ഉത്തരക്കടലാസുകള്‍ പെരുവഴിയില്‍; കണ്ണൂര്‍ സര്‍വ്വകലാശാലയിലേക്ക് കെഎസ്‍യു മാര്‍ച്ച്

Published : Feb 05, 2021, 03:31 PM ISTUpdated : Feb 05, 2021, 03:32 PM IST

വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസുകള്‍ പെരുവഴിയില്‍ നിന്ന് കണ്ടെത്തുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റില്‍ ഒരു കാലത്ത് പതിവായിരുന്നു. അതിനൊരു ശമനമുണ്ടായപ്പോള്‍ ഉത്തര കടലാസുകള്‍ വഴിയിലുപേക്ഷിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയുടെ നടപടി വിവാദമായി. കണ്ണൂര്‍ സര്‍വ്വകലാശാല നടത്തിയ ബികോ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് പെരുവഴിയില്‍ നിന്ന് കിട്ടിയത്. സര്‍വ്വകലാശാലയുടെ നിരുത്തരവാദപരമായ നടപടിക്കെതിരെ കെഎസ്‍യു പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ധനീഷ് പയ്യന്നൂര്‍.

PREV
17
ഉത്തരക്കടലാസുകള്‍ പെരുവഴിയില്‍; കണ്ണൂര്‍ സര്‍വ്വകലാശാലയിലേക്ക് കെഎസ്‍യു മാര്‍ച്ച്

കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യഭാസ വിഭാഗം നടത്തിയ ബികോം രണ്ടാം വർഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് റോഡരികിൽ നിന്ന് ലഭിച്ചത്.

27

ഇന്ന് രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകൾ കണ്ടെത്തിയത്. ഡിസംബർ 23 ന് നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കണ്ടെത്തിയത്. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക )

37
47

മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളാണിവ. എന്നാല്‍ പരീക്ഷയുടെ ഫലം ഇതുവരെ പുറത്ത് വിട്ടില്ല. 

57

സംഭവം വിവാദമായതോടെ കണ്ണൂർ സർവകലാശാലയിലേക്ക് കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഷംനാസിന്‍റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. 

67

തുടർന്ന് കെഎസ്‍യു പ്രവർത്തകർ എക്സാമിനേഷന്‍ കണ്‍ട്രോളര്‍ക്ക് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഉത്തര പേപ്പറുകള്‍ കൈമാറി.

77

സംഭവത്തെ കുറിച്ച അന്വേഷിക്കാന്‍ യൂണിവേഴ്‌സിറ്റി അന്വേഷണ സമിതി രൂപീകരിച്ചു. 
 
click me!

Recommended Stories