ഡാറ്റ വേണ്ട, കോൾ മാത്രം മതിയോ; ഇതാ 365 ദിവസം വാലിഡിറ്റിയോടെ കിടിലൻ റീചാര്‍ജ് പ്ലാനുകൾ

Published : Mar 07, 2026, 02:12 PM IST

ഭാരതി എയർടെല്ലിന്‍റെ 1849 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളും 3600 എസ്എംഎസും ലഭിക്കും. 365 ദിവസമാണ് ഈ പ്ലാനിന്‍റെ വാലിഡിറ്റി. ഉപഭോക്താക്കൾക്ക് ചില പ്രീമിയം ആനുകൂല്യങ്ങളും ഈ റീചാര്‍ജില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

PREV
13
വോയിസ് ഒണ്‍ലി റീചാര്‍ജ് പ്ലാനുകള്‍

റിലയൻസ് ജിയോയെപ്പോലെ ഭാരതി എയർടെല്ലും വോയിസ് കോൾ ആനുകൂല്യങ്ങൾ മാത്രമുള്ള പ്രീപെയ്‌ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്ലാനുകൾ. വോയിസ് കോളും സർവീസ് വാലിഡിറ്റിയും മാത്രമുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ കമ്പനികളോട് ടെലികോം റെഗുലേറ്റർ നിർദേശിച്ചിരുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് ആവശ്യമുള്ള സേവനത്തിന് മാത്രം പണം നൽകിയാൽ മതി. ഡാറ്റ വേണ്ടപ്പോൾ, ഈ പ്ലാനുകൾക്ക് മുകളിൽ ഡാറ്റാ വൗച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാനും എയർടെൽ അനുവദിക്കുന്നുണ്ട്.

23
ഭാരതി എയർടെൽ 1849 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ

ഭാരതി എയർടെല്ലിന്‍റ രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകളും 3600 എസ്എംഎസും ലഭിക്കും. 365 ദിവസത്തെ സർവീസ് വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. 4000 രൂപ വില വരുന്ന അഡോബ് എക്‌സ്‌പ്രസ് പ്രീമിയം 12 മാസത്തേക്ക് സൗജന്യമായി ഉപയോഗിക്കാം. ഒപ്പം സൗജന്യ ഹെലോട്യൂണുകളും കിട്ടും. ഡാറ്റ ആവശ്യമുള്ളപ്പോൾ ഈ പ്ലാനിനൊപ്പം ഡാറ്റാ വൗച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാനും സാധിക്കും.

33
ഭാരതി എയർടെൽ 469 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ

ഭാരതി എയർടെല്ലിന്‍റെ 469 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകളും 900 എസ്എംഎസും ലഭിക്കും. 84 ദിവസമാണ് ഈ പ്ലാനിന്‍റെ സർവീസ് വാലിഡിറ്റി. 4000 രൂപ വില വരുന്ന അഡോബ് എക്‌സ്‌പ്രസ് പ്രീമിയം, സൗജന്യ ഹെലോട്യൂണുകൾ എന്നിവയാണ് അധിക ആനുകൂല്യങ്ങൾ. ആവശ്യമുള്ളപ്പോൾ ഡാറ്റാ വൗച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാം. കുറഞ്ഞ ബജറ്റുള്ളവർക്കും, ദീർഘകാല പ്ലാൻ എടുക്കുന്നതിന് മുൻപ് എയർടെൽ നെറ്റ്‌വർക്ക് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും 469 രൂപയുടെ ഈ പ്ലാൻ മികച്ചതാണ്.

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories