രൂപയ്ക്കെതിരെ 1 യുഎഇ ദിർഹത്തിന്റെ മൂല്യം 24.55 രൂപയെന്ന നിലയിലായി. പ്രവാസികൾക്ക് നേട്ടമാണ് വിനിമയ നിരക്കിലെ മാറ്റം. പുതിയ മാസം തുടങ്ങിയ സമയമായതിനാൽ ശമ്പളം, വരുമാനം ലഭിക്കുന്നവർക്ക് പണമയക്കാനും എളുപ്പം.
അബുദാബി: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികള്‍. രൂപയ്ക്കെതിരെ 1 യുഎഇ ദിർഹത്തിന്റെ മൂല്യം 24.55 രൂപയെന്ന നിലയിലായി. ഗൾഫ് കറൻസികൾക്കെതിരെ വൻ തകർച്ചയിലാണ് രൂപ. സെപ്തംബറിൽ 24 നാണ് രൂപ ഒടുവിൽ 24 എന്ന വിനിമയ നിരക്ക മറികടന്ന് താഴേക്കെത്തിയത്. അതിനുശഷം രണ്ട് മാസം പൂർത്തിയാകുന്നതിന് മുൻപ് ഇതാ വീണ്ടും റെക്കോർഡ് താഴ്ചയിലാണ് ഇന്ത്യൻ രൂപ. പ്രവാസികൾക്ക് നേട്ടമാണ് വിനിമയ നിരക്കിലെ മാറ്റം. പുതിയ മാസം തുടങ്ങിയ സമയമായതിനാൽ ശമ്പളം, വരുമാനം ലഭിക്കുന്നവർക്ക് പണമയക്കാനും എളുപ്പം.പ്രവാസികൾക്ക് നേട്ടമാണ് വിനിമയ നിരക്കിലെ മാറ്റം. പുതിയ മാസം തുടങ്ങിയ സമയമായതിനാൽ ശമ്പളം, വരുമാനം ലഭിക്കുന്നവർക്ക് പണമയക്കാനും എളുപ്പം.
വിനിമയ നിരക്കുകൾ
24.55 എന്നത് ഓൺലൈനിലെ നിരക്കാണെങ്കിലും ബാങ്ക് വഴിയും എക്സ്ചേഞ്ചുകൾ വഴിയും അയക്കുന്നവർക്ക് മുൻപുള്ളതിനേക്കാൾ നേട്ടമുണ്ട്. മറ്റ് ഗൾഫ് കറൻസികളയക്കുന്നവർക്കും മെച്ചം തന്നെ. കുവൈത്ത് ദിനാർ തന്നെയാണ് മൂല്യത്തിലൈ രാജാവ്. 293 രൂപ 25 പൈസ. ഗൾഫ് കരൻസികളിൽ മൂല്യത്തിൽ രണ്ടാമൻ ബഹറൈൻ ദിനാർ. 1 ബഹറൈൻ ദിനാർ നാട്ടിലേക്കയച്ചാൽ 238.67 രൂപ കിട്ടും. ഒമാനി റിയാൽ - 233.99 ആണ് നിരക്ക്. ഖത്തർ റിയാൽ 24.71ലാണുള്ളത്. സൗദി റിയാൽ 23.97 രൂപയിലെത്തി.
ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 90.43 എന്ന നിലയിലെത്തി. ഇന്നലെ 18 പൈസയുടെ ഇടിവിന് ശേഷം 90.14 എന്ന റെക്കോർഡ് നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇത്. കുവൈത്ത്, യുഎഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ കറൻസികൾ ഉയർന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ അവസരം പ്രയോജനപ്പെടുത്തി ഒട്ടേറെ പേർ നാട്ടിലേക്കു പണം അയച്ചു.


