ഇന്ത്യയില്‍ ഈ വര്‍ഷം ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 പുരുഷ താരങ്ങള്‍; യാഹൂവിന്‍റെ ലിസ്റ്റ്

First Published Dec 5, 2020, 2:42 PM IST

കഴിഞ്ഞ വര്‍ഷത്തെ സെര്‍ച്ചിംഗ് ട്രെന്‍ഡുകള്‍ പല തലക്കെട്ടുകളില്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ വെബ് സര്‍വ്വീസ് ആയ യാഹൂ. ഈ വര്‍ഷം തങ്ങളിലൂടെ ഏറ്റവുമധികം തിരയപ്പെട്ട 10 ഇന്ത്യന്‍ വനിതാ സെലിബ്രിറ്റികളുടെ ലിസ്റ്റ് ആയിരുന്നു അതിലൊന്ന്. പുറത്തുവിട്ടതിന്‍റെ കൂട്ടത്തില്‍ കൗതുകമുണര്‍ത്തുന്ന മറ്റൊരു ലിസ്റ്റ് പുരുഷ താരങ്ങളുടെ ലിസ്റ്റ് ആണ്.

യാഹൂവിലൂടെ ഈ വര്‍ഷം ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 ഇന്ത്യന്‍ പുരുഷ സെലിബ്രിറ്രികള്‍ ഇവരാണ്.
undefined
1. സുശാന്ത് സിംഗ് രാജ്‍പുത്കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാമേഖല നിശ്ചലമായ മാസങ്ങളില്‍ ഹിന്ദി സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ച സൃഷ്ടിച്ച താരം. അദ്ദേഹത്തിന്‍റെ മരണത്തിനു ശേഷം ബോളിവുഡിലെ സ്വജനപക്ഷപാതം അടക്കമുള്ള കാര്യങ്ങളില്‍ ഇനിയും അവസാനിച്ചിട്ടില്ലാച്ച ചര്‍ച്ചകളാണ് പ്രേക്ഷകര്‍ക്കിടയില്‍ ആരംഭിച്ചത്. ദില്‍ ബേചാര എന്ന അവസാനചിത്രം മരണശേഷം ഡയറക്ട് ഒടിടി റിലീസ് ആയി എത്തി.
undefined
2. അമിതാഭ് ബച്ചന്‍അമിതാഭ് ബച്ചനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ആശുപത്രിയില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ കുറിപ്പുകളൊക്കെ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു.
undefined
3. അക്ഷയ് കുമാര്‍ബോളിവുഡില്‍ ഏതാനും വര്‍ഷങ്ങളായി ഏറ്റവുമധികം ബിഗ് ഹിറ്റുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് അക്ഷയ് ആണ്. പക്ഷേ ഈ വര്‍ഷം ഒരേയൊരു റിലീസ് മാത്രമേ ഉണ്ടായുള്ളൂ, അതും ഡയറക്ട് ഒടിടി റിലീസ് ആയി. 'ലക്ഷ്മി ബോംബ്' എന്ന് ആദ്യം പേരിട്ടിരുന്നു ചിത്രത്തിന് ചില കോണുകളില്‍ നിന്നുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് 'ലക്ഷ്മി' എന്ന് പേര് മാറ്റേണ്ടിവന്നു. രാഷ്ട്രീയ നിലപാടുകളാലും കൈയ്യടികളും വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടിവന്ന മറ്റൊരു താരം.
undefined
4. സല്‍മാന്‍ ഖാന്‍ബോളിവുഡിന്‍റെ പ്രിയതാരമായ സല്‍മാന്‍ കൊവിഡ് കാലം പ്രധാനമായും ചിലവഴിച്ചത് അദ്ദേഹത്തിന്‍റെ ഫാം ഹൗസില്‍ ആയിരുന്നു. അവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ഇന്‍സ്റ്റന്‍റ് ഹിറ്റുകള്‍ ആയിരുന്നു.
undefined
5. ഇര്‍ഫാന്‍ ഖാന്‍സിനിമാപ്രേമികളില്‍ ഞെട്ടലുളവാക്കിയ മറ്റൊരു മരണവാര്‍ത്ത. ഋഷി കപൂര്‍ മരണപ്പെട്ടതിന്‍റെ തലേന്നായിരുന്നു ഇര്‍ഫാന്‍റെ വിയോഗം. ഏപ്രില്‍ 29ന്.
undefined
6. ഋഷി കപൂര്‍കലാരംഗത്ത് ഈ വര്‍ഷമുണ്ടായ മറ്റൊരു പ്രധാന വിയോഗം. ഏപ്രില്‍ 30ന് ആയിരുന്നു ഋഷി കപൂറിന്‍റെ മരണം.
undefined
7. എസ് പി ബാലസുബ്രഹ്മണ്യംഇന്ത്യയുടെ ഇതിഹാസ ഗായകന്‍ വിടപറഞ്ഞ വര്‍ഷം. കൊവിഡ് ബാധിച്ച് ഏറെനാള്‍ ചികിത്സയില്‍ തുടര്‍ന്നതിനു ശേഷമായിരുന്നു എസ്‍പിബിയുടെ അന്ത്യം. സെപ്റ്റംബര്‍ 25ന് ആയിരുന്നു മരണം.
undefined
8. സോനു സൂദ്സാമൂഹിക ബോധമുള്ള കലാകാരന്‍ എന്ന നിലയിലാണ് സോനു സൂദ് ഈ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ട് വ്യക്തിപരമായി അദ്ദേഹം.
undefined
9. അനുരാഗ് കശ്യപ്ചലച്ചിത്ര സമുച്ചയമായ 'ഗോസ്റ്റ് സ്റ്റോറീസി'ലെ ഒരു ലഘുചിത്രവും 'ചോക്ക്ഡ്' എന്ന ഫീച്ചര്‍ ഫിലിമുമാണ് ബോളിവുഡിലെ മുന്‍നിര സംവിധായകന്‍റേതായി ഈ വര്‍ഷം പുറത്തെത്തിയത്. അതേസമയം രാഷ്ട്രീയ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന അദ്ദേഹത്തിന്‍റെ നിലപാട് കൈയ്യടികളും എതിര്‍പക്ഷത്തുനിന്ന് വിമര്‍ശനങ്ങളും സൃഷ്ടിച്ചു. നടി പായല്‍ ഘോഷിന്‍റെ മി ടൂ ആരോപണത്തെത്തുടര്‍ന്നും അനുരാഗിനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള വാദങ്ങളാല്‍ സോഷ്യല്‍ മീഡിയ നിറഞ്ഞു.
undefined
10. അല്ലു അര്‍ജുന്‍യാഹൂവിന്‍റെ ടോപ്പ് ടെന്‍ ലിസ്റ്റിലെ ഒരേയൊരു തെന്നിന്ത്യന്‍ യുവതാരം. തെലുങ്കിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു അല്ലു നായകനായ 'അല വൈകുണ്ഠപുരമുലോ'. ആദിലാബാലിലെ കുനാട്ടല വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയ അല്ലു അര്‍ജുന്‍ വിവാദവും സൃഷ്ടിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ആരാധകരുടെ വലിയ സംഘമാണ് പ്രിയതാരത്തെ നേരില്‍ കാണാന്‍ അവിടെ എത്തിയത്.
undefined
click me!