Published : Apr 04, 2022, 02:53 PM ISTUpdated : Apr 04, 2022, 03:11 PM IST
തിരുവനന്തപുരം ജില്ലയിലെ നെയ്യാർ (Neyyar), പേപ്പാറ (Peppara)വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത വനമേഖലയാക്കുന്നതിനെതിരെ അമ്പൂരി പഞ്ചായത്തിൽ (Amboori Panchayath) ഹർത്താൽ (Hartal) തുടരുന്നു. ഇന്ന് (4.4.2022) രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പാറശ്ശാല എംഎൽഎ സി.കെ.ഹരീന്ദ്രൻ രക്ഷാധികാരിയായ അമ്പൂരി ആക്ഷൻ കൗൺസിലാണ് ഹർത്താൽ നടത്തുന്നത്. കോൺഗ്രസും സിപിഎമ്മും അടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ഹര്‍ത്താല്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സംരക്ഷിത വനമേഖലയില്‍ നിന്ന് ജനവാസപ്രദേശങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടക്കുന്നത്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ക്യാമറാമാന്‍ അക്ഷയ്.
അമ്പൂരി പഞ്ചായത്തിന്‍റെ പതിമൂന്ന് വാര്‍ഡുകളില്‍ ഒൻപത് വാർഡുകള്‍ നിർദിഷ്ട സംരക്ഷിത മേഖലയില്‍ ഉള്‍പ്പെടുന്നു. പഞ്ചായത്തിന്‍റെ ഭൂരിഭാഗം ജനവാസമേഖലയും ഇതിൽ ഉൾപ്പെടുമെന്ന് ആക്ഷൻ കൗൺസിലും പരാതിപ്പെടുന്നു.
215
മാര്‍ച്ച് 25നാണ് പേപ്പാറ, നെയ്യാർ സങ്കേതങ്ങളുടെ ചുറ്റളവിൽ 2.72 കി.മീ വരെയുള്ള പ്രദേശം സംരക്ഷിതമേഖലയാക്കി കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയത്. കരട് വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാനും ആക്ഷന്‍ കൗണ്‍സില്‍ നീക്കം നടത്തുന്നുണ്ട്.
315
സംരക്ഷിത മേഖലയാകുന്നതോടെ കരപ്പയാറിന് അപ്പുറത്തെ ആദിവാസി സെറ്റിൽമെന്‍റുകൾ ഒറ്റപ്പെടുമോയെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്. കള്ളിക്കാട്, അമ്പൂരി, വാഴിച്ചൽ, മണ്ണൂർക്കര, വിതുര, നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ അതിരിലുള്ള അഞ്ച് വില്ലേജുകളിലാണിത്.
415
അമ്പൂരി, കള്ളിക്കാട് പഞ്ചായത്തുകളുടെ ഒട്ടുമിക്ക ജനവാസപ്രദേശങ്ങളും പട്ടികയിൽപ്പെടും. 2014ലെ വനവിസ്തൃതി അടിസ്ഥാനമാക്കി അതിര്‍ത്തി നിശ്ചയിച്ചപ്പോൾ നിലവിലെ ജനവാസ പ്രദേശങ്ങളെയും കരട് പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം.
515
ഏരിയൽ സർവേയിൽ റബർ തോട്ടങ്ങളെയും വനമായി കണക്കാക്കിയെന്നും പരാതിയുണ്ട്. ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് അമ്പൂരി കുമ്പിച്ചൽ കടവിൽ നിന്നും പുരവിമല അടക്കമുള്ള ആദിവാസി സെന്‍റിൽമെന്‍റുകളിലേക്കുള്ള പാലം പണി തുടങ്ങിയത്.
615
സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചാൽ വൻകിട നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണം പാലത്തെയും ബാധിക്കുമോയെന്ന് പ്രദേശവാസികള്‍ ആശങ്കപ്പെടുന്നു. സംരക്ഷിത മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പുതുതായി നിർമാണപ്രവർത്തനങ്ങൾക്കൊന്നും അനുമതിയുണ്ടാകില്ല.
715
വീട് നിർമാണത്തിനും റോഡ് വികസനത്തിനും, കൃഷിക്കും മരംമുറിക്കുന്നതിനും ബഫർ സോണിൽ നിയന്ത്രണങ്ങൾ ബാധകമാണ്. കർഷകരും ചെറുകിട കച്ചവടക്കാരും കൂടുതലായുള്ള പ്രദേശത്ത്, ഈ നിയന്ത്രണങ്ങൾ സാരമായി ബാധിക്കും.
815
ബഫർ സോൺ പൂർണമായി ഒഴിവാക്കണമെന്നാണ് ആക്ഷൻ കൗൺസിലിന്‍റെ പ്രധാന ആവശ്യം. കേന്ദ്ര വിജ്ഞാപനത്തില്‍ പരാതികള്‍ ഉയര്‍ന്നതോടെ പഞ്ചായത്തുകളുടെ പരാതി ചർച്ച ചെയ്യാനായി വരുന്ന എട്ടാം തിയതി വനംമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.
915
ജൈവവൈവിധ്യം, വംശനാശം സംഭവിക്കുന്ന മൃഗങ്ങളുടെ സാന്നിധ്യം, മേഖലയുടെ ഭൂമിശാസ്തരപരമായ പ്രത്യേകത തുടങ്ങി വിവിധ കാരണങ്ങൾ പരിഗണിച്ചാണ് പേപ്പാറ, നെയ്യാർ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചത്.
1015
സങ്കേതങ്ങളുടെ പടിഞ്ഞാറ് ഭാഗത്തേക്ക് 2.72 കിലോമീറ്റർ, വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് 2.39 കിലോമീറ്റർ, തെക്ക്–പടിഞ്ഞാറ് ഭാഗത്തേക്ക് 1.16 കിലോമീറ്റർ, തെക്ക് ഭാഗത്ത് 0.22 കിലോമീറ്റർ. ഇങ്ങനെയാണ് നിർദ്ദിഷ്ട സംരക്ഷിത മേഖല. സംരക്ഷിത മേഖലയിൽ ഖനനവും പാറമടകളും വൻകിട വ്യവസായങ്ങളും അനുവദിക്കില്ല.
1115
ജലവൈദ്യുതി പദ്ധതികൾ, വൻകിട ഫാമുകൾ, തടിയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, ചൂളകൾ, വിറകിന്‍റെ വ്യാവസായിക ഉപയോഗം, സ്‌ഫോടക വസ്‌തുക്കളുടെ സംഭരണം എന്നിവയും അനുവദിക്കില്ല. അനുവാദമില്ലാതെ ഈ പ്രദേശത്ത് നിന്നും മരം മുറിക്കാന്‍ പോലുമാകില്ല.
1215
ഒരു കിലോമീറ്റർ ചുറ്റളവിൽ പുതിയ ഹോട്ടലുകളോ റിസോർട്ടുകളോ അനുവദിക്കില്ല. എന്നാല്‍ വീട് നിർമ്മാണവും റോഡ് വികസനവും അനുവദിക്കും. പരിസ്ഥിതി സൗഹൃദ ടൂറിസം പ്രവർത്തനങ്ങൾക്കും അനുമതിയുണ്ടാകും.
1315
കരട് വിജ്ഞാപനം അനുസരിച്ച് അമ്പൂരി, വിതുര, കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളുടെ പ്രദേശങ്ങളാണ് സംരക്ഷിത മേഖലയിൽ ഉൾപ്പെടുന്നത്. നാല് പഞ്ചായത്തുകളിലെയും ജനവാസപ്രദേശങ്ങളും നിർദ്ദിഷ്ട സംരക്ഷിത വനമേഖലയിൽ ഉൾപ്പെടും. ജനവാസപ്രദേശങ്ങളെ ഒഴിവാക്കണമെന്ന് പഞ്ചായത്തുകള്‍ ആവശ്യമുന്നയിച്ച് കഴിഞ്ഞു.
1415
2019-ൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് സംരക്ഷിത വനപ്രദേശങ്ങള്‍ സംബന്ധിച്ച നിർദ്ദേശങ്ങൾ തേടിയിരുന്നു. ജനവാസമേഖലകൾ പൂർണമായും ഒഴിവാക്കണമെന്നായിരുന്നു കേരളം അന്ന് കേന്ദ്രത്തെ അറിയിച്ചത്. പേപ്പാറ, നെയ്യാർ സങ്കേതകളുടെ അതിർത്തി നിശ്ചയിച്ച് കേരളം റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല.
1515
കരട് വിജ്ഞാപനത്തിൽ അറുപത് ദിവസത്തിനുള്ളിൽ ജനങ്ങൾക്കും സംസ്ഥാന സർക്കാരിനും അഭിപ്രായം അറിയിക്കാം. ഇതിന് ശേഷമായിരിക്കും അന്തിമ വിജ്ഞാപനവും, സംരക്ഷിത മേഖലയ്ക്കായുളള മാസ്റ്റർ പ്ലാനും തയ്യാറാക്കുക. പഞ്ചായത്തുകൾ ആശങ്ക ഉന്നയിച്ച സാഹചര്യത്തിലാണ് വനംമന്ത്രി എട്ടാം തിയതി യോഗം വിളിച്ചത്. എട്ടിന് ചേരുന്ന യോഗത്തിൽ ജനപ്രതിനിധിനകളും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.