കുട്ടി ചിത്രകാരന്മാരും ഐസക്കിന്‍റെ ബജറ്റും

First Published Jan 15, 2021, 6:56 PM IST

നമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റുകളിലെല്ലാം കഥാസന്ദര്‍ഭങ്ങളും കവിതാ ശകലങ്ങളും സാഹിത്യകാരന്മാരും കൊണ്ട് സമ്പുഷ്ഠമായിരിക്കും. ഇത്തവണയും സംഗതി അതൊക്കെ തന്നെ. പക്ഷേ ഒരു പ്രധാന വ്യത്യസം ഇത്തവണത്തെ ധനമന്ത്രിയുടെ ബജറ്റില്‍ കയറിയ സാഹിത്യകാരന്മാരെ ആരെയും ഇതുവരെ കേരളത്തിലെ വായനാ ലോകം കേട്ടിട്ട് പോലുമില്ലായിരുന്നു. അവരെല്ലാം സ്കൂള്‍ കുട്ടികളായിരുന്നു. ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ താരങ്ങളായി തീര്‍ന്ന കുട്ടികള്‍‌. അതില്‍ സാഹിത്യകാരന്മാര് മാത്രമല്ല, കൊച്ച് ചിത്രകാന്മാരുമുണ്ടായിരുന്നു. അറിയാം ആ കൊച്ച് ചിത്രകാരന്മാരെ...

ഇത്തവണത്തെ ബജറ്റില്‍ രണ്ട് പുറങ്ങളിലായി എട്ട് ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. എട്ടും വരച്ചത് കുട്ടികള്‍. ബജറ്റ് പ്രസംഗം മലയാളം, ജെന്‍റര്‍ ആന്‍റ് ചൈല്‍ഡ് ബഡ്ജറ്റിന്‍റെയും മുഖചിത്രവും അവസാന ചിത്രവും വരച്ചത് ജീവന്‍ എന്ന ഒന്നാം ക്ലാസുകാരനാണ്. ജീവന്‍ വി (1-ാം ക്ലാസ് പിഎഎല്‍പിഎസ് ഇരിയണ്ണി, കാസര്‍കോട്).
undefined
അച്ഛനാണ് തന്നെ ചിത്രം വരയ്ക്കാന്‍ പഠിപ്പിച്ചതെന്ന് ജീവന്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ജീവന്‍റെ അച്ഛന്‍ സരീഷും അമ്മ രോഷ്നിയും അധ്യാപകരാണ്. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)
undefined
ബജറ്റ് പ്രസംഗം ഇംഗീഷിന്‍റെ മുഖചിത്രവും അവസാന ചിത്രവും വരച്ചത് അക്കു എന്ന അമന്‍ ഷാസിയ അജയ് എന്ന രണ്ടാം ക്ലാസുകാരനാണ്. (2-ക്ലാസ് ജിഎല്‍പിഎസ് ഗേള്‍സ്, വടക്കാഞ്ചേരി, തൃശ്ശൂര്‍). ഏഴു വയസിനുള്ളിൽ അഞ്ച് ചിത്ര ‌ പ്രദർശനങ്ങളാണ് അക്കു നടത്തിയത്. തന്‍റെ ചിത്രങ്ങൾ വിറ്റ്‌ കിട്ടിയതില്‍ നല്ലോരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്‌ സംഭാവന നൽകിയ ഹീറോ കൂടിയാണ് അക്കു.
undefined
റിപ്പോര്‍ട്ട് ഓഫ് ദി കേരളാ പബ്ലിക് എക്സ്പെന്‍ററ്റീച്ചര്‍ റിവ്യൂ കമ്മിറ്റി എന്ന പുസ്തകത്തിന്‍റെ മുഖചിത്രം വരച്ചത് ജഹാന്‍ ജോബി എന്ന രണ്ടാം ക്ലാസുകാരന്‍. (2-ാം ക്ലാസ്, വേദ വ്യാസ വിദ്യാലയ, കോഴിക്കോട് ). അവസാന പുറത്തില്‍ രണ്ട് ചിത്രങ്ങളുണ്ട്. മുകളിലെ ചിത്രം മാര്‍വാ കെ എം (8-ാം ക്ലാസ് എസ്എസ്എംവിഎച്ച്എസ് ഇടക്കഴിയൂര്‍. തൃശ്ശൂര്‍), താഴെത്തെ ചിത്രം നിയാ മുനീര്‍ (2-ാം ക്ലാസ് ഹാബിറ്റാറ്റ് സ്കൂള്‍, അജ്മന്‍ യുഎഇ) ആണ് വരച്ചത്.
undefined
രണ്ട് ബജറ്റ് പുസ്തകങ്ങളുടെ മുഖ ചിത്രം വരച്ച കാസര്‍കോട് ജില്ലയിലെ ഇരിയണ്ണി പിഎഎല്‍പി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജീവന്‍ വി വരച്ച ചിത്രങ്ങള്‍ കാണാം.' ജീവന്‍റെ വരകള്‍ ' എന്ന ഫേസ്ബുക്ക് പേജില്‍ ജീവന്‍ വരച്ച നിരവധി ചിത്രങ്ങളുണ്ട്.
undefined
ജീവന്‍റെ ചിത്രം.
undefined
ജീവന്‍റെ ചിത്രം.
undefined
ജീവന്‍റെ ചിത്രം.
undefined
തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ജിഎല്‍പിഎസ് ഗേള്‍സ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അക്കു എന്ന അമന്‍ ഷാസിയ അജയ് വരച്ച ചിത്രങ്ങള്‍ കാണാം.' അക്കു വരകൾ... ' എന്ന ഫേസ്ബുക്ക് പേജില്‍ അമന്‍ ഷാസിയ അജയ് വരച്ച നിരവധി ചിത്രങ്ങളുണ്ട്.
undefined
അമന്‍ ഷാസിയ അജയ് വരച്ച ചിത്രം.
undefined
അമന്‍ ഷാസിയ അജയ് വരച്ച ചിത്രം.
undefined
അമന്‍ ഷാസിയ അജയ് വരച്ച ചിത്രം.
undefined
click me!