പാവപ്പെട്ടവരുടെ തൊണ്ണുകൾക്കും പുഞ്ചിരിപ്പല്ലുകൾ നൽകി 'വ്യത്യസ്തനായ' ഒരു ദന്തഡോക്ടർ: ചിത്രങ്ങൾ കാണാം

First Published May 24, 2020, 11:43 AM IST

ഉന്തി നിൽക്കുന്ന പല്ലുകൾ ഉള്ളവർ, മുൻ നിരയിലെ പല്ലുകൾ കൊഴിഞ്ഞു പോയവർ, നിരതെറ്റിയ പല്ലുകളുള്ളവർ - അവരൊക്കെ വാ തുറന്ന് ചിരിക്കാൻ മടിക്കുന്നവരാണ്. 

ദന്താരോഗ്യത്തിന്റെ കാര്യത്തിൽ പരമാവധി ശ്രദ്ധപുലർത്തി, രണ്ടു നേരം പല്ലുതേച്ച്, മൗത്ത് വാഷുകൊണ്ട് വാ കഴുകി, ഡെന്റൽ ഫ്ലോസിങ്ങും നടത്തി കിടന്നുറങ്ങാൻ പോകുന്ന നമ്മളിൽ പലർക്കും ഒരു ടൂത്ത് ബ്രഷ് പോലും കാശുകൊടുത്തു വാങ്ങാൻ പാങ്ങില്ലാത്തവരുടെ അവസ്ഥ സങ്കല്പിക്കാനായെന്നു വരില്ല. മുൻ നിരയിലെ പല്ലുകൾ രണ്ടെണ്ണം തിരിച്ചു വന്നതോടെ ഈ ചിത്രത്തിലെ ചേച്ചിയുടെ ചിരിയുടെ ഭംഗി കൂടിയത് നോക്കൂ.
undefined
ഈ ചിത്രത്തിലെ യുവാവിന്റെ മുൻ നിരയിലെ പല്ലുകൾ പലതും ഇല്ലായിരുന്നു. അവ കൃത്രിമമായി വെക്കാനുള്ള പണമില്ലായിരുന്നു അയാളുടെ കയ്യിൽ. ഡോ. റോസിയുടെ സഹായം ലഭിച്ചതോടെ അയാളുടെ മുഖത്തിന്റെ ആകെ ഭാവം തന്നെ വല്ലാതെ മാറിയിരിക്കുന്നതായി ചിത്രത്തിൽ കാണാം.
undefined
പുഴുപ്പല്ല് പിടിച്ച് ആകെ നാശമായിരുന്നു അമ്മൂമ്മയുടെ പല്ലുകൾ. വലതുവശത്തെ ചിത്രത്തിൽ അതെല്ലാം ശരിയാക്കിയുള്ള ചിത്രത്തിൽ പത്തുവയസ്സെങ്കിലും ചെറുപ്പമായിട്ടുണ്ട് അവർ.
undefined
തന്റെ പുഞ്ചിരിതൂകുന്ന ചിത്രത്തിന് ഇത്രയ്ക്ക് ഭംഗി വരുമെന്ന് ചിത്രത്തിലെ യുവാവ് സ്വപ്നേപി കരുതിക്കാണില്ല. ഡോ. റോസിയുടെ എൻജിഒ നടത്തിയ ദന്തപരിചരണത്തിനു ശേഷം, ചിരി നല്ല പ്രസന്നത പകർന്നിട്ടുണ്ട് ഇയാളുടെ മുഖത്തും.
undefined
രണ്ടു പല്ലുകളാണ് ഈ ചിത്രത്തിലെ യുവതിക്ക് പൊട്ടിയിട്ടുണ്ടായിരുന്നത്. അത് രണ്ടും ഡോ. റോസ്സി റിപ്പയർ ചെയ്തു നൽകിയതോടെ അവരുടെ ഭംഗി ഇരട്ടിച്ചതായി കാണാം.
undefined
ഈ ചിത്രത്തിലെ ചേട്ടന്റെ സന്തോഷം നോക്കൂ. പല്ലുസെറ്റ് വെക്കുന്നതിനു മുമ്പും പിമ്പും സന്തോഷം തന്നെ. പല്ലുവെച്ച ശേഷം സന്തോഷത്തിനൊപ്പം മുഖത്തിന് ഭംഗിയും ഏറിയിട്ടുണ്ട്.
undefined
ചിത്രത്തിലെ യുവതി തന്റെ പല്ലുകളുടെ മെയ്ക്ക് ഓവർ കണ്ട ശേഷം അറിയാതെ കരഞ്ഞുപോയി സന്തോഷം കൊണ്ട്. ഇനി അവർക്കും മനശ്ചാഞ്ചല്യമില്ലാതെ ആരെക്കാണുമ്പോഴും നിറഞ്ഞ പുഞ്ചിരി പൊഴിക്കാനാകും. അവരും പറയുന്നത് ഒന്നു മാത്രം. ഡോ. റോസിക്ക് സ്തുതി.
undefined
ഇനിയും തന്നാൽ ആകും വിധം പേർക്ക് ആത്മവിശ്വാസത്തോടെ ചിരിക്കാനുള്ള വക നൽകാൻ വേണ്ടി തന്റെ സന്നദ്ധ സേവനങ്ങൾ തുടരാൻ തന്നെയാണ് ഡോ. ഫിലിപ്പെ റോസിയുടെ തീരുമാനം.
undefined
click me!