സാമന്ത - രാജ് ദമ്പതികളുടെ ആസ്തി; എത്ര സമ്പാദിക്കുന്നുവെന്ന് ഇതാ...

Published : Dec 04, 2025, 05:54 PM IST

തെന്നിന്ത്യൻ താരമായ സാമന്ത റൂത്ത് പ്രഭു ലച്ചിത്ര നിർമ്മാതാവ് രാജ് നിദിമൊരുവിനെ വിവാഹം ചെയ്തതോടെ സോഷ്യൽ മീഡിയയിൽ ഇരുവരെ കുറിച്ചുമുള്ള അന്വേഷണങ്ങളാണ് കാര്യമായി നടന്നത്. ഈ ദമ്പദികളുടെ ആസ്തിയെ കുറിച്ചുള്ള ചർച്ചകളും ഇതിനിടയ്ക്ക് ഉണ്ടായി. 

PREV
17
സാമന്ത - രാജ് ദമ്പതികളുടെ ആസ്തി

ഇന്ത്യയില്‍ ജനപ്രീതിയില്‍ മുൻനിരയിലുള്ള തെന്നിന്ത്യൻ താരമായ സാമന്ത വീണ്ടും വിവാഹിതയായത് ഡിസംബർ ഒന്നിനാണ്. സംവിധായകൻ രാജ് നിദിമൊരുവാണ് വരൻ. സോഷ്യൽ മീഡിയയിൽ ഇരുവരെ കുറിച്ചുമുള്ള അന്വേഷണങ്ങളാണ് കാര്യമായി നടന്നത്. ഇരുവരും തങ്ങളുടെ ബന്ധം സ്വകാര്യമായി സൂക്ഷിച്ചിരുന്നതിനാൽതന്നെ ഈ പ്രഖ്യാപനം നിരവധി ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സാമന്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്ത നിമിഷം മുതൽ ആരാധകർ ഇത് ഏറ്റെടുത്തിരുന്നു. ഈ ദമ്പദികളുടെ ആസ്തിയെ കുറിച്ചുള്ള ചർച്ചകളും ഇതിനിടയ്ക്ക് ഉണ്ടായി.

27
രാജ് നിദിമൊരു

സാമന്ത വിവാഹം ചെയ്തിരിക്കുന്ന രാജ് നിദിമൊരു ഫാമിലി മാൻ സീരീസിന്റെ സംവിധായകരില്‍ ഒരാളാണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. കൃഷ്‍ണ ഡികെയുമായി ചേര്‍ന്നാണ് രാജ് ചലച്ചിത്രമേഖലയില്‍ അറിയപ്പെട്ടിരുന്നത്. ഫ്ലേവേഴ്‍സ്, 99, ഷോര്‍ ഇൻ ദ സിറ്റി തുടങ്ങിയ സിനിമകള്‍ രാജിന്റേതായി നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോവ ഗോവ ഗോണ്‍, ഹാപ്പി എൻഡിംഗ്,, എ ജെന്റില്‍മാൻ, അണ്‍പോസ്‍ഡ് തുടങ്ങിയവയും ഡികെയുമായി ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്‍തു. ദുല്‍ഖര്‍ വേഷമിട്ട ഗണ്‍സ് ആൻഡ് ഗുലാബ്‍സിന്റെയും സംവിധായകരില്‍ ഒരാളാണ് രാജ്.

37
വിവാഹം

ഡിസംബർ 1 ന് കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗഭൈരവി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. ലളിതമായ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയിലുടനീളമുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും സോഷ്യൽ മീഡിയ വഴി ആശംസകൾ അറിയിക്കുന്നുണ്ടായിരുന്നു

47
ഒന്നര കോടിയുടെ മോതിരം

ചുവന്ന ബനാറസി സാരിയാണ് സാമന്ത വിവാഹത്തിന് അണിഞ്ഞത്. ശുദ്ധമായ കട്ടൻ സാറ്റിൻ സിൽക്കിൽ നെയ്തെടുത്ത സാരിയുെം വിവാഹ മോതിരവും ആരാധകർക്കിടയിൽ ചർച്ചയായി മോതിരത്തിന്റെ വില ഏകദേശം ഒന്നര കോടിയാണെന്നാണ് റിപ്പോർട്ട്.

57
രാജ് നിദിമൊരുവിന്റെ വരുമാനം

രാജ് നിഡിമോരുവിന് ഏകദേശം 85–89 കോടി രൂപയുടെ ആസ്തിയുണ്ട് എന്നാണ് റിപ്പോർട്ട്. സംവിധാനം, നിർമ്മാണം, എഴുത്ത് എന്നീ മേഖലകളിലൂടെ അദ്ദേഹം സമ്പാദിക്കുന്നു.

67
സാമന്തയുടെ വരുമാനം

സാമന്ത റൂത്ത് പ്രഭുവിന്റെ ആസ്തി 100–110 കോടി രൂപയായി കണക്കാക്കപ്പെടുന്നു. സിനിമകൾ, ഒടിടി ഷോകൾ, ബ്യൂട്ടി, ഫാഷൻ, ഭക്ഷണംജീവിതശൈലി മേഖലകളിലുടനീളമുള്ള നിരവധി ബ്രാൻഡ് അംഗീകാരങ്ങൾ എന്നിവയിൽ നിന്നാണ് അവരുടെ വരുമാനം ലഭിക്കുന്നത്.

77
പുതി അദ്ധ്യായം

തെന്നിന്ത്യൻ നടൻ നാഗചൈതന്യയുമായി നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം സാമന്ത വിവാഹ മോചനം നേടിയിരുന്നു. 2017ലായിരുന്നു ഇരുവരുടെയും ആദ്യ വിവാഹം. 2021ല്‍ നാഗചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞത്. രാജിന്റെയും രണ്ടാം വിവാഹമാണ് സാമന്തയുമായുള്ളത്. രാജും മുൻ ഭാര്യ ശ്യാമലി ഡേയും 2022ലാണ് വിവാഹ മോചിതരായത്.

Read more Photos on
click me!

Recommended Stories