അടുത്തിടെ നടന്ന ഒരു സംഭവം പ്രിയാമണി പങ്കുവെച്ചിരുന്നു, ഈദ് ദിനത്തില്‍ താന്‍ ആശംസകള്‍ നേര്‍ന്ന് ഒരു ഫോട്ടോ പോസ്റ്റിട്ടു പിന്നാലെ ഞാന്‍ ഇസ്ലാമായി എന്ന് പ്രചാരണം തുടങ്ങി. "ഞാൻ മതം മാറിയോ എന്ന് അവര്‍ക്ക് എങ്ങനെ അറിയാം? ഞാൻ ജനിച്ചത് ഹിന്ദുവായാണ്, എപ്പോഴും ഞാന്‍ ആ വിശ്വാസത്തെ പിന്തുടരും, ഞങ്ങള്‍ (പ്രിയമണിയും ഭര്‍ത്താവും) പരസ്പരം വിശ്വാസങ്ങളെ ബഹുമാനിക്കുന്നു, എന്തെങ്കിലും സമ്മര്‍ദ്ദം ഇതില്‍ ഇല്ല" പ്രിയമണി വ്യക്തമാക്കി.