മീ ടൂ ആരോപണത്തില്‍ തളര്‍ന്ന സുശാന്ത് - 2018ൽ സഞ്ജന സാംഘ്‌വി എന്ന നടിയിൽനിന്നാണ് സുശാന്ത് ‘മീ ടൂ’ ആരോപണം നേരിട്ടത്. പലരും അത് സത്യമാണെന്ന് തെറ്റിദ്ധരിച്ചു. എന്നാൽ ഒന്നര മാസം കഴിഞ്ഞപ്പോൾ സഞ്ജന തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. ഈ ആരോപണം അദ്ദേഹത്തെ ഏറെ വേട്ടയാടിയിരുന്നു. രോഹിണി അയ്യർ എന്ന വനിതയുമായും ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇവർ ഇടയ്ക്ക് സന്ദേശമയയ്ക്കുന്നതു പോലും സുശാന്തിനെ ആശങ്കപ്പെടുത്തിയിരുന്നു.

രാഷ്ട്രീയക്കാരുമായി ബന്ധമില്ല - റിയയുടെ ഫോണില്‍ ‘എയു’ എന്ന പേരിൽ സേവ് ചെയ്തിരുന്നത് ആദിത്യ ഉദ്ധവ് താക്കറെയുടെ നമ്പറാണെന്ന് ചിലയിടങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ അത് അനായ ഉദ്ധാസ് എന്ന എന്‍റെ സുഹൃത്താണ് എന്ന് റിയ വ്യക്തമാക്കുന്നു. തനിക്ക് ഒരു രാഷ്ട്രീയക്കാരനെയും അറിയില്ലെന്നും റിയ പറയുന്നു.

മുംബൈ പൊലീസ് ഒരു പരിഗണനയും നല്‍കിയില്ല - മുംബൈ പൊലീസ് കേസ് അന്വേഷിച്ചപ്പോൾ തനിക്ക് ഒരു പ്രത്യേക പരിഗണനയും നൽകിയില്ല. വളരെ കഠിനമായി തന്നെയാണ് അവര്‍ ചോദ്യം ചെയ്തത്. ഒരാളോടും പൊലീസില്‍ നിന്നും രക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് വിളിച്ചിട്ടില്ല. റിയ പറയുന്നു.

താനും കുടുംബവും സമ്മര്‍ദ്ദത്തില്‍ - താന്‍ എന്‍ഫോഴ്സ്മെന്‍റിനും മറ്റും വിശ്വസിച്ച് നല്‍കിയ സന്ദേശങ്ങള്‍ ചോരുന്നു. തനിക്കും കുടുംബത്തിനും വധഭീഷണി പോലും ഉണ്ടാകുന്നു. എന്‍റെ സുഹൃത്തുക്കളുടെ നമ്പര്‍ പോലും ചോരുന്നു. എന്‍റെ അമ്മ സമ്മര്‍ദ്ദം താങ്ങാനാവാതെ ആശുപത്രിയിലാണ്. ഈ സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോഴാണ് സുശാന്ത് എന്തുമാത്രം അനുഭവിച്ചിട്ടുണ്ടാകാം എന്ന് വ്യക്തമാകുന്നത്.

മോര്‍ച്ചറിയില്‍ വച്ച് പറഞ്ഞത് - ജൂണ്‍ 8 മുതല്‍ 14വരെ ഞങ്ങള്‍ ഒരു തരത്തിലും സംസാരിച്ചിരുന്നില്ല. മൃതദേഹം കാണാൻ ഞാൻ ആ വീട്ടിൽ പോയില്ല. സംസ്കാര ചടങ്ങിനുള്ളവരുടെ പട്ടികയിലും എന്നെ ഉള്‍പ്പെടുത്തിയില്ല, ഞാന്‍ പോകുന്നത് പ്രശ്നമാണ് എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞ് അതിനെ തുടര്‍ന്ന് മോര്‍ച്ചറിയില്‍വച്ച് അവസാനമായി സുശാന്തിന്‍റെ ശരീരം കണ്ടു. ആ കാലില്‍ തൊട്ട് മാപ്പ് പറഞ്ഞു. ‘നിന്‍റെ മരണം ഇവര്‍ക്കെല്ലാം തമാശയാണ്. നീ ഇത് ചെയ്യരുതായിരുന്നു. എന്നോട് ക്ഷമിക്കണം...’ എന്നാണ് ഞാന്‍ പറഞ്ഞത്.

സുശാന്തിനെ ഉപയോഗിച്ചിട്ടില്ല - എന്‍റെ കരിയറിന് വേണ്ടി സുശാന്തിനെ ഉപയോഗിച്ചെന്നാണ് ആരോപണം, അത് ശരിയല്ല. ഞാനും സുശാന്തും നായികാ നായകന്മാരായി സംവിധായകൻ റൂമി ജെഫ്രിയുമായി ചേര്‍ന്ന് ചിത്രം ആലോചിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൌണ്‍ കാരണം അത് മുടങ്ങി. എട്ട് ഹാർഡ് ഡ്രൈവുകളിലെ ഡാറ്റ നശിപ്പിച്ചു കളഞ്ഞെന്നൊക്കെ ആരോപിക്കുന്നുണ്ട്. അതൊക്കെ എന്ത് അസംബന്ധമാണ്... ഒപ്പം സുശാന്തിന്‍റെ സുഹൃത്തുക്കളെന്ന് പറഞ്ഞ് ആരോപണം ഉന്നയിക്കുന്ന പലരെയും എനിക്ക് അറിയുക പോലും ഇല്ല.

ലഹരിയെക്കുറിച്ച് ഇപ്പോള്‍ പ്രതികരണമില്ല- ഗൗരവ് ആര്യ, ജയ തുടങ്ങിയ മയക്കുമരുന്ന് വില്‍പ്പനക്കാരുമായി എനിക്ക് ബന്ധമുണ്ടെന്നാണ് വാര്‍ത്ത. ഇത്തരം ബന്ധങ്ങള്‍ ഒന്നും ഇല്ല. ഇപ്പോൾ ലഹരി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണം നടക്കുന്നതിനാൽ അതിനെപ്പറ്റി കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. എന്നെ കാണുന്നതിനു മുൻപുതന്നെ സുശാന്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഞാൻ തടയാൻ ഏറെ ശ്രമിച്ചു. പക്ഷേ സ്വന്തം കാര്യം സ്വയം തീരുമാനിക്കാവുന്ന മനുഷ്യനാണ്. കഞ്ചാവ് ഉപയോഗം കുറയ്ക്കാൻ പല തവണ പറഞ്ഞു. ഇത്രയും സത്യമാണ്.

സുശാന്ത് പലപ്പോഴും ജീവിച്ചിരിക്കുന്നതിന്‍റെ നിരർഥകതയെപ്പറ്റിയൊക്കെ സംസാരിക്കുമായിരുന്നു. പക്ഷേ താനൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അവൻ പറഞ്ഞിട്ടുണ്ട്. ഒരിക്കൽപോലും എന്നെ ശാരീരികമായി സുശാന്ത് ഉപദ്രവിച്ചിട്ടില്ല. വീട്ടില്‍ നിന്നും ഞാന്‍ മാറിനിന്ന ജൂണ്‍ 8 മുതൽ 14 വരെ എന്തു സംഭവിച്ചെന്ന് അറിയണം. സുശാന്തിനൊപ്പം സഹോദരിയും ഉണ്ടായിരുന്നു. ജൂൺ 14ന് എന്താണു സംഭവിച്ചത്? സത്യമറിയാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും ഞാനാണ്.

‘ജസ്റ്റിസ് ഫോർ റിയ’ക്യാംപെയിനും വേണം- ‘ജസ്റ്റിസ് ഫോർ സുശാന്ത്’ പോലെ ‘ജസ്റ്റിസ് ഫോർ റിയ’ ക്യാംപെയ്നും വരണം. സുശാന്തിനു നീതി തേടിയുള്ള അന്വേഷണം ഇനിയും തുടരും, വിജയിക്കുകയും ചെയ്യും. അത് എന്നെപ്പോലെ വേട്ടയാടപ്പെടുന്ന പെൺകുട്ടികൾക്കു കൂടി വേണ്ടിയാണ്.