2019ൽ ടൊവിനോ തോമസിന്റെ റൊമാൻ്റിക് ചിത്രമായ ലൂക്കയിൽ അഹാന നായികയായി എത്തിയിരുന്നു. ഈ ചിത്രം നിരൂപക- പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇതേ കാലയളവിൽ തന്നെ ശങ്കർ രാമകൃഷ്ണൻ്റെ പതിനെട്ടാം പടിയിലും അഹാന അഭിനയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം അടി എന്ന ചിത്രമാണ് അഹാനയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഷൈൻ ടോം ചാക്കോ ആയിരുന്നു നായകൻ.