കൊവിഡ് കാല പഠനം; തായ്‌ലൻഡിലെ സ്കൂളുകളിലെ പഠനം ഇങ്ങനെ...

First Published Aug 10, 2020, 9:30 PM IST

ഈ കൊവിഡ് കാലത്ത് തായ്‌ലൻഡിലെ സ്കൂളുകൾ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തി തന്നെയാണ് ഓരോ ദിവസവും പ്രവർത്തിക്കുന്നത്.

കുട്ടികൾ ഇരിക്കുന്ന ഓരോ ഡെസ്കുകളിലുംപ്ലാസ്റ്റിക്ക് ഉപയോ​ഗിച്ച് മറച്ച് ചെറിയ അറകൾ സ്കൂൾ അധികൃതർ ക്രമീകരിച്ചിട്ടുണ്ട്.
undefined
വിദ്യാർത്ഥികൾ അതിനുള്ളിലിരുന്നാണ്പഠിക്കുന്നതും കളിക്കുന്നതുമെല്ലാം. സാമൂഹിക അകലം പാലിച്ച് തന്നെയാണ് പഠിപ്പിക്കലും.
undefined
വിദ്യാർത്ഥികൾഉപയോ​ഗിക്കുന്ന ഡെസ്കുകൾ, ടോയ്‍ലറ്റുകൾ, വാതിലിന്റെ പിടികൾ എന്നിവയും അണുബാധ പടരാൻ സാധ്യതയുള്ള മറ്റ് പ്രദേശങ്ങളും ദിവസം മുഴുവനും അണുവിമുക്തമാക്കാറുണ്ട്.
undefined
ക്ലാസുകളിൽ അദ്ധ്യാപകർ രാവിലെ എത്തി കഴിഞ്ഞാൽ കുട്ടികളുടെ കെെകൾ ഹാൻഡ് സാനിറ്റെെസർ ഉപയോ​ഗിച്ച് വൃത്തിയാക്കാറുണ്ടെന്നും സ്കൂൾ അധികൃതർ പറയുന്നു. അത് മാത്രമല്ല, ഉച്ചഭക്ഷണം കഴിക്കുന്നതിന് മുമ്പും കെെകൾ സോപ്പ് ഉപയോ​ഗിച്ച് വൃത്തിയാക്കാറുണ്ടെന്നും അവർ പറയുന്നു.
undefined
കുട്ടികൾ ക്ലാസിൽ കയറുന്നതിന് മുമ്പ് താപനില പരിശോധിക്കാറുണ്ടെന്നും കൊവിഡ് ലക്ഷണങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ക്ലാസിൽ കയറ്റുന്നതെന്നും പ്രിൻസിപ്പൽ ചുചാർട്ട് തിങ്‌താം പറയുന്നു.
undefined
ബാങ്കോക്കിലെ 'വാട്ട് ക്ലോംഗ് ടോയ്'കിന്റർഗാർട്ടൻ ഒരു മാസം മുമ്പാണ് തുറന്നത്. അവിടത്തെ കുട്ടികൾക്ക് കളിക്കാൻ ക്ലാസ് വരാന്തയിൽ പ്ലാസ്റ്റിക്ക് കൊണ്ട് ഭാഗികമായി അടച്ച പ്രത്യേക മുറികളും തയ്യാറാക്കിയിട്ടുണ്ട്.
undefined
click me!