സർക്കാർ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകളാൽ ശ്രദ്ധേയമാണ്. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നു.
25
ബിഎസ്എൻഎൽ 215 രൂപ പ്ലാൻ
215 രൂപയുടെ ഈ പ്ലാനിൽ 30 ദിവസം വാലിഡിറ്റിയുണ്ട്. ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും ലഭിക്കും. ഒപ്പം ഗെയിമിംഗ്, സംഗീതം തുടങ്ങിയ അധിക ആനുകൂല്യങ്ങളുമുണ്ട്.
35
ബിഎസ്എൻഎൽ 228 രൂപ പ്ലാൻ
228 രൂപയുടെ പ്ലാനിൽ ഒരു മാസത്തേക്ക് ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസ് എന്നിവ ലഭിക്കും. സമാനമായ ആനുകൂല്യങ്ങൾ 239 രൂപയുടെ പ്ലാനിലും ഒരു മാസത്തേക്ക് ലഭ്യമാണ്.
269 രൂപയുടെ പ്ലാനിൽ 30 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവ ബിഎസ്എന്‍എല്‍ നല്‍കുന്നു. സിങ് മ്യൂസിക് പോലുള്ള അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.
55
എയർടെൽ, വോഡഫോൺ, ജിയോ എന്നിവയെക്കാൾ വില കുറവ്
300 രൂപയിൽ താഴെ വിലയില്‍ ബിഎസ്എൻഎൽ നൽകുന്ന ഈ ആനുകൂല്യങ്ങൾ ജിയോ, എയർടെൽ, വി എന്നിവയേക്കാൾ മികച്ചതാണ്. 299 രൂപയ്ക്ക് ഈ കമ്പനികൾ കുറഞ്ഞ ഡാറ്റയും വാലിഡിറ്റിയുമാണ് സിം ഉപയോക്താക്കള്‍ക്ക് നൽകുന്നത്.