' കൊറോണയ്ക്കെതിരെ പോരാടി, ആനന്ദം നിറഞ്ഞ പുലരി തിരികെയെത്തിക്കാം' ; ബജറ്റിന് മുമ്പ് 'ഹിറ്റാ'യി സ്നേഹയുടെ കവിത

First Published Jan 15, 2021, 12:09 PM IST

"  നേരം പുലരുകയും സൂര്യന്‍ സര്‍വ്വ തേജസോടെ ഉദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും വെളിച്ചം ഭൂമിയെ സ്വര്‍ഗ്ഗമാക്കുകയും ചെയ്യും. നാം കൊറോണയ്ക്കെതിരെ പോരാടി വിജയിക്കുകയും ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കുകയും ചെയ്യും. സാര്‍, പാലക്കാട് കുഴല്‍മന്ദം ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്നേഹ എഴുതിയ കവിതയോടെ 2021 - 22 - ലേക്കുള്ള കേരള ബജറ്റ് അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗം ഞാന്‍ ആരംഭിക്കുന്നു. " പിണറായി സര്‍ക്കാറിന്‍റെ അവസാന ബജറ്റ് അവതരണം ധനകാര്യ മന്ത്രി തോമസ് ഐസക് ആരംഭിച്ചത് ഇങ്ങനെയാണ്. ഇതോടെ കുഴല്‍മന്ദം ജിഎച്ച് എസ്എസിലെ വിദ്യാര്‍ത്ഥിനി സ്നേഹാ കണ്ണനെ തേടി അഭിനന്ദന പ്രവാഹമായിരുന്നു. അറിയാം സ്നേഹ കണ്ണനെ.... ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷിജു അലക്സ്. 

ധനമന്ത്രി തോമസ് ഐസക്ക് 2021- 22 കേരളാ ബജറ്റ് അവതരണത്തിന് തൊട്ട് മുമ്പ് സ്നേഹ കണ്ണന്‍റെ ' കൊറോണയെ തുരത്താം ' എന്ന കവിത ചൊല്ലുന്നു.

" കൊറോണയെ തുരത്താം.എന്നും ഇരുട്ട് മാത്രമാവണമെന്നില്ല,നേരം പുലരുകയുംസൂര്യന്‍ സര്‍വ്വ തേജസോടെ ഉദിക്കുകയുംകനിവാര്‍ന്ന പൂക്കള്‍ വിരിയുകയുംവെളിച്ചം ഭൂമിയെ സ്വര്‍ഗ്ഗമാക്കുകയും ചെയ്യും.നമ്മള്‍ കൊറോണയ്ക്കെതിരെ പോരാടി വിജയിക്കുകയുംഅതേ ആനന്ദം നിറഞ്ഞ പുലരിയെതിരികെയെത്തിക്കുകയുംപഴയ ലോകം പോലെ പുഞ്ചിരിക്കാം.നമ്മുക്കൊത്ത് ചേരാം,കൊറോണയെ തുരത്താം." സ്നേഹ കണ്ണന്‍ എഴുതിയ കൊറോണയെ തുരത്താം എന്ന കവിതയില്‍ നിന്ന്.
undefined
കുഴല്‍മന്ദം ജി എച്ച് എസ് സ്കൂളിലെ ഏട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സ്നേഹ കണ്ണന്‍.ഏഴാം ക്ലാസ് മുതല്‍ കവിതയെഴുതുന്നു. ക്ലാസ് ടീച്ചര്‍ ബാബു സാറാണ് തന്നിലിങ്ങനെ ഒരു കഴിവുണ്ടെത്ത് കാട്ടിതന്നതെന്ന് സ്നേഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.(കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More -ല്‍ ക്ലിക്ക് ചെയ്യുക)
undefined
ഒരിക്കലും താന്‍ ഒരു കവിതയെഴുതുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ സാറാണ് ഇതിനെല്ലാം കാരണമെന്നും ബാബുസാറിനോട് ഒരുപാട് നന്ദിയുണ്ടെന്നും സ്നേഹ പറഞ്ഞു.
undefined
കൊറോണക്കാലത്ത് അക്ഷരലക്ഷം എന്ന പരിപാടിക്ക് വേണ്ടി ബാബു സാറാണ് കവിത എഴുതാന്‍ ആവശ്യപ്പെട്ടത്. സ്കൂളില്‍ നിന്ന് വേറെയും ടീച്ചര്‍മാര്‍ എഴുതാന്‍ നിര്‍ബന്ധിച്ചു.
undefined
അങ്ങനെ എഴുതി അയച്ച് കൊടുത്തതാണ് ഈ കവിത. പക്ഷേ, ഒരിക്കലും ഇതുപോലൊരു അഭിനന്ദനം കിട്ടുമെന്ന് കരുതിയിരുന്നില്ല. ഇന്നലെയാണ് ആദ്യമായി എന്‍റെ കവിത ബജറ്റിലുണ്ടെന്ന് പറഞ്ഞ് ധനമന്ത്രിയുടെ സെക്രട്ടറി വിളിച്ചത്. പിന്നിങ്ങോട്ട് ഒരു പാട് പേര്‍ വിളിച്ചു. കഥ എഴുതാനാണ് തനിക്ക് ഏറെ ഇഷ്ടമെന്നും സ്നേഹ പറഞ്ഞു.
undefined
click me!