭാരം കൂട്ടാം. പകരം പഴങ്ങളും പച്ചക്കറികളും കഴിക്കൂ.
undefined
ആറ്...ശരീരഭാരത്തിനനുസരിച്ചുള്ള ശരിയായ രീതിയിലുള്ള വ്യായാമം തന്നെ ചെയ്യാന്‍ ശ്രമിക്കുക. വയറു മാത്രം കുറയ്ക്കാനുള്ള പ്രത്യേക വ്യായാമ മുറകളുമുണ്ട്. അതിനായി വിദഗ്ധരുടെ നിര്‍ദ്ദേശം സ്വീകരിക്കാം.
undefined
ഏഴ്...സ്ട്രെസും ചിലപ്പോഴൊക്കെ വണ്ണം കൂടാന്‍ കാരണമാകും. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക.
undefined
click me!