സ്‌കിന്‍ 'ഡ്രൈ' ആകുന്നത് പ്രശ്‌നമാണോ? അറിയാം അഞ്ച് പൊടിക്കൈകള്‍

First Published Jan 2, 2021, 11:29 PM IST

മഞ്ഞുകാലത്ത് നമ്മള്‍ ഏറ്റവുമധികം നേരിടുന്നൊരു പ്രശ്‌നമാണ് ചര്‍മ്മം അസാധാരണമായ തരത്തില്‍ 'ഡ്രൈ' ആയിപ്പോകുന്ന അവസ്ഥ. മോയിസ്ചറൈസുകളുടെ ഉപയോഗത്തിലൂടെയാണ് നമ്മള്‍ ഈ പ്രശ്‌നത്തെ മറികടക്കുന്നത്. എന്നാല്‍ വീട്ടില്‍ തന്നെ എല്ലായ്‌പോഴും ലഭ്യമായ ചില പ്രകൃതിദത്ത ഘടകങ്ങളും ഇതുപോലെ മോയിസ്ചറൈസറായി ഉപയോഗിക്കാമെന്ന് പലര്‍ക്കും അറിയില്ല. അത്തരത്തിലുള്ള അഞ്ച് 'നാച്വറല്‍ മോയിസ്ചറൈസറു'കളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്

മഞ്ഞള്‍ ആണ് ഈ പട്ടികയിലുള്‍പ്പെടുന്ന ഒരു ചേരുവ. 'ഗോള്‍ഡണ്‍ സ്‌പൈസ്' എന്നറിയപ്പെടുന്ന മഞ്ഞള്‍, ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള ഒന്നാണ്. ഫേസ്പാക്കിലൂടെയും മറ്റുമെല്ലാം ഇത് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്.
undefined
മിക്ക വീടുകളിലും കാണുന്ന ഒന്നാണ് തേന്‍. ഒരു ഔഷധം എന്ന നിലയ്ക്കാണ് നമ്മള്‍ തേനിനെ കാണുന്നത് തന്നെ. നല്ലൊരു മോയിസ്ചറൈസര്‍ കൂടിയാണ് തേന്‍. നേരിട്ട് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണിത്.
undefined
തൈരില്ലാത്ത വീടുകള്‍ കാണില്ലെന്ന് തന്നെ പറയാം. മുഖചര്‍മ്മം മയപ്പെടുത്താനും തിളക്കമുറ്റതാക്കാനുമെല്ലാം തൈര് ഒന്നാന്തരമാണ്. മുഖത്തിന് പ്രായം തോന്നിക്കുന്നത് ഒഴിവാക്കാനും പതിവായി തൈര് അപ്ലൈ ചെയ്യുന്നത് സഹായിക്കും.
undefined
ഇന്ന് മിക്ക വീടുകളിലും കറ്റാര്‍വാഴ കാണാറുണ്ട്. ഇത് മുഖത്ത് തേക്കുന്നതും വളരെ നല്ലതാണ്. ധാരാളം ഗുണപരമായ ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് കറ്റാര്‍വാഴ. പല തരത്തിലാണ് ഇത് ചര്‍മ്മത്തെ പരിപോഷിപ്പിക്കുക.
undefined
എല്ലാ വീടുകളിലും എപ്പോഴും കാണുന്നൊരു ചേരുവയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ മുഖത്ത് അപ്ലൈ ചെയ്യുന്നതും ചര്‍മ്മം 'ഡ്രൈ' ആകുന്നത് തടയാന്‍ സഹായിക്കും.
undefined
click me!