ഈ വര്‍ഷത്തെ ഹജ്ജിന് സമാപ്തി; തീര്‍ത്ഥാടകര്‍ മക്കയോട് വിടചൊല്ലി, ചിത്രങ്ങള്‍

First Published Jul 23, 2021, 5:58 PM IST

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിന് വെള്ളിയാഴ്ചയോടെ പര്യവസാനം. മുഴുവന്‍ കര്‍മങ്ങളും പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ മക്കയോട് വിടചൊല്ലി.
 

അവസാന ചടങ്ങായ ജംറകളിലെ പിശാചിനെ കല്ലേറ് കര്‍മം വെള്ളിയാഴ്ച പകല്‍ പൂര്‍ത്തിയാക്കിയാണ് അവശേഷിച്ച തീര്‍ത്ഥാടകരും മിനയില്‍ നിന്ന് മക്കയില്‍ തിരിച്ചെത്തി, വിടവാങ്ങല്‍ ത്വവാഫ് (കഅ്ബയെ വലയംവെക്കല്‍) പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങിയത്.
undefined
വലിയൊരു പങ്ക് തീര്‍ത്ഥാടകര്‍ വെള്ളിയാഴ്ചത്തെ കല്ലേറ് കര്‍മം കൂടി വ്യാഴാഴ്ച നടത്തി അന്ന് രാത്രിയോടെ മക്കയോട് വിടപറഞ്ഞിരുന്നു.
undefined
വ്യാഴാഴ്ച സൂര്യാസ്തമനത്തിന് മുമ്പ് ഇവര്‍ മിനയില്‍ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു.
undefined
ബാക്കിയുള്ള തീര്‍ത്ഥാടകരാണ് വെള്ളിയാഴ്ചത്തെ കല്ലേറ് കൂടി പൂര്‍ത്തിയാക്കി മിനയില്‍ നിന്ന് മക്കയിലെത്തിയത്.
undefined
വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിച്ച ശേഷം അവശേഷിച്ച തീര്‍ത്ഥാടകര്‍ കൂടി സൗദി അറേബ്യടെ വിവിധ പ്രദേശങ്ങളിലെ തങ്ങളുടെ സ്വദേശങ്ങളിലേക്ക് മടങ്ങി.
undefined
കൊവിഡ് സാഹചര്യത്തില്‍ വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകരെ ഇത്തവണ ഹജ്ജിന് അനുവദിച്ചിരുന്നില്ല. കൊവിഡ് ലോകമാകെ വ്യാപിച്ച കഴിഞ്ഞ വര്‍ഷം സൗദിയിലെ സ്വദേശികളും വിദേശികളുമായി ആയിരം പേര്‍ക്ക് മാത്രമായി ഹജ്ജ് പരിമിതപ്പെടുത്തിയിരുന്നെങ്കില്‍ ഇത്തവണ അത് 60,000 ആയി ഉയര്‍ത്തിരുന്നു.
undefined
രാജ്യത്തിനകത്ത് നിന്നുള്ള സ്വദേശികളും വിദേശികളുമായി 60,000 തീര്‍ത്ഥാടകരാണ് ഹജ്ജ് നിര്‍വഹിച്ചത്. ബസ്, ട്രെയിന്‍, വിമാന മാര്‍ഗങ്ങളിലാണ് തീര്‍ത്ഥാടകര്‍ മക്കയിലേക്കെത്തിയത്. മടക്കയാത്രയും അതേ രീതിയിലായിരുന്നു.
undefined
ഹജ്ജ് 2021
undefined
click me!