46,000 വര്‍ഷം പഴക്കമുള്ള ഗുഹകള്‍ തകര്‍ന്നു; ഖനന കമ്പനിയുടെത് പൊറുക്കാനാവാത്ത തെറ്റ്

First Published Dec 10, 2020, 9:50 AM IST

സിഡ്നി: ഖനന വ്യവസായ രംഗത്തെ ഭീമന്മാരായ റിയോ ടിന്‍റോയ്ക്കെതിരെ ശക്തമായ അന്വേഷണ റിപ്പോര്‍ട്ടുമായി ഓസ്ട്രേലിയന്‍ പാര്‍ലമെന്‍ററി കമ്മിറ്റി. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ജൂക്കന്‍ ജോര്‍ജ് ഗുഹകള്‍ തകര്‍ന്ന സംഭവത്തിലാണ് ഓസ്ട്രേലിയ അന്വേഷണം നടത്തിയത്.
 

വ്യാഴാഴ്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. 46,000 വര്‍ഷം പഴക്കമുള്ള അബ്ഓറിജിനല്‍ ഗുഹ സംവിധാനം മെയില്‍ തകര്‍ന്ന സംഭവത്തില്‍ റിയോ ടിന്‍റോയുടെ പങ്ക് റിപ്പോര്‍ട്ട് എടുത്തു പറയുന്നു.
undefined
നീതികരിക്കാന്‍ കഴിയാത്ത തെറ്റാണ് ഖനന ഭീമന്‍ നടത്തിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അവര്‍ ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
undefined
undefined
എന്നാല്‍ സംഭവത്തില്‍ ക്ഷമാപണവുമായി റിയോ ടിന്‍റോ നേരത്തെ രംഗത്ത് വന്നിരുന്നു. തങ്ങളുടെ രീതികള്‍ മാറ്റുമെന്ന് പ്രതിജ്ഞ ചെയ്തു എന്നാണ് കമ്പനി പറഞ്ഞത്. ഒപ്പം കമ്പനിയുടെ സിഇഒ ജീന്‍ സെബാസ്റ്റ്യന്‍ ജാക്വസ് അടക്കമുള്ള മുതിര്‍ന്നവര്‍ സംഭവത്തില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
undefined
അതേ സമയം 46,000 വര്‍ഷം പഴക്കമുള്ള അബ്ഓറിജിനല്‍ ഗുഹ തകര്‍ക്കപ്പെടും മുന്‍പ് ഐസ് യുഗത്തിന് ശേഷമുള്ള മനുഷ്യന്‍റെ വാസസ്ഥലം എങ്ങനെ എന്നതിന്‍റെ പുരാതന തെളിവായിരുന്നു.
undefined
ഓസ്ട്രേലിയയിലെ പ്രധാന ആര്‍ക്കിയോളജിക്കല്‍ സൈറ്റായിരുന്നു ഇത്. എന്നാല്‍ ഇവിടെ തന്നെ 93 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ മതിപ്പ് വരുന്ന ഇരുമ്പ് അയിര് നിക്ഷേപവും ഉണ്ടായിരുന്നു.
undefined
ഇവിടെ ഖനനം നടത്തി, ഗുഹകള്‍ തകര്‍ത്തതിന് പുറമേ. ഈ പ്രദേശത്തെ ആദിമ വാസികളായ പൂട്ടു ക്യൂന്‍റി കൂര്‍മ്മ, പിനിക്കൂറ എന്നീ വിഭാഗങ്ങളുടെ ജീവിതത്തില്‍ കമ്പനിയുടെ ഖനനം എന്ത് പ്രശ്നം ഉണ്ടാക്കി എന്നതും അന്വേഷണ സംഘം പരിശോധിച്ചു. ഇതിന്‍റെ ഭാഗമായി ഈ വിഭാഗങ്ങള്‍ക്ക് റിയോ ടിന്‍റോ നഷ്ടപരിഹാരം നല്‍കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
undefined
റിപ്പോര്‍ട്ടില്‍ തന്നെ പ്രദേശികമായ സ്ഥലങ്ങളില്‍ ഖനനം നടത്തുമ്പോള്‍ പ്രദേശത്തിന്‍റെ പാരമ്പര്യവും, ജനതയെയും സംരക്ഷിക്കാനുള്ള 7 നിര്‍ദേശങ്ങളും ഓസ്ട്രേലിയന്‍ പാര്‍ലമെന്‍ററി കമ്മിറ്റി മുന്നോട്ട് വയ്ക്കുന്നു.
undefined
click me!