വീണ്ടും ആകാശക്കപ്പല്‍; ബ്രട്ടിനില്‍ മിഥ്യാ കാഴ്ച പതിവാകുന്നു... കാലാവസ്ഥാ പ്രതിഭാസമോ ?

Published : Mar 19, 2021, 11:57 AM ISTUpdated : Mar 19, 2021, 12:26 PM IST

രണ്ടാഴ്ചയ്ക്കുള്ളില്‍ പലതവണയായി ബ്രിട്ടന്‍റെ കടല്‍ത്തീരങ്ങളില്‍ മിഥ്യാകാഴ്ചയെന്ന അത്ഭുപ്രതിഭാസം കണ്ടുവരുന്നു. കഴിഞ്ഞ തവണ മാര്‍ച്ച് ആദ്യദിനങ്ങളിലാണ് ആദ്യമായി ഒരു കപ്പല്‍, ആകാശത്ത് ഒഴുകി നടക്കുന്നതായി കണ്ടത്. അന്ന് കോൺ‌വാളിൽ നിന്ന് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭീമൻ ടാങ്കറിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യമധ്യമങ്ങളില്‍ തരംഗമായി. അതിന്  13 ദിവസത്തിന് ശേഷം, മരീചിക എന്നറിയപ്പെടുന്ന മിഥ്യാകാഴ്ചയുടെ ( optical illusion) ഫലമായി, ഡോർസെറ്റ് തീരത്ത് ക്രൂയിസ് കപ്പലായ ജുവൽ ഓഫ് സീസ് ആകാശത്ത് കൂടി ഒഴുകിനടക്കുന്നതായി കണ്ടത്. കോൺ‌വാളില്‍ മിഥ്യാകാഴ്ച ഉണ്ടായപ്പോൾ, ആർട്ടിക് പ്രദേശത്ത് ഇത് സാധാരണമാണെന്നും എന്നാൽ ശൈത്യകാലത്ത് യുകെയിൽ “വളരെ അപൂർവമായി”ഇത്തരത്തില്‍ കാണാറുണ്ടെന്നും ബിബിസി കാലാവസ്ഥാ നിരീക്ഷകൻ ഡേവിഡ് ബ്രെയിൻ പറഞ്ഞു.

PREV
111
വീണ്ടും ആകാശക്കപ്പല്‍; ബ്രട്ടിനില്‍ മിഥ്യാ കാഴ്ച പതിവാകുന്നു... കാലാവസ്ഥാ പ്രതിഭാസമോ ?

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് താപനില വിപരീതമായി പ്രവര്‍ത്തിക്കുന്ന പ്രതിഭാസമാണ് ഇതിന് കാരണം. സാധാരണഗതിയിൽ, ഉയരം കൂടുന്നതിനനുസരിച്ച് വായുവിന്‍റെ താപനില കുറയുകയാണ് ചെയ്യുന്നത്. 

211

അതായത് താഴ്വാരത്തെ വായുവിനെക്കാള്‍ തണുത്തതായിരിക്കും മലനിരകളിലെ വായു. എന്നാല്‍, മലനിരകളിലെ ഈ തണുത്ത വായുവിന് മുകളില്‍ ചൂടുകൂടിയ വായു നില്‍ക്കുമ്പോള്‍ നമ്മുടെ കാഴ്ച തെറ്റിദ്ധരിക്കപ്പെടുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. 

311

കോൺ‌വാൾ, ബോർൺ‌മൗത്ത് എന്നീ രണ്ട് സ്ഥലങ്ങളില്‍ കണ്ട കാഴ്ചയുടെയും കാരണം ഇത്തരത്തില്‍ താരതമ്യേന തണുത്ത കടലിന് മുകളിലായി കിടക്കുന്ന തണുത്ത വായും അതിന് മുകളിലായി തങ്ങി നില്‍ക്കുന്ന ചൂടുള്ള വായും സൃഷ്ടിക്കുന്ന മരീചികയാണ്. 

411

മാര്‍ച്ച് മാസത്തിലെ ആദ്യദിവസങ്ങളില്‍ സ്കോട്ട്ലാന്‍റിലെ ആബര്‍ഡീന്‍ഷെയറിലെ ബാന്‍ഫിയിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന കോളിന്‍ മക്കല്ലമാണ് ആദ്യമായി ഈ കാഴ്ച കണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

511

തീരദേശ റോഡില്‍ കൂടി സഞ്ചരിക്കുകയായിരുന്ന കോളിന്‍ മക്കല്ലം ആ കഴ്ച തന്‍റെ മൊബൈലില്‍ പകര്‍ത്തി. പിന്നീട് ലോകം മൊത്തം തരംഗമായി മാറിയ ആ വീഡിയോയിലും ചിത്രങ്ങളിലും കടലിനും ആകാശത്തിനുമിടയില്‍ ഒഴുകിനടക്കുന്ന നിലയില്‍ ഒരു കപ്പലിനെയായിരുന്നു ചിത്രീകരിച്ചിരുന്നത്. 

611

അതുപോലെ ആകാശത്ത് സഞ്ചരിക്കുന്ന കപ്പലുകളുടെ കാഴ്ചകള്‍ ഇപ്പോള്‍ ബ്രിട്ടനില്‍ പതിവായി കണപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതില്‍ ഭയക്കേണ്ടതില്ലെന്നും മര്‍ദ്ധം കൂടിയ വായുവിന്‍റെ സഞ്ചാരഫലമായി നമ്മുടെ കണ്ണുകളിലുണ്ടാകുന്ന മിഥ്യാധാരണയാണിതെന്നും വിദഗ്ദര്‍ പറയുന്നു. 

711

ഇന്നലെ ബോർൺ‌മൗത്ത് തീരത്ത് നിന്ന് ആകശത്ത് ഒഴുകിനടക്കുന്നതായി കണ്ട 168,000 ടൺ വരുന്ന റോയൽ കരീബിയൻ കപ്പലിന് 347 മീറ്റര്‍ നീളവും 4,180 ടണ്‍ കപ്പാസിറ്റിയുമുണ്ട്. അസാധാരണമായ ഈ കാഴ്ച ബ്രട്ടനിലുടനീളം കണ്ടെന്ന് ഡെയ്‍ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

811

കോൺ‌വാൾ, ഡെവൺ, ആബർ‌ഡീൻ‌ഷയർ എന്നിവിടങ്ങളിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ കാഴ്ച പലതവണയായി കണ്ടിരുന്നു. ഡോർസെറ്റിലെ ബോർൺ‌മൗത്ത് തീരത്ത് റയാൻ റഷ്‌ഫോർത്തില്‍ ഇന്നലെ വൈകുന്നേരം ഈ കാഴ്ചവീണ്ടും കണ്ടു. തണുത്ത വായുവിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചൂടുള്ള വായു, കപ്പലിന്‍റെ കാഴ്ചയെ വക്രീകരിക്കുന്നു. 

911

തണുത്ത വെള്ളത്തില്‍ സ്ഥിതി ചെയ്യുന്ന കപ്പലിന്‍റെ കാഴ്ച നമ്മുടെ കണ്ണില്‍ പതിയുന്നതിനിടെ ചൂടുള്ള വായുവിലൂടെ കടന്ന് പോകുന്നു.

1011

ഈ സമയം ചൂടുള്ള വായും കാഴ്ചയെ വക്രികരിക്കുകയും തണുപ്പവെള്ളത്തിലെ കാഴ്ചയെ ചൂടുള്ള വായുവിന്‍റെ സ്ഥാനത്തായി നമ്മുടെ മസ്തിഷ്കത്തില്‍ പതിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് കടലില്‍ കിടക്കുന്ന കപ്പലിനെ ആകാശത്ത് ഒഴുകിനടക്കുന്ന മിഥ്യാകാഴ്ച നമ്മളില്‍ സൃഷ്ടിക്കപ്പെടുന്നത്. 

1111

'വിപരീത താപനില' എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസമാണ് ഇത്തരത്തില്‍ ഉയർന്ന മരീചികകൾ സൃഷ്ടിക്കുന്നത്. ഇത്തരം കാഴ്ചകള്‍ ഇപ്പോള്‍ ബ്രിട്ടന്‍റെ തീരത്ത് സ്ഥിരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥാ വ്യതിയാനമാകാം ഈ പ്രതിഭാസം ബ്രിട്ടനില്‍ നിരന്തരം സൃഷ്ടിക്കപ്പെടാന്‍ കാരണമെന്നും വിദഗ്ദര്‍ പറയുന്നു. 

click me!

Recommended Stories