ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങാന്‍ ബെസ്റ്റ് ടൈം; ആരും പ്രതീക്ഷിക്കാത്ത വിലക്കുറവ്

Published : Mar 02, 2026, 04:08 PM IST

ആപ്പിളിന്‍റെ പ്രീമിയം ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ ഐഫോൺ 17 പ്രോ മാക്‌സ് (iPhone 17 Pro Max) ഓഫര്‍ വിലയില്‍ വിജയ് സെയിൽസ് ഇപ്പോള്‍ ലഭ്യമാക്കുന്നു. ഐഫോൺ 17 പ്രോ മാക്‌സിന് ലഭ്യമായ ഓഫറിനെ കുറിച്ച് വിശദമായി. 

PREV
15

പുതിയ സ്‍മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്കായി മികച്ച അവസരം തുറന്നിരിക്കുകയാണ്. പ്രത്യേകിച്ച്, ആപ്പിളിന്‍റെ പ്രീമിയം ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ ഐഫോൺ 17 പ്രോ മാക്‌സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴാണ് ഏറ്റവും അനുയോജ്യമായ സമയം. പ്രമുഖ ഇലക്‌ട്രോണിക്‌സ് റീട്ടെയിൽ ശൃംഖലയായ വിജയ് സെയിൽസ് പ്ലാറ്റ്ഫോമിൽ ഈ ഐഫോണ്‍ 17 പ്രോ മാക്‌സിന് ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

25

149,900 രൂപ എന്ന ലോഞ്ച് വിലയോടെയാണ് ഐഫോൺ 17 പ്രോ മാക്‌സ് വിപണിയിലെത്തിയത്. എന്നാൽ ഇപ്പോൾ വിജയ് സെയിൽസ് ഔദ്യോഗിക വെബ്സൈറ്റിൽ 147,900 രൂപയ്ക്കാണ് ഐഫോൺ 17 പ്രോ മാക്‌സ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. കൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐഫോൺ 17 പ്രോ മാക്സ് വാങ്ങുന്നവർക്ക് 5,000 രൂപയുടെ അധിക ഇളവും ലഭിക്കും. ഇതോടെ ആകെ 7,000 രൂപ വരെ ലാഭിക്കാനാകും.

35

ഒരു തവണ മുഴുവൻ തുകയും അടയ്ക്കാൻ സാധിക്കാത്ത ഉപഭോക്താക്കൾക്ക് ഇഎംഐ ഓപ്ഷനും ഒരുക്കിയിട്ടുണ്ട്. ആറുമാസ കാലയളവിൽ മാസം 23,982 രൂപ വീതം അടച്ച് ഫോൺ സ്വന്തമാക്കാം. കൂടാതെ പഴയ ഫോൺ കൈമാറി പുതിയത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. ഇത് ക്യാഷിഫൈയുടെ സഹകരണത്തോടെ നടപ്പിലാക്കുന്നു. കൈമാറുന്ന പഴയ ഉപകരണത്തിന്‍റെ നിലയും മോഡലും അനുസരിച്ച് മികച്ച എക്‌സ്‌ചേഞ്ച് മൂല്യം ലഭിക്കും.

45

ഐഫോൺ 17 പ്രോ മാക്‌സ് സ്പെസിഫിക്കേഷനുകൾ പരിശോധിക്കുമ്പോൾ, 6.9 ഇഞ്ച് പ്രൊമോഷൻ ഡിസ്പ്ലേയും 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും ഫോണിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ഔട്ട്ഡോർ ഉപയോഗത്തിന് അനുയോജ്യമായ ആന്‍റി-റിഫ്ലക്‌ടീവ് കോട്ടിംഗും നൽകിയിട്ടുണ്ട്. ആപ്പിൾ അവതരിപ്പിച്ച പുതിയ എ19 പ്രോ ചിപ്‌സെറ്റ് മികച്ച പ്രകടനവും ഊർജക്ഷമതയും ഉറപ്പുനൽകുന്നു. ഒരു ചാർജിൽ 39 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കുമെന്ന് കമ്പനി പറയുന്നു.

55

ക്യാമറ വിഭാഗത്തിൽ 48എംപി പ്രധാന ക്യാമറ, 48എംപി അൾട്രാവൈഡ് ലെൻസ്, 4x ഓപ്റ്റിക്കൽ സൂം പിന്തുണയുള്ള 48എംപി ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ഫ്യൂഷൻ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 18എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. വേപ്പർ ചേംബർ കൂളിംഗ് സിസ്റ്റവും സെറാമിക് ഷീൽഡ് 2 സംരക്ഷണവും ഐഫോൺ 17 പ്രോ മാക്‌സിന് ദൃഢതയും മികച്ച താപനിയന്ത്രണവും നൽകുന്നു. ഏറ്റവും പുതിയ ഐഒഎസ് 26 സംവിധാനത്തോടെയാണ് ഐഫോൺ 17 പ്രോ മാക്‌സ് എത്തുന്നത്. പുതിയ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ മികച്ച അവസരമായിരിക്കും.

Read more Photos on
click me!

Recommended Stories