Published : Jun 23, 2021, 11:39 AM ISTUpdated : Jun 23, 2021, 11:40 AM IST
തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ മുതലപ്പൊഴി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോകുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച ഹാർബറിന്‍റെ മൗത്തിൽ വച്ച് തിരയടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് കാണാതായ യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. യുവാവിനെ കണ്ടെത്തുന്നാന്‍ സ്കൂബാഡൈവേഴ്സിന്‍റെ സഹായം തേടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും സ്കൂബാ ഡൈവിങ്ങിനുള്ള ഉപകരണമില്ലന്ന കാരണത്താല്‍ അധികൃതര്‍ പിന്‍വാങ്ങിയിരുന്നു. നാല് ദിവസം മുൻപ് കാണാതായ മരിയനാട് സ്വദേശി ക്രിസ്റ്റിൻ രാജിനോടാണ് (19) അധികൃതരുടെ അവഗണന. ഒടുവിൽ നാട്ടുകാർ തന്നെ സ്‌കൂബാ ഡൈവിങ് സംഘത്തെ എത്തിച്ച് തിരച്ചിൽ നടത്തി. ഇന്ന് രാവിലെയോടെ വിഴിഞ്ഞത്ത് നിന്നും ഉള്‍ക്കടലില്‍ ഒരു മൃതദേഹം കണ്ടതായി മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് തിരിച്ചില്‍ നടത്തുകയാണ്.
വലിയതുറ, കൊച്ചുതുറ സ്വദേശികളായ അക്ഷയും സജുവുമാണ് ക്രിസ്റ്റിൻ രാജിന് വേണ്ടി സ്കൂബാ ഡൈവിങ് നടത്താന്‍ തയ്യാറായത്. കൊച്ചിയിലുള്ള സ്കൂബാ കൊച്ചിൻ എന്ന ഏജൻസിയാണ് ഡൈവിംഗിനുള്ള ഉപകരണങ്ങൾ നൽകിയത്.

214
ഇന്നലെ പകല്‍ സ്കൂബാ ഡൈവിംഗ് ടീമം തിരച്ചിൽ നടത്തിയെങ്കിലും ക്രിസ്റ്റ്യന്‍ രാജിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല.

314
414
മറൈൻ എൻഫോഴ്സ്മെന്‍റിന്‍റെയും കോസ്റ്റൽ പൊലീസിന്‍റെയും പക്കൽ സ്‌കൂബ ഡൈവിങ്ങിനുള്ള ഉപകരണങ്ങളില്ലെന്നാണ് ബന്ധപ്പെട്ട അധികാരികള്‍ പറയുന്നത്.

514
ആറ്റിങ്ങലിൽ നിന്നും ഒരു സ്കൂബാ ഡൈവിംഗ് ടീമിനെ അധികൃതർ എത്തിച്ചെങ്കിലും അവർക്ക് കടലിൽ ഡൈവ് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് അവർ മടങ്ങുകയാണുണ്ടായത്.

614
714
ഒടുവിൽ തീരദേശ ഗവേഷകനായ ഡോ. ജോൺസൻ ജമന്‍റ്, മര്യനാട് ഇടവക വികാരി ഫാ. സൈറസ് കളത്തിൽ എന്നിവരുടെ സംയുക്തശ്രമങ്ങൾക്ക് ശേഷമാണ് അക്ഷയും സഞ്ജുവും പെരുമാതുറയിൽ എത്തിയത്.

814
തീരദേശത്ത് തന്നെ സ്‌കൂബ ഡൈവിങ് പരിശീലനം ലഭിച്ച് ലൈസൻസ് കരസ്ഥമാക്കിയ നിരവധിപേരുണ്ടെങ്കിലും ഇതിനായുള്ള ഉപകരണങ്ങൾ ഇല്ലാത്തതാണ് ബുദ്ധിമുട്ട് നേരിടുന്നത്.

914
1014
കഴിഞ്ഞ വെള്ളിയാഴ്ച വെളുപ്പിനെ നാല് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുമ്പോഴാണ് വള്ളം ഹാർബറിനുള്ളിൽ തിരയിൽപ്പെട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടെങ്കിലും എഞ്ചിന്‍ ഓടിച്ചിരുന്ന ക്രിസ്റ്റിൻ രാജിനെ രക്ഷപ്പെടുത്താനായില്ല.

1114
മുതലപ്പൊഴി ഹാർബറിന്‍റെ പുലിമുട്ടുകൾക്കുള്ളിൽ നടത്തുന്ന തിരച്ചിൽ വെള്ളത്തിനടിയിൽ കാഴ്ചക്കുറവിന്‍റെ പ്രശ്നമുള്ളതിനാൽ ഇന്നലെ വൈകീട്ട് തിരച്ചില്‍ താല്ക്കാലികമായി നിർത്തി വച്ചിരുന്നു. ഇന്ന് രാവിലെ മുതൽ വീണ്ടും തിരച്ചിൽ നടത്തും.

1214
1314
മുതലപ്പൊഴി ഹാര്‍ബറില്‍ ബോട്ട് അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാധുനീക ഉപകരണങ്ങള്‍ എത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

1414
ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയവര്‍ വിഴിഞ്ഞ് നിന്ന് ഉള്‍ക്കടലില്‍ ഒരു മൃതദേഹം കണ്ടെത്തായി വിവരം നല്‍കിയിരുന്നു. പ്രദേശത്തേക്ക് തിരിച്ചിലിനായി മത്സ്യബന്ധനത്തൊഴിലാളികള്‍ തിരിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam