മഹാമാരിയില്‍ നിന്ന് മുക്തി നേടാന്‍ ലോകജനതയ്ക്കായി പ്രാര്‍ത്ഥന; പുണ്യഭൂമിയില്‍ ജാഗ്രത കൈവിടാതെ ഇക്കുറി ഹജ്ജ്

First Published Jul 31, 2020, 6:09 PM IST

മക്ക: ചരിത്രത്തിലെ അപൂര്‍വ്വതയായി ഈ വര്‍ഷത്തെ ഹജ്ജ്. ലക്ഷോപലക്ഷം തീര്‍ത്ഥാടകര്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നെത്തി ഒരുമിച്ച് ഒരിടത്ത് സമ്മേളിക്കുന്ന പുണ്യഭൂമിയില്‍ പതിവിന് വിപരീതമായി ഇത്തവണ പരിമിതമായ ആളുകള്‍ മാത്രം. 160 രാജ്യങ്ങളില്‍ നിന്ന് ആയിരത്തോളം ഹജ്ജ് തീര്‍ത്ഥാടകര്‍ മാത്രം പങ്കെടുക്കുന്ന ചരിത്രത്തിലെ തന്നെ അപൂര്‍വ്വത നിറഞ്ഞ ഹജ്ജിനാണ് ഇത്തവണ സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നത്. 20നും 25 ലക്ഷത്തിനും ഇടയില്‍ ഹാജിമാര്‍ പങ്കെടുക്കുന്ന ഹജ്ജില്‍ ഇത്തവണ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒരു ഏട് കൂടി എഴുതിച്ചേര്‍ക്കപ്പെടുകയാണ്. മഹാമാരിയില്‍ നിന്നും ലോകജനതയെ സംരക്ഷിക്കുന്നതിനായുള്ള പ്രാര്‍ത്ഥനകള്‍ ഇനി മക്കയെ മുഖരിതമാക്കും. 

തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ഹജ്ജിന്റെ കര്‍മ്മങ്ങളില്‍ ഇത്തവണ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
undefined
ചരിത്രം പരിശോധിച്ചാല്‍ പല തവണ ലോകത്തിന്റെ നാനാദിക്കില്‍ നിന്നുള്ള പങ്കാളിത്തമില്ലാതെ പരിമിതമായ ആളുകളെ ഉള്‍പ്പെടുത്തി ഹജ്ജ് നടത്തിയിട്ടുണ്ട്.
undefined
കോളറ, പ്ലേഗ് എന്നീ വ്യാധികളുംപലതരത്തിലുള്ള പ്രകൃതിക്ഷോഭങ്ങളും മൂലം വിവധ രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ക്ക് എത്താനാകാതെ വന്ന സാഹചര്യത്തില്‍ പരിമിതമായ ആളുകളെ ഉള്‍പ്പെടുത്തി ഹജ്ജ് നടത്തിയിട്ടുണ്ട്.
undefined
എന്നാല്‍ കൊവിഡ് മഹാമാരിയുടെ കാലത്തോളം വെല്ലുവിളി സൃഷ്ടിച്ച മറ്റൊരു കാലവും ഹജ്ജ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
undefined
സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളുമായ ആളുകളെ തെരഞ്ഞെടുക്കുകയാണ് ഇത്തവണ ചെയ്തത്.
undefined
ഹജ്ജിനായുള്ള തെരഞ്ഞെടുപ്പിലെ ഒരേയൊരു മാനദണ്ഡം അപേക്ഷകരുടെ ആരോഗ്യസ്ഥിതി മാത്രമായിരുന്നു.
undefined
ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ മുഴുവന്‍ ചെലവുകളും ഇത്തവണ വഹിക്കുന്നത് സൗദി ഭരണകൂടമാണ്.
undefined
സൗദിയിലെ സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആളുകളില്‍ നിന്നും ഹജ്ജിനായി അപേക്ഷകള്‍ ക്ഷണിച്ചിരുന്നു.
undefined
അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം ക്രമീകരിച്ചിരുന്നു.
undefined
ലഭിച്ച അപേക്ഷകളില്‍ നിന്ന് ആരോഗ്യ മാനദണ്ഡം മാത്രം പരിഗണിച്ച് ആളുകളെ തെരഞ്ഞെടുത്തു.
undefined
ലോകത്തെ മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും പ്രാതിനിധ്യം ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധയും പുലര്‍ത്തിയിരുന്നു.
undefined
70 ശതമാനവും വിദേശരാജ്യങ്ങള്‍ക്കായി മാറ്റി വെച്ചുകൊണ്ടായിരുന്നു ഇത്തവണ ഹജ്ജ് തീര്‍ത്ഥാടകരെ തെരഞ്ഞെടുത്തത്. ഇതിനായി അതത് നയതന്ത്ര കാര്യാലയങ്ങളുടെ കൂടെ സഹകരണം ഉറപ്പാക്കി.
undefined
160 രാജ്യങ്ങളുടെയും പ്രാതിനിധ്യം ഹജ്ജ് തീര്‍ത്ഥാടനത്തില്‍ ഉറപ്പാക്കി.
undefined
മുപ്പതോളം ഇന്ത്യക്കാരെയാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇക്കുറി തെരഞ്ഞെടുത്തത്. ഇതില്‍ മലയാളികളും ഉള്‍പ്പെട്ടു.
undefined
കൊവിഡ് കാലത്തെ സേവനങ്ങള്‍ക്ക് ആദരവായി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക മുന്‍ഗണനയും ഹജ്ജിനായുള്ള തെരഞ്ഞെടുപ്പില്‍ നല്‍കിയിരുന്നു.
undefined
തെരഞ്ഞെടുക്കപ്പെട്ട തീര്‍ത്ഥാടകരെ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മക്കയിലെത്തിച്ചു. നിര്‍ബന്ധിത ക്വാറന്റീനിലാക്കി.
undefined
കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടുള്ള മികച്ച താമസസൗകര്യം ഹാജിമാര്‍ക്കായി ക്രമീകരിച്ചിരുന്നു.
undefined
അഞ്ച് ചെറു ഗ്രൂപ്പുകളായി തിരിച്ച് സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തീര്‍ത്ഥാടകരെഅനുവദിച്ചത്.
undefined
ഡോക്ടര്‍മാരുള്‍പ്പെടുന്ന വലിയ സംഘം തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന്റെ ഓരോ ഘട്ടത്തിലും സേവനങ്ങള്‍ നല്‍കാന്‍ സന്നദ്ധമായിരുന്നു.
undefined
ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പുണ്യസ്ഥലങ്ങളിലെഎല്ലായിടത്തും കൃത്യമായ ഇടവേളകളില്‍ ശുചീകരണ, അണുവിമുക്ത പ്രക്രിയകള്‍ നടത്തുന്നത് തുടര്‍ന്നു.
undefined
തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് കടന്നുപോകുന്ന റോഡുകളിലെല്ലാം സുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും കനത്ത ജാഗ്രതയോടെനിലകൊണ്ടു.
undefined
ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘങ്ങളും തീര്‍ത്ഥാടകരെ അനുഗമിച്ചിരുന്നു.
undefined
ഹജ്ജ് തീര്‍ത്ഥാടനം, 2020
undefined
ഹജ്ജ് തീര്‍ത്ഥാടനം, 2020
undefined
ഹജ്ജ് തീര്‍ത്ഥാടനം, 2020
undefined
ഹജ്ജ് തീര്‍ത്ഥാടനം, 2020
undefined
ഹജ്ജ് തീര്‍ത്ഥാടനം, 2020
undefined
ഹജ്ജ് തീര്‍ത്ഥാടനം, 2020
undefined
ഹജ്ജ് തീര്‍ത്ഥാടനം, 2020
undefined
ഹജ്ജ് തീര്‍ത്ഥാടനം, 2020
undefined
ഹജ്ജ് തീര്‍ത്ഥാടനം, 2020
undefined
ഹജ്ജ് തീര്‍ത്ഥാടനം, 2020
undefined
ഹജ്ജ് തീര്‍ത്ഥാടനം, 2020
undefined
ഹജ്ജ് തീര്‍ത്ഥാടനം, 2020
undefined
ഹജ്ജ് തീര്‍ത്ഥാടനം, 2020
undefined
ഹജ്ജ് തീര്‍ത്ഥാടനം, 2020
undefined
ഹജ്ജ് തീര്‍ത്ഥാടനം, 2020
undefined
ഹജ്ജ് തീര്‍ത്ഥാടനം, 2020
undefined
കൊവിഡ് പ്രതിസന്ധിയില്‍ അടച്ചിട്ട പുണ്യനഗരി ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സജീവമായത്.
undefined
click me!