'നീയെൻ ഉലകസുന്ദരി, ഉന്നൈ പോൽ ഒരുത്തിയില്ലയെ'; നയൻതാരയെ വർണിച്ച് വിഘ്നേഷ്

Published : Aug 22, 2022, 01:01 PM ISTUpdated : Aug 22, 2022, 01:03 PM IST

തെന്നിന്ത്യൻ സിനിമയിലെ പ്രിയ താരദമ്പദികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. പ്രിയ താരങ്ങൾ ഒന്നായ വാർത്തകൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരുന്നത്. വിവാഹ ശേഷം ഹണിമൂൺ ട്രിപ്പിലാണ് താരദമ്പതികൾ ഇപ്പോൾ. നിലവിൽ സ്പെയിനിലാണ് താരങ്ങളുള്ളത്. ഇവിടെ നിന്നുള്ള ഫോട്ടോകളും വീഡിയോകളും താരങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ നയൻതാരയുടെ ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

PREV
17
'നീയെൻ ഉലകസുന്ദരി, ഉന്നൈ പോൽ ഒരുത്തിയില്ലയെ'; നയൻതാരയെ വർണിച്ച് വിഘ്നേഷ്

നയൻതാരയുടെ വ്യത്യസ്ത ​ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് വിഘേനേഷ് പങ്കുവച്ചിരിക്കുന്നത്. 'നീയെൻ ഉലകസുന്ദരി, ഉന്നൈ പോൽ ഒരുത്തിയില്ലയെ. എൻ ഉലക അഴകിയും ഇവ്വുലകത്തിൻ അഴകും', എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി വിഘ്നേഷ് നൽകിയത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 

27

ജൂണ്‍ ഒന്‍പതാം തീയതിയായിരുന്നു ആരാധകർ ഏറെ കാത്തിരുന്ന വിഘ്നേഷ്- നയൻതാര വിവാഹം. മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ചായിരുന്നു ചടങ്ങുകൾ.  രജനീകാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‍യും സൂര്യയുമടക്കമുള്ള പ്രമുഖ താരങ്ങളുടെ വലിയ നിര വിവാഹത്തിനുണ്ടായിരുന്നു. 

37

വിവാഹ ദിവസം നയൻതാര ധരിച്ചിരുന്ന ചുവപ്പ് സാരി ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. നിരവധി പേരാണ് ഇതേ വേഷത്തിൽ റീൽസുകൾ ചെയ്തത്. അടുത്തിടെ നടി നടി ഹരതി നയൻതാരയെ അനുകരിച്ച് ഫോട്ടോ പങ്കുവച്ചത് ഏറെ ശ്രദ്ധനേടുകയും വിഘ്നേഷ് കമന്റ് ചെയ്യുകയും ചെയ്തിരുന്നു. 

47

നയൻതാരയെക്കാൾ ഹരതി സുന്ദരിയാണെന്നാണ് വിഘ്നേഷ് ട്വീറ്റ് ചെയ്തിരുന്നത്. ട്വീറ്റ് വൈറലായതോടെ നിരവധി പേർ കമന്റുകളുമായി രം​ഗത്തെത്തി. വല്ലത്ത ധൈര്യം തന്നെയെന്നാണ് ചിലർ വിഘ്നേഷിനെ മെൻഷൻ ചെയ്ത് കുറിച്ചിരുന്നത്.

57

അതേസമയം, നയൻതാര- വിഘ്നേഷ് ശിവൻ വിവാഹ വീഡിയോ സ്ട്രീമിം​ഗ് ചെയ്യാൻ ഒരുങ്ങുകയാണ് നെറ്റ്ഫ്ലിക്സ്.  വിവാഹം വിശേഷത്തിന് പുറമെ ഇരുവർക്കുമിടയിലെ ബന്ധവും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും വീഡിയോ. വിഘ്നേഷിന്‍റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൌഡി പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്‍തിരിക്കുന്നത് ഗൗതം വസുദേവ് മേനോന്‍ ആണ്. 

67

അൽഫോൺസ് പുത്രൻ‌ സംവിധാനം ചെയ്യുന്ന ​ഗോൾഡ് എന്ന ചിത്രമാണ് നയൻതാരയുടേതായി മലയാളത്തിൽ റിലീസ് കാത്തിരിക്കുന്ന സിനിമ. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ. ഈ വർഷം ഓണം റിലീസ് ആയി ​ഗോൾഡ് പ്രേക്ഷകന് മുന്നിൽ എത്തും.  ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമം​ഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. 
 

77

പാട്ട് എന്ന ചിത്രവും അൽഫോൺസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിലും നായൻതാര തന്നെയാണ് നായിക. കഴിഞ്ഞ സെപ്റ്റംബറിൽ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നുവെങ്കിലും മറ്റ് അപ്ഡേറ്റുകളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല.  രചന, സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.
 

Read more Photos on
click me!

Recommended Stories