ഫെബ്രുവരി 28-ന് ആകാശത്ത് അപൂർവമായ ഒരു കാഴ്ചയ്ക്ക് അരങ്ങൊരുങ്ങുന്നു. 'പ്ലാനറ്ററി പരേഡ്' എന്ന് വിളിക്കുന്ന ഈ പ്രതിഭാസത്തിൽ ആറ് ഗ്രഹങ്ങൾ ഒരേസമയം ദൃശ്യമാകും. സൂര്യാസ്തമയത്തിന് ശേഷം ഇന്ത്യയിലും ഈ കാഴ്ച കാണാനാകും.
ഫെബ്രുവരിയിൽ ആകാശത്ത് ഒരു അപൂർവ്വ കാഴ്ച കാണാം. ആറ് ഗ്രഹങ്ങൾ ഒരേസമയം അണിനിരക്കുന്ന 'പ്ലാനറ്ററി പരേഡ്' എന്ന പ്രതിഭാസമാണിത്. ഈ ഗ്രഹങ്ങളുടെ പരേഡ് എപ്പോൾ, എങ്ങനെ കാണാമെന്ന് നോക്കാം.
25
അപൂർവ്വ ഗ്രഹങ്ങളുടെ പരേഡ്
സൂര്യാസ്തമയത്തിന് ശേഷം ആകാശത്തിൻ്റെ ഒരേ ഭാഗത്താണ് ഈ ഗ്രഹങ്ങളെല്ലാം കൂട്ടമായി കാണാനാവുക. സൗരയൂഥത്തിലെ 6 ഗ്രഹങ്ങൾ ഒരുമിച്ചെത്തുന്ന ഈ കാഴ്ചയ്ക്കായി ശാസ്ത്രജ്ഞർ കാത്തിരിക്കുകയാണ്. നഗ്നനേത്രങ്ങൾ കൊണ്ട് ഈ അത്ഭുതം കാണാൻ സാധിക്കും.
35
ഫെബ്രുവരി 28-ന് നടക്കുന്ന പ്രതിഭാസം
നാസയുടെ റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 28 ശനിയാഴ്ച സൂര്യാസ്തമയത്തിന് ശേഷമാണ് ഈ ഗ്രഹങ്ങളുടെ പരേഡ് കാണാനാവുക. ബുധൻ, ശുക്രൻ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങൾ ആകാശത്തിൻ്റെ ഒരേ ഭാഗത്ത് നിലയുറപ്പിക്കും. ഈ ഗ്രഹങ്ങളില്‍ ചിലത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാമെങ്കിലും മറ്റു ചിലതിനെ കാണാൻ ബൈനോക്കുലറോ ടെലിസ്കോപ്പോ വേണ്ടിവരും.
ബുധനെയും ശുക്രനെയും നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. എന്നാൽ ശനി ആകാശത്തിൻ്റെ ഒരു ചരിഞ്ഞ ഭാഗത്തായിരിക്കും. ഫെബ്രുവരി 28-നോട് അടുത്ത് പൗർണ്ണമി വരുന്നതിനാൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും സാധാരണയിലും തിളക്കത്തോടെ കാണപ്പെടുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ ആകാശവിസ്മയം കുറച്ച് സമയത്തേക്ക് മാത്രമാണ് ദൃശ്യമാവുക.
55
ഇന്ത്യയിൽ എവിടെയൊക്കെ കാണാം?
കാലാവസ്ഥ തെളിച്ചമുള്ളതാണെങ്കില്‍ ഈ പ്രതിഭാസം വ്യക്തമായി കാണാൻ സാധിക്കും. ദില്ലി, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, പൂനെ, ജയ്പൂർ, ലഖ്‌നൗ, അഹമ്മദാബാദ്, ഡെറാഡൂൺ തുടങ്ങിയ നഗരങ്ങളിൽ ഈ അപൂർവ്വ ആകാശക്കാഴ്ച കാണാനാകും.