
ഇന്ത്യൻ ടെലികോം സേവനദാതാവായ ഭാരതി എയർടെൽ തങ്ങളുടെ പോസ്റ്റ്‌പെയ്‌ഡ് പ്ലാനുകളിൽ ഉപഭോക്താക്കൾക്കായി അൺലിമിറ്റഡ് ഡാറ്റ അവതരിപ്പിച്ചു. നിലവിലുള്ള അൺലിമിറ്റഡ് 5ജി ഡാറ്റാ ഓഫറിനൊപ്പം, പുതുതായി 4ജി ഡാറ്റയും അൺലിമിറ്റഡായി നൽകുന്നു. നേരത്തെ ഏകദേശം 10 സർക്കിളുകളിൽ മാത്രമാണ് എയർടെൽ ഈ ഓഫർ നൽകിയിരുന്നത്. എന്നാലിപ്പോൾ ഇത് ഇന്ത്യയിലുടനീളം ലഭ്യമാക്കിയിരിക്കുകയാണ്. കമ്പനി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഈ മാറ്റങ്ങൾ എയർടെല്ലിന്‍റെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെ എയർടെൽ പോസ്റ്റ്‌പെയ്‌ഡ് പ്ലാനുകളെല്ലാം അൺലിമിറ്റഡ് ഡാറ്റയുമായി വിപണിയിൽ ലഭ്യമായി.
എയർടെൽ പറയുന്നതനുസരിച്ച്, ഈ അൺലിമിറ്റഡ് ഡാറ്റാ ആനുകൂല്യം പ്രധാന കണക്ഷനും ആഡ്-ഓൺ കണക്ഷനുകൾക്കും ഒരുപോലെ ലഭിക്കും. എന്നാൽ, ഒരു ബില്ലിംഗ് സൈക്കിളിൽ 300GB-യിൽ കൂടുതൽ ഉപയോഗിച്ചാൽ അത് വാണിജ്യ ഉപയോഗമായി കണക്കാക്കുമെന്നും ഭാരതി എയർടെൽ വ്യക്തമാക്കുന്നു. ഈ ന്യായമായ ഉപയോഗ പരിധിക്ക് ഉള്ളിൽ നിന്നുകൊണ്ട് വരിക്കാർക്ക് 4ജി, 5ജി നെറ്റ്‌വർക്കുകളിൽ പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാം.
വാണിജ്യ ഉപയോഗ നയങ്ങൾക്ക് വിധേയമായി, എല്ലാ പ്ലാനുകളിലും അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ നൽകാനായി ഭാരതി എയർടെൽ തങ്ങളുടെ പോസ്റ്റ്‌പെയ്‌ഡ് പ്ലാനുകൾ പുതുക്കിയിട്ടുണ്ട്. വ്യക്തിഗത കണക്ഷനുകൾ മുതൽ വലിയ ഫാമിലി പാക്കേജുകൾ വരെയുള്ള ഏഴ് പ്ലാനുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു.
എയർടെൽ ഇൻഡിവിജ്വൽ പ്ലാൻ- ₹449/മാസം: ഈ എൻട്രി ലെവൽ പ്ലാനിൽ ഒരു സിം കാർഡാണ് ലഭിക്കുക. അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി, റോമിംഗ് കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവ ഇതിലുണ്ട്. ഇപ്പോൾ അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റയും ലഭിക്കും. ഡിജിറ്റൽ ആനുകൂല്യങ്ങളിൽ 3 മാസത്തെ ഡിസ്‌നി+ഹോട്ട്സ്റ്റാർ മൊബൈൽ, എയർടെൽ എക്‌സ്‌ട്രീം പ്ലേ പ്രീമിയം, 100 ജിബി ഗൂഗിൾ വൺ ക്ലൗഡ് സ്റ്റോറേജ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, 12 മാസത്തെ അഡോബി എക്‌സ്‌പ്രസ് പ്രീമിയം, ഫ്രോഡ് ഡിറ്റക്ഷൻ അലേർട്ടുകൾ, സൗജന്യ ഹലോ ട്യൂൺസ്, ബ്ലൂ റിബൺ ബാഗ് ട്രാക്കിംഗ് സേവനങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.
വ്യക്തിഗത ഉപയോക്താക്കൾക്കുള്ള ഈ പ്ലാനിലും അൺലിമിറ്റഡ് കോൾ, 100 എസ്എംഎസ്, അൺലിമിറ്റഡ് 4ജി/5ജി ഡാറ്റ എന്നിവ ലഭിക്കും. എന്നാൽ ഇതിലെ വിനോദ ആനുകൂല്യങ്ങൾ കൂടുതലാണ്. 1 വർഷത്തെ ഡിസ്നി+ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനും 6 മാസത്തെ ആമസോൺ പ്രൈമും ഇതിൽ ഉൾപ്പെടുന്നു. ഗൂഗിൾ വൺ (100 ജിബി), അഡോബി എക്‌സ്‌പ്രസ് പ്രീമിയം (12 മാസം), എയർടെൽ എക്‌സ്‌പ്രസ് പ്ലേ പ്രീമിയം, സ്‌പാം പ്രൊട്ടക്ഷൻ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്. സൗജന്യ ഹലോ ട്യൂൺസും ബ്ലൂ റിബൺ ബാഗും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എയർടെൽ ഫാമിലി പ്ലാൻ 2 - ₹699/മാസം: ദമ്പതികൾക്കോ ചെറിയ കുടുംബങ്ങൾക്കോ വേണ്ടി രൂപകൽപ്പന ചെയ്ത ഈ പ്ലാനിൽ രണ്ട് സിമ്മുകൾ (ഒരു പ്രൈമറി, ഒരു ആഡ്-ഓൺ) ഉൾപ്പെടുന്നു. രണ്ട് പേർക്കും അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസവും 100 എസ്എംഎസ് എന്നിവ ലഭിക്കും. ഈ പാക്കേജിൽ 6 മാസത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പും 1 വർഷത്തെ ഡിസ്നി+ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനും ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് എയർടെൽ എക്‌സ്‌ട്രീം പ്ലേ പ്രീമിയം, ഗൂഗിൾ വൺ സ്റ്റോറേജ്, 12 മാസത്തെ അഡോബി എക്‌സ്‌പ്രസ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ലഭിക്കും. കൂടാതെ, ഫ്രോഡ് ഡിറ്റക്ഷൻ, സ്‌പാം അലേർട്ടുകൾ, സൗജന്യ ഹലോ ട്യൂൺസ്, ബ്ലൂ റിബൺ ബാഗ് സേവനം എന്നിവയും എയർടെൽ പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താക്കൾക്ക് ആസ്വദിക്കാം.
എയർടെൽ ഫാമിലി പ്ലാൻ 4 - ₹1199/മാസം: വലിയ ഗ്രൂപ്പുകൾക്ക് കൂടുതൽ മൂല്യം നൽകുന്ന ഈ പ്ലാനിൽ നാല് സിമ്മുകൾ (ഒരു പ്രൈമറി, മൂന്ന് ആഡ്-ഓൺ) ഉൾപ്പെടുന്നു. എല്ലാ കണക്ഷനുകൾക്കും അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസ്, അൺലിമിറ്റഡ് 4ജി/5ജി ഡാറ്റ എന്നിവയുണ്ട്. പാക്കേജിലെ വിനോദ ആനുകൂല്യങ്ങളിൽ 6 മാസത്തെ ആമസോൺ പ്രൈം, 1 വർഷത്തെ ഡിസ്നി+ഹോട്ട്സ്റ്റാർ മൊബൈൽ, ആപ്പിൾ ടിവി, ആപ്പിൾ മ്യൂസിക് എന്നിവ ഉൾപ്പെടുന്നു. എയർടെൽ എക്‌സ്‌ട്രീം പ്ലേ പ്രീമിയം, ഫ്രോഡ് ഡിറ്റക്ഷൻ, സ്‌പാം അലേർട്ടുകൾ, സൗജന്യ ഹലോ ട്യൂൺസ്, ബ്ലൂ റിബൺ ബാഗ് സേവനം, 12 മാസത്തെ അഡോബി എക്‌സ്‌പ്രസ് പ്രീമിയം എന്നിവയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
എയർടെൽ ഫാമിലി പ്ലാൻ 4 (നെറ്റ്ഫ്ലിക്‌സ് സഹിതം) - ₹1399/മാസം: സിമ്മുകളുടെ എണ്ണത്തിൽ ഇത് ₹1199 പ്ലാനിന് സമാനമാണെങ്കിലും (മൊത്തം നാല് കണക്ഷനുകൾ), ഈ പ്ലാനിൽ നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്ഷന്‍ കൂടി അധികമായി ലഭിക്കുന്നു. എല്ലാ അംഗങ്ങൾക്കും അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റയും സാധാരണ അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങളും (ദിവസവും 100 എസ്എംഎസ്) ലഭിക്കും. ഈ പ്ലാനിൽ ആമസോൺ പ്രൈം (6 മാസം), ഡിസ്‌നി+ഹോട്ട്സ്റ്റാർ മൊബൈൽ (1 വർഷം), ആപ്പിൾ ടിവി, ആപ്പിൾ മ്യൂസിക് എന്നിവയും ഉൾപ്പെടുന്നു. ഗൂഗിൾ വൺ (100 ജിബി ക്ലൗഡ് സ്റ്റോറേജ്), 12 മാസത്തെ അഡോബി എക്‌സ്‌പ്രസ് പ്രീമിയം, ഫ്രോഡ് ഡിറ്റക്ഷൻ, സ്‌പാം അലേർട്ടുകൾ, സൗജന്യ ഹലോ ട്യൂൺസ്, ബ്ലൂ റിബൺ ബാഗ് തുടങ്ങിയ 'എയർടെൽ താങ്ക്സ്' ആനുകൂല്യങ്ങളും പാക്കേജിന്‍റെ ഭാഗമാണ്.
എയർടെൽ ഫാമിലി പ്ലാൻ 5- ₹1749/മാസം: ഈ പ്രീമിയം പ്ലാൻ അഞ്ച് സിമ്മുകളെ (ഒരു പ്രൈമറി, നാല് ആഡ്-ഓൺ) പിന്തുണയ്ക്കുന്നു, ഇത് വലിയ കുടുംബങ്ങൾക്ക് അനുയോജ്യമാണ്. അഞ്ച് അംഗങ്ങൾക്കും അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ, ദിവസവും 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിംഗ് എന്നിവ ലഭിക്കും. ഈ പ്രീമിയം പ്ലാൻ നെറ്റ്ഫ്ലിക്‌സ് സ്റ്റാൻഡേർഡ് സബ്‌സ്‌ക്രിപ്ഷനോടെയാണ് വരുന്നത്. ഉപഭോക്താക്കൾക്ക് പ്രതിമാസം ₹150 അധികം നൽകി നെറ്റ്ഫ്ലിക്‌സ് പ്രീമിയത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും. 6 മാസത്തെ ആമസോൺ പ്രൈം, 1 വർഷത്തെ ഡിസ്നി+ഹോട്ട്സ്റ്റാർ മൊബൈൽ, ആപ്പിൾ ടിവി, ആപ്പിൾ മ്യൂസിക്, ഗൂഗിൾ വൺ (100 ജിബി ക്ലൗഡ് സ്റ്റോറേജ്), എയർടെൽ എക്‌സ്‌ട്രീം പ്ലേ പ്രീമിയം, 12 മാസത്തെ അഡോബി എക്‌സ്‌പ്രസ് പ്രീമിയം, സൗജന്യ ഹലോ ട്യൂൺസ്, ബ്ലൂ റിബൺ ബാഗ്, ഫ്രോഡ് ഡിറ്റക്ഷൻ, സ്‌പാം അലേർട്ടുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, 1749 രൂപ പ്ലാൻ ആക്‌ടിവേറ്റ് ചെയ്ത തീയതി മുതൽ വർഷത്തിൽ ഒരു തവണ, 10, 30 ദിവസത്തെ വാലിഡിറ്റിയുള്ള അന്താരാഷ്ട്ര റോമിംഗ് പാക്കുകൾ വാങ്ങുമ്പോൾ 3000 രൂപയുടെ ബിൽ കിഴിവും ലഭിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam