ഫിജിയില്‍ അവധിക്കാലം ആഘോഷിച്ച് രാകുൽ പ്രീത് സിങ്ങും ഭര്‍ത്താവും

Published : May 22, 2024, 05:46 PM IST

രാകുൽ പ്രീത് സിംഗിന്‍റെയും ഭര്‍ത്താവ് ജാക്കി ഭഗ്നാനിയുടെയും ഫിജി അവധിക്കാല ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. രാകുല്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങള്‍ പങ്കുവച്ചത്. 

PREV
16
ഫിജിയില്‍ അവധിക്കാലം ആഘോഷിച്ച് രാകുൽ പ്രീത് സിങ്ങും ഭര്‍ത്താവും

തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ സാന്നിധ്യം അറിയിച്ച നടിയാണ് രാകുൽ പ്രീത് സിങ്. തെലുങ്ക് തമിഴ് സിനിമകളില്‍ പ്രധാന വേഷത്തില്‍ എത്തിയ രാകുൽ. ബോളിവുഡ് ചിത്രങ്ങളിലും പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. 

26
Rakul Preet Singh

രാകുൽ പ്രീത് സിംഗിന്‍റെയും ഭര്‍ത്താവ് ജാക്കി ഭഗ്നാനിയുടെയും ഫിജി അവധിക്കാല ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. രാകുല്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങള്‍ പങ്കുവച്ചത്. 

36
Rakul Preet Singh

ഫിജിയിലെ പവിഴപ്പുറ്റുകള്‍ നിറഞ്ഞ കടലോരത്ത് അവധിക്കാലം ആഘോഷിക്കുകയാണ് ഇപ്പോള്‍ ബോളിവുഡ് സുന്ദരി. ഇതിന്‍റെ വിവിധ ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. 

46
Rakul Preet Singh

രാകുലിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ഭര്‍ത്താവായ ജാക്കി ഭഗ്നാനി തന്നെയാണ്. ഒരു കാലത്ത് ബോളിവുഡ് ചിത്രങ്ങളില്‍ നായകനായി എത്തിയിട്ടുണ്ടെങ്കിലും ജാക്കി ഭഗ്നാനി ഇപ്പോള്‍ പൂര്‍ണ്ണമായും നിര്‍മ്മാതാവാണ്. 

56
Rakul Preet Singh

രാകുൽ പ്രീത് സിങ്ങും ജാക്കി ഭഗ്‌നാനിയും ഈ വർഷം ആദ്യമാണ് വിവാഹിതരായത്. സിനിമാ മേഖലയിലുള്ള പ്രമുഖരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ വന്‍ വിവാഹ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഗോവയിലായിരുന്നു ആ ചടങ്ങ്. 

66

സൂമുമായുള്ള സംഭാഷണത്തിൽ രാകുൽ പ്രീത് സിംഗ്, വിവാഹത്തിന് മുമ്പ് തന്നോട് വിവാഹാഭ്യർത്ഥന നടത്താൻ ജാക്കിയെ നിർബന്ധിച്ചതായി വെളിപ്പെടുത്തിയിരുന്നു. തന്‍റെ ഗോവ വിവാഹത്തിലും ജാക്കിയുടെ സർപ്രൈസ് പ്രൊപ്പോസലിലും സുഹൃത്തും നടിയുമായ ഭൂമി പെഡ്‌നേക്കർ ഒരു വലിയ പങ്ക് വഹിച്ചെന്നും രാകുല്‍ വെളിപ്പെടുത്തിയിരുന്നു. 

click me!

Recommended Stories