ഐഫോണ്‍ 18 സീരീസ് കാത്തിരിക്കുന്നവര്‍ നിരാശരാകും; ജയപ്രിയ മോഡല്‍ സെപ്റ്റംബറില്‍ പുറത്തിറക്കില്ല!

Published : Jan 31, 2026, 02:45 PM IST

ഐഫോണ്‍ 18 സീരീസ് കാത്തിരിക്കുന്ന ചിലരെയെങ്കിലും നിരാശരാക്കുന്ന വാര്‍ത്ത പുറത്ത്. 2026 സെപ്റ്റംബറില്‍ അവതരിപ്പിക്കപ്പെടുന്ന ഐഫോണ്‍ 18 ശ്രേണിയില്‍ ഐഫോണ്‍ 18 സ്റ്റാന്‍ഡേര്‍ഡ് മോഡലുണ്ടാവില്ല എന്ന കാര്യമാണിത്. 

PREV
16

ആപ്പിള്‍ കമ്പനി ഐഫോണ്‍ 18 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ ഈ വര്‍ഷം പുറത്തിറക്കുമ്പോള്‍ ഐഫോണ്‍ 18 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ അതിലുണ്ടാവില്ലെന്ന് സൂചന.

26

ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലും രണ്ട് പ്രോ വേരിയന്‍റുകളും കഴിഞ്ഞ വര്‍ഷം ഒന്നിച്ച് പുറത്തിറക്കിയ സ്ഥാനത്താണ് ഐഫോണ്‍ 18 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ 2026-ലെ റിലീസില്‍ നിന്ന് ഒഴിവാകുന്നത്.

36

ആപ്പിളിന്‍റെ മൊബൈല്‍ സീരീസുകളില്‍ അടിസ്ഥാന ഐഫോണ്‍ വേരിയന്‍റായിരുന്നു സ്റ്റാന്‍ഡേര്‍ഡ് മോഡല്‍. ഐഫോണ്‍ 15, ഐഫോണ്‍ 16, ഐഫോണ്‍ 17 എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്.

46

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ലീക്കുകള്‍ സൂചിപ്പിക്കുന്നത് 2026 സെപ്റ്റംബറില്‍ ഐഫോണ്‍ 18 സീരീസ് ആപ്പിള്‍ പുറത്തിറക്കുമ്പോള്‍ അക്കൂട്ടത്തില്‍ ഐഫോണ്‍ 18 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഉണ്ടാവില്ലെന്നാണ്.

56

ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നിവയ്‌ക്കൊപ്പം ഐഫോണ്‍ ഫോള്‍ഡ് സെപ്റ്റംബറില്‍ അവതരിപ്പിക്കാനാണ് ആപ്പിള്‍ ആലോചിക്കുന്നത്. കന്നി ഫോള്‍ഡബിള്‍ ഐഫോണാണ് വരാനിരിക്കുന്ന ഐഫോണ്‍ ഫോള്‍ഡ്.

66

അങ്ങനെയെങ്കില്‍ 2027 ആദ്യം ഐഫോണ്‍ എയര്‍ 2-വിനൊപ്പമായിരിക്കും ഐഫോണ്‍ 18 ബേസ് മോഡല്‍ ആപ്പിള്‍ വിപണിയിലെത്തിക്കുക. ആപ്പിളിന്‍റെ പതിവ് ലോഞ്ച് രീതിയില്‍ നിന്ന് വലിയ മാറ്റമായിരിക്കും ഇത്.

Read more Photos on
click me!

Recommended Stories