നിരവധി നാടകീയ മുഹൂർത്തങ്ങളും സംഘർഷങ്ങളും മൂസയെ പ്രേക്ഷകരിലേക്ക് ഏറെ അടുപ്പിക്കുമെന്ന് സംവിധായകന്‍ പറയുന്നു. പുനം ബജ്വാ, അശ്വിനി റെഡ്ഢി, സൈജു ക്കുറുപ്പ്, ഹരിഷ്കണാരൻ, ജോണി ആന്‍റണി, മേജർ രവി, മിഥുൻ രമേശ്, ശരൺ, സ്റിന്ദാ, ശശാങ്കൻ മയ്യനാട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നു.