ഇന്ത്യ-കുവൈത്ത് ബന്ധത്തിന്‍റെ ആഴം പ്രതിഫലിച്ചുകൊണ്ട്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ 'സാർഥക്' നാല് ദിവസത്തെ സൗഹൃദ സന്ദർശനത്തിനായി ഷുവൈഖ് തുറമുഖത്ത് നങ്കൂരമിട്ടു. സ്കൂൾ കുട്ടികൾ ഇന്ത്യൻ ത്രിവർണ്ണ പതാക വീശി ഐസിജിഎസ് സാർഥകിന്‍റെ വരവിനെ സ്വാഗതം ചെയ്തു.
ഇന്ത്യയുമായുള്ള സൗഹൃദബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർഥക്' കുവൈത്തിൽ നങ്കൂരമിട്ടു.
210
സുരക്ഷ, പരിശീലനം, വിവരങ്ങൾ പങ്കിടൽ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണത്തിന്‍റെയും സൗഹൃദ സമുദ്ര ബന്ധത്തിന്‍റെയും ഭാഗമായാണ് ഈ സന്ദർശനം.
310
തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർഥക്’ സന്ദർശിക്കാൻ ഇന്ത്യൻ എംബസ്സി സൗകര്യമൊരുക്കിയിട്ടുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് , അവർക്കനുവദിച്ച സമയത്തിൽ കപ്പൽ സന്ദർശിക്കാം.