1000 കോടി പടത്തിന്‍റെ കപ്പിത്താന്‍; ഈ കുഞ്ഞിനെ അറിയാമോ? ചിത്രം വൈറല്‍

Published : May 20, 2024, 10:59 AM ISTUpdated : May 28, 2024, 03:31 PM IST

ബേബി ജോണ്‍ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലാണ് അറ്റ്ലി. ആദ്യമായി അറ്റ്ലി നിര്‍മ്മിക്കുന്ന ചിത്രം അദ്ദേഹത്തിന്‍റെ തന്നെ തമിഴ് ചിത്രം തെറിയുടെ ഹിന്ദി റീമേക്കാണ്.

PREV
16
1000 കോടി പടത്തിന്‍റെ കപ്പിത്താന്‍; ഈ കുഞ്ഞിനെ അറിയാമോ?  ചിത്രം വൈറല്‍
Atlee and Priya Atlee Photos

തമിഴ് സിനിമ രംഗത്തെ ഇപ്പോഴത്തെ ഏറ്റവും തിരക്കേറിയ സംവിധായകനാണ് അറ്റ്ലി. രാജ റാണി എന്ന ചിത്രത്തില്‍ നിന്നും ആരംഭിച്ച അറ്റ്ലി ഇന്ന് ഷാരൂഖ് ഖാന്‍റെ 1000 കോടി ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എന്ന നിലയിലാണ് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്നത്.

26
Atlee

അറ്റ്ലിയുടെ ജവാന്‍ കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. ദക്ഷിണേന്ത്യന്‍ ചേരുവകള്‍ കൃത്യമായി ചേര്‍ത്ത് ഒരുക്കിയ ജവാന്‍ എന്ന മാസ് മസാല ചിത്രം വലിയ വിജയമാണ് നേടിയത്. 

36

ബേബി ജോണ്‍ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലാണ് അറ്റ്ലി. ആദ്യമായി അറ്റ്ലി നിര്‍മ്മിക്കുന്ന ചിത്രം അദ്ദേഹത്തിന്‍റെ തന്നെ തമിഴ് ചിത്രം തെറിയുടെ ഹിന്ദി റീമേക്കാണ്. തെറിയില്‍ വിജയ് ആയിരുന്നു നായകന്‍. 

46

ബോളിവുഡ് യുവനിരയിലെ ശ്രദ്ധേയ താരം വരുണ്‍ ധവാന്‍ ആണ് നായകന്‍. വരുണ്‍   ധവാന്‍റെ കരിയറിലെ 18-ാം ചിത്രമെന്ന നിലയില്‍ നേരത്തേ പ്രഖ്യാപിച്ചിരുന്ന പ്രോജക്റ്റ് ആണിത്. കീര്‍ത്തി സുരേഷിന്‍റെ ബോളിവുഡ് അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയാകും.

56

അതേ സമയം അറ്റ്ലി അടുത്തതായി ഒരു മള്‍ട്ടി സ്റ്റാര്‍ പാന്‍ ഇന്ത്യന്‍ ചിത്രം ഒരുക്കുന്നു എന്നാണ് വിവരം അതിന്‍റെ ചര്‍ച്ചകള്‍ നടക്കുകയാണ്. ബോളിവുഡിലെയും കോളിവുഡിലെയും പ്രധാന താരങ്ങള്‍ ഉണ്ടാകും എന്നാണ് വിവരം. 

66
Atlee

അതേ സമയം അറ്റ്ലിയുടെ പഴയ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. കുട്ടിയായിരുന്നപ്പോള്‍ ഉള്ള ചിത്രം ചില തമിഴ് മീഡിയ പേജുകളിലൂടെയാണ് ഇപ്പോള്‍ വൈറലായത്. 

Read more Photos on
click me!

Recommended Stories