മഴ കനക്കണ്... കടല്‍ ഇളകണ്... കരകയറണ്...

Published : Jun 11, 2019, 10:07 PM ISTUpdated : Jun 11, 2019, 10:15 PM IST

മണ്‍സൂണ്‍ മലയാളിക്ക് ഒരു ഗൃഹാതുരത്വ സ്മൃതിയായിരുന്നു. കഴിഞ്ഞ പ്രളയകാലം വരെ. ഇന്ന് മലയാളിക്ക് കാലവര്‍ഷം 'അലര്‍ട്ടു'കളുടെ കാലമായി മാറിയിരിക്കുന്നു. പച്ച, മഞ്ഞ, ചുവപ്പ്... ഇങ്ങനെ കാലാവസ്ഥ നിറങ്ങളുടെ അലര്‍ട്ടുകളിലേക്ക് മാറ്റപ്പെട്ടു. തുലാവര്‍ഷത്തിന്‍റെയും കര്‍ക്കിടത്തിന്‍റെയും കാലം കഴിഞ്ഞു. ഇനി ഓഖിയും ഗജയും ഫോനിയും വായുവും പിന്നെ പേരിടാനിരിക്കുന്ന അനേകായിരം ചുഴലിക്കാറ്റുകള്‍ നമ്മുടെ കാലത്തെ കാലാവസ്ഥയെ നിയന്ത്രിക്കും.  മഴപെയ്തു തുടങ്ങിയതേയുള്ള 600 കിലോമീറ്ററോളം ദൂരമുള്ള കേരളത്തിന്‍റെ തീരം പതിവുപോലെ ഇല്ലാതാകുകയാണ്. ഇത്തവണ എത്ര വീട് തകരും  ? എത്ര കിലോമീറ്റര്‍ കടലെടുക്കും എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ. ' കടലിന്‍റെ മക്കള്‍ ' ഒറ്റ പ്രളയം കൊണ്ട് ' കേരളത്തിന്‍റെ സൈന്യ' മായി മാറി.  എന്നാല്‍ ദുരിതത്തില്‍ നിന്ന് ദുരിതത്തിലേക്കുള്ള ദൂരത്തിന് മാത്രമേ കുറവൊള്ളൂവെന്ന് അവരുടെ ജീവിതം വിളിച്ചു പറയുന്നു.  എറണാകുളം ചെല്ലാനത്ത് നിന്നുള്ള കാഴ്ചകള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷഫീഖ് മുഹമ്മദ്.  

PREV
18
മഴ കനക്കണ്... കടല്‍ ഇളകണ്... കരകയറണ്...
28
38
48
58
68
78
88
click me!

Recommended Stories