'#ഹാഷ്ടാഗു'കളില്‍ കത്തിപ്പിടിച്ച് അന്താരാഷ്ട്ര വിഷയമായി കര്‍ഷക സമരം

Published : Feb 04, 2021, 12:28 PM ISTUpdated : Feb 04, 2021, 01:11 PM IST

രാജ്യത്ത് പെട്രോള്‍ വില 100 ലേക്ക് അടുക്കുന്നു. അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്കും തെരഞ്ഞെടുപ്പ് പ്രചാരണ യുദ്ധത്തിലേക്കും നീങ്ങുന്നു. അതിനിടെ രാജ്യതലസ്ഥാന അതിര്‍ത്തികളില്‍ 71 -ാം ദിവസം തുടരുന്ന കര്‍ഷക സമരം ട്വിറ്റര്‍ ഹാഷ്ടാഗ് യുദ്ധത്തിലൂടെ അന്താരാഷ്ട്രാ തലത്തില്‍ ശക്തിപ്രാപിക്കുകയാണ്. പോപ് ഗായികയായ റിഹാനയുടെ " why aren't we talking about this?! #FarmersProtest " എന്ന ട്വിറ്റര്‍ ഹാഷ്ടാഗ് കേന്ദ്രസര്‍ക്കാറില്‍ ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതൊന്നുമല്ല. അന്താരാഷ്ടാതലത്തില്‍ നിരവധി പേര്‍ കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വിറ്ററില്‍ രംഗത്തെത്തി. ഈ ഹാഷ്ടാഗിനെതിരെ ആദ്യം തന്നെ രംഗത്ത് വന്ന പ്രമുഖ വ്യക്തി ആഭ്യന്തരമന്ത്രി അമിത് ഷായാണ്. #IndiaTogether #IndiaAgainstPropaganda എന്നീ ഹാഷ്ടാഗുകളാണ് അമിത് ഷാ ഇതിനായി മുന്നോട്ട് വച്ചത്. ഇതോടെ ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ ഒരു വിഭാഗം കേന്ദ്രസര്‍ക്കാറിന് പിന്നില്‍ അണിനിരക്കുകയും 'ഇന്ത്യയുടെ ഐക്യത്തിന് പുറത്തുനിന്നുള്ള താങ്ങ് ആവശ്യമില്ലെന്ന' ശക്തമായ സന്ദേശം പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ കാര്‍ഷിക പശ്ചാത്തലമുള്ള ചില സെലിബ്രിറ്റികള്‍ ഹാഷ്ടാഗ് ഉപയോഗിക്കാതെ കാര്യം പറഞ്ഞ് വച്ചു. കങ്കണയെ പോലെയുള്ള ചിലര്‍ രൂക്ഷമായ ഭാഷയില്‍ കര്‍ഷക അനൂകൂലികളെ അക്രമിച്ചു. കോലിയെ പോലെ ചിലര്‍ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞ് പോയി. ഇതിനിടെ കാരവന്‍ മാസികയുടെത് അടക്കമുള്ള ട്വിറ്റര്‍ അക്കൌണ്ടുകള്‍ വീണ്ടും മരവിപ്പിക്കണമെന്ന് സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സാധ്യമല്ലെന്ന് ഔദ്ധ്യോഗീകമായി തന്നെ ട്വിറ്റര്‍ മറുപടി പറഞ്ഞു. 24 മണിക്കൂറിനിടെ ലക്ഷക്കണക്കിന് ട്വീറ്റുകളാണ് ഇരുഭാഗങ്ങിളിലുമായി വരുന്നത്. സെലിബ്രിറ്റികള്‍ കേന്ദ്രസര്‍ക്കാറിന്‍റെ ഹാഷ്ടാഗുകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ രാജ്യത്തെ സാധാരണക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന ഹാഷ്ടാഗുമായി മുന്നേറുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഔദ്ധ്യോഗികമായി തന്നെ എംബസികള്‍ക്ക് അതാത് രാജ്യങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന കാര്‍ഷിക സമരത്തിനെതിരെയുള്ള പ്രചാരണം ശക്തമാക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന വിവരവും പുറത്ത് വരികയാണ്. ഇതോടെ പാര്‍ലമെന്‍റിലും ദില്ലി അതിര്‍ത്തികളിലും ഇന്‍റര്‍നെറ്റിലും ഇന്ത്യന്‍ കര്‍ഷകരുടെ അതിജീവന പോരാട്ടം ശക്തിപ്പെടുകയാണ്. കാണാം ആ ഹാഷ്ടാഗ് യുദ്ധത്തിലെ ചില ഒളിയമ്പുകള്‍. 

PREV
131
'#ഹാഷ്ടാഗു'കളില്‍ കത്തിപ്പിടിച്ച് അന്താരാഷ്ട്ര വിഷയമായി കര്‍ഷക സമരം
231


(കൂടുതല്‍ ട്വീറ്റുകള്‍ കാണാന്‍ Read More ല്‍ ക്ലിക്ക് ചെയ്യുക)


(കൂടുതല്‍ ട്വീറ്റുകള്‍ കാണാന്‍ Read More ല്‍ ക്ലിക്ക് ചെയ്യുക)

331
431
531
631
731
831
931
1031
1131
1231
1331
1431
1531
1631
1731
1831
1931
2031
2131
2231
2331
2431
2531
2631
2731
2831
2931
3031
3131
click me!

Recommended Stories