'ഹെവി ഡിസൈനുകളോട് 'നോ' പറഞ്ഞു'; മിനിമൽ മെഹന്തിയിൽ തിളങ്ങി രശ്മികയും ആലിയയും: വെഡിങ് ട്രെൻഡിലെ പുതിയ മാറ്റങ്ങൾ

Published : Mar 12, 2026, 03:07 PM IST

വിവാഹമായാൽ കൈനിറയെ മെഹന്തി വേണമെന്നത് പണ്ടുമുതലേയുള്ള ഒരു സങ്കല്പമാണ്. കൈമുട്ടു മുതൽ വിരൽത്തുമ്പു വരെ നീളുന്ന സങ്കീർണ്ണമായ ഡിസൈനുകൾക്ക് പകരം ഇപ്പോൾ മിനിമലിസ്റ്റിക് ശൈലിക്കാണ് പ്രിയം കൂടുന്നത്..

PREV
16
എന്താണ് ഈ മിനിമലിസ്റ്റിക് ട്രെൻഡ്?

അമിതമായ ഡിസൈനുകൾ ഒഴിവാക്കി, ലളിതമായ ചിഹ്നങ്ങളും മനോഹരമായ പൂക്കളും മാത്രം ഉപയോഗിക്കുന്ന രീതിയാണിത്. കൈകളിൽ ധാരാളം സ്പേസ് ബാക്കി നിർത്തിക്കൊണ്ടുള്ള ഈ ഡിസൈനുകൾക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. ആധുനിക വസ്ത്രധാരണ രീതികളോടും ആഭരണങ്ങളോടും ഏറ്റവും കൂടുതൽ ഇണങ്ങുന്നതും ഇത്തരം ഡിസൈനുകളാണ്. രശ്മിക മന്ദാന മുതൽ ആലിയ ഭട്ട് വരെയുള്ള താരങ്ങൾ തങ്ങളുടെ വിവാഹത്തിന് തിരഞ്ഞെടുത്തത് വളരെ സിമ്പിളായ മെഹന്തി ഡിസൈനുകളായിരുന്നു. ഈ സെലിബ്രിറ്റി ബ്രൈഡുകൾ പ്രൂവ് ചെയ്ത ആ പുതിയ ട്രെൻഡിനെക്കുറിച്ച് കൂടുതൽ അറിയാം.

26
രശ്മിക മന്ദാന

വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹ ചടങ്ങുകളിൽ രശ്മിക മന്ദാനയുടെ മെഹന്തി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈ നിറയെ പടർന്നുകിടക്കുന്ന പാറ്റേണുകൾക്ക് പകരം വളരെ ചെറിയ മോട്ടീഫുകളാണ് താരം തിരഞ്ഞെടുത്തത്. ഓം ചിഹ്നം, സൂര്യൻ, ചന്ദ്രൻ, ലളിതമായ പൂക്കൾ എന്നിവ കൈവെള്ളയിലും വിരലുകളിലുമായി ഭംഗിയായി തുന്നിച്ചേർത്തത് പോലെയായിരുന്നു ആ ഡിസൈൻ. വളരെ മോഡേണും അതേസമയം പാരമ്പര്യത്തെ ഉൾക്കൊള്ളുന്നതുമായ ആ ലുക്ക് വിവാഹവേഷത്തിൽ രശ്മികയെ കൂടുതൽ സുന്ദരിയാക്കി.

36
ആലിയ ഭട്ട്: ഇൻഫിനിറ്റി ചിഹ്നവും സിംപ്ലിസിറ്റിയും

രണ്‍ബീർ കപൂറുമായുള്ള വിവാഹത്തിന് ആലിയ ഭട്ട് തിരഞ്ഞെടുത്ത മെഹന്തി ഡിസൈൻ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സാധാരണ സ്ത്രികൾ തിരഞ്ഞെടുക്കുന്നതിനേക്കാൾ എത്രയോ ലളിതമായിരുന്നു ആലിയയുടെ മെഹന്തി. രൺബീറിനോടുള്ള പ്രണയത്തെ സൂചിപ്പിക്കുന്ന ഒരു ചെറിയ ഇൻഫിനിറ്റി ചിഹ്നവും ലളിതമായ ഡിസൈനും മാത്രമാണ് ആലിയയുടെ കൈകളിൽ ഉണ്ടായത്. മിനിമലിസ്റ്റിക് ലുക്ക് ആഗ്രഹിക്കുന്ന വധുക്കൾക്ക് ആലിയ നൽകിയത് ഒരു വലിയ ഫാഷൻ ലെസൺ ആയിരുന്നു.

46
കിയാറ അദ്വാനി: ക്ലാസിക് ആൻഡ് റീഫൈൻഡ്

സിദ്ധാർത്ഥ് മൽഹോത്രയുടെ വധുവായി എത്തിയപ്പോൾ കിയാറയും തിരഞ്ഞെടുത്തത് ലളിതമായ ഡിസൈനായിരുന്നു. ലാറ്റിസ് പാറ്റേണുകളും കൈവിരലുകളിൽ മാത്രമായി ഒതുങ്ങുന്ന ഡീറ്റൈലിംഗുമായിരുന്നു മെഹന്തിയുടെ പ്രത്യേകത. കിയാറയുടെ വെഡിങ് ഔട്ട്ഫിറ്റിനും ഹെവി ജ്വല്ലറിക്കും ആ സിമ്പിൾ മെഹന്തി ലുക്ക് ഒരു ബാലൻസ് നൽകി.

56
ദിയ മിർസ: ലാളിത്യത്തിന്റെ പ്രൗഢി

പരിസ്ഥിതി സൗഹൃദപരമായ രീതിയിലായിരുന്നു ദിയ മിർസയുടെ വിവാഹ ചടങ്ങുകൾ. അതിന് അനുയോജ്യമായ രീതിയിൽ വളരെ കുറഞ്ഞ ഡിസൈനുകൾ മാത്രമുള്ള മെഹന്തിയാണ് താരം ഇട്ടത്. 

66
യാമി ഗൗതം

യാമി ഗൗതമിന്റെ വിവാഹവും ഹിമാചൽ പ്രദേശിലെ വളരെ സിമ്പിളായ ചടങ്ങുകളോടെയാണ് നടന്നത്. പരമ്പരാഗതമായ ചുവപ്പ് സാരിക്ക് ഇണങ്ങുന്ന രീതിയിൽ കൈവിരലുകളിൽ ചെറിയ പൂക്കളും മോട്ടീഫുകളും മാത്രമുള്ള മെഹന്തി ലുക്ക് യാമിക്ക് ഒരു പ്രത്യേക സൗന്ദര്യം നൽകി.

ചുരുക്കത്തിൽ, വധുവിന്റെ കൈകളിലെ മെഹന്തിയുടെ അളവല്ല, അത് എത്രത്തോളം വൃത്തിയായി ഒതുക്കത്തോടെ നൽകിയിരിക്കുന്നു എന്നതിനാണ് ഇന്ന് പ്രാധാന്യം. വരും കാലങ്ങളിലും ഈ മിനിമലിസ്റ്റിക് ട്രെൻഡ് കൂടുതൽ ശക്തമായി തുടരുമെന്നാണ് ഫാഷൻ ലോകത്തെ പുതിയ സൂചനകൾ നൽകുന്നത്.

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

Read more Photos on
click me!

Recommended Stories