സ്നേഹയുടെ സ്കൂള്‍ താന്‍ തന്നെ പോയി നന്നാക്കുമെന്ന് മന്ത്രി തോമസ് ഐസക്

Published : Jan 15, 2021, 03:35 PM ISTUpdated : Jan 15, 2021, 06:25 PM IST

ജീര്‍ണ്ണാവസ്ഥയിലുള്ള കുഴല്‍മന്ദം ജിഎച്ച് സ്കൂള്‍ താന്‍ നേരിട്ട് പോയി നന്നാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2020-21 വര്‍ഷത്തെ കേരളത്തിന്‍റെ ബജറ്റ് അവതരണത്തിന് മുമ്പ് തോമസ് ഐസക് പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്നേഹ കണ്ണന്‍റെ കവിത ചൊല്ലിക്കൊണ്ടായിരുന്നു ആരംഭിച്ചത്. ബജറ്റവതരണം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍. സ്നേഹയുടെ സ്കൂളിന്‍റെ അവസ്ഥയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയെ അറിയിച്ചു. അപ്പോളാണ് താന്‍ തന്നെ നേരിട്ട് പോയി സ്നേഹയുടെ സ്കൂള്‍ നന്നാക്കുമെന്ന് ധനകാര്യമന്ത്രി അറിയിച്ചത്. സ്നേഹ കണ്ണന്‍ പഠിക്കുന്ന ജി എച്ച് എസ് കുഴല്‍മന്ദം സ്കൂളിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ ഷിജു അലക്സ്. റിപ്പോര്‍ട്ടര്‍ അഞ്ജു രാജ്.    ബജറ്റവതരണത്തില്‍ ഇടം നേടിയ സ്നേഹ കണ്ണന്‍ പഠിക്കുന്ന ജി എച്ച് എസ് കുഴല്‍മന്ദം സ്കൂളിന്‍റെ അവസ്ഥ.   സ്നേഹയുടെ സ്കൂളിനെ കുറിച്ചറിഞ്ഞ ധനമന്ത്രി തോമസ് ഐസകിന്‍റെ പ്രതികരണം.    

PREV
17
സ്നേഹയുടെ സ്കൂള്‍ താന്‍ തന്നെ പോയി നന്നാക്കുമെന്ന് മന്ത്രി തോമസ് ഐസക്

ദേശീയ പാതയോരത്തെ പൊളിഞ്ഞ് വീഴാറായ മൂന്ന് കെട്ടിടങ്ങളാണ് കുഴൽന്ദം ജിഎച്ച്എച്ച്എസ്. മേല്‍ക്കൂര മിക്കതും അടര്‍ന്നു വീഴാറായി. കെട്ടിടങ്ങളിലൊന്ന് തകരം കൊണ്ടു മറച്ചിരിക്കുകയാണ്. ഹൈസ്കൂള്‍ ക്ലാസുകളിപ്പോള്‍ മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും ചെറിയ ക്ലാസിലെ കുട്ടികളുടെ ക്ലാസ് മുറികളായി ഈ കെട്ടിടങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.

27

സ്കൂളിന് നേരത്തെ പണം അനുവദിച്ചതാണ്. എന്നാല്‍ നിലവിലുള്ള കെട്ടിടം പൊളിക്കാതെ പുതിയത് പണിയാന്‍ പറ്റില്ല. അതുകൊണ്ട് താന്‍ നേരിട്ട് പോയി സ്കൂളിന്‍റെ പ്രവര്‍ത്തി തുടങ്ങാനുള്ള നടപടികള്‍ കൈകൊള്ളുമെന്നും തോമസ് ഐസക് പറഞ്ഞു. ബജറ്റ് പ്രസംഗത്തിലൂടെ താരമായി മാറിയ സ്നേഹയുടെ അഭിമുഖത്തിനായി എത്തിയ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറോടാണ് സ്നേഹ തന്‍റെ സ്കൂളിന്‍റെ ശോചനീയാവസ്ഥയെ കുറിച്ച് പറഞ്ഞത്.  (കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More -ല്‍ ക്ലിക്ക് ചെയ്യുക)

37

നല്ലൊരു സ്കൂള്‍ കെട്ടിടത്തിനായി എല്ലാവരും ശ്രമിക്കണമെന്ന സ്നേഹയുടെ വാക്ക് കേട്ട് കുഴല്‍മന്ദം ഗവണ്‍മെന്‍റ് സ്കൂളിലെത്തിയ ഏഷ്യാനെറ്റ് സംഘം കണ്ടത് ഏറെ ദയനീയമായി പൊട്ടിപൊളിഞ്ഞ് നില്‍ക്കുന്ന ഒരു പഴയ കെട്ടിടമായിരുന്നു. എന്നാലത് സ്വന്തം കെട്ടിടമല്ലെന്നും വാടക കെട്ടിടമാണെന്നും സ്കൂള്‍ ഹെഡ്‍മാസ്റ്റര്‍ ഇസ്മയില്‍ പറഞ്ഞു. പുതിയ കെട്ടിടം വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ അടക്കം പോയി കണ്ട് നിവേദനം കൊടുത്തിരുന്നു. 

47

തുടര്‍ന്ന് സ്കൂള്‍ കെട്ടിടത്തിനായി 3.5 കോടി രൂപ പാസായി. പക്ഷേ അപ്പോള്‍ സ്ഥലമില്ലെന്നതായി പ്രശ്നം. തുടര്‍ന്ന് എംഎല്‍എയുടെ അപേക്ഷ പ്രകാരം വെള്ളപ്പാറ പഞ്ചായത്ത് സ്ഥലം അനുവദിച്ചു. എസ്റ്റിമേറ്റും പാസായെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റവതരണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണവേയാണ് ഈക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അപ്പോള്‍ താന്‍ തന്നെ നേരിട്ട് പോയി സ്കൂള്‍ പണിക്കുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 

57

കുഴൽമന്ദം സ്കൂൾ നിർമ്മാണത്തിന് ഇടപെട്ട ധനമന്ത്രിക്ക് സ്നേഹയും സ്കൂൾ ഹെഡ്മാസ്റ്റർ ഇസ്മയിലും നന്ദി പറഞ്ഞു. ഇത്ര വേഗത്തിൽ നടപടി ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും സ്നേഹ പറഞ്ഞു. ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി വായിച്ച കവിത എഴുതിയ സ്നേഹ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് സ്കൂളിന്‍റെ ശോചനീയാവസ്ഥ ധനമന്ത്രിയെ അറിയിച്ചത്.

67

ഇതേ തുടർന്നാണ് സ്കൂൾ പുതുക്കിപ്പണിയുമെന്ന് ധനമന്ത്രിയുടെ ഉറപ്പ് നൽകിയത്. സ്കൂൾ സന്ദർശിക്കുമെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചത്. 

77

സ്കൂളിനായി സ്ഥലം കണ്ടെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം അനുവദിച്ചെങ്കിലും ഇനിയും പണിതുടങ്ങിയിട്ടില്ല. കൊവിഡ് കാല പ്രതിസന്ധി മാറിയാലും കുട്ടികള്‍ ഇവിടെത്തന്നെ പ‌ഠിക്കേണ്ടി വരുമെന്നു ചുരുക്കം. വിഷയത്തിൽ ഇടപെടുമെന്ന ധനമന്ത്രിയുടെ ഉറപ്പിലാണ് ഇനി പ്രതീക്ഷ.

click me!

Recommended Stories