ഇറാന്‍റെ കടുത്ത ആക്രമണത്തിനിടെ കുളിക്കാൻ സുരക്ഷിതമായ സമയം ഏതാണെന്ന് പൊതുജനങ്ങളെ അറിയിക്കാൻ പുതിയ ആപ്പുമായി ഇസ്രയേൽ. 'കാന്‍ ഐ ഷവര്‍' എന്നാണ് ഈ ആപ്പിന്‍റെയും വെബ്‌സൈറ്റിന്‍റെയും പേര്.
ഏതുനിമിഷവും ഇറാനില്‍ നിന്ന് മിസൈലുകളും ഡ്രോണുകളും എത്തിയേക്കാം എന്ന ഭീതിയിലാണ് ഇസ്രയേലി ജനങ്ങള്‍. അതുകൊണ്ടുതന്നെ, 'ഇപ്പോൾ കുളിക്കുന്നത് സുരക്ഷിതമാണോ, എപ്പോഴാണ് കുളിക്കാൻ ഏറ്റവും നല്ല സമയം' എന്നൊക്കെ പറഞ്ഞുതരാൻ ഒരു പുതിയ ആപ്പ് ഇസ്രയേല്‍ തന്നെ വികസിപ്പിച്ചിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ സംവിധാനത്തെ കുറിച്ച് വിശദമായി അറിയാം.
25
ആക്രമണ സാധ്യതകള്‍ അറിയിക്കുന്ന ആപ്പ്
എതിര്‍ രാജ്യങ്ങളില്‍ നിന്ന് ആക്രമണമുണ്ടായാൽ ഏതൊരാള്‍ക്കും സുരക്ഷിത മുറിയിലോ ബോംബ് ഷെൽട്ടറിലോ എത്താൻ കുറഞ്ഞത് 30 മുതൽ 90 സെക്കൻഡ് വരെ വേണം. കുളിക്കുന്നതിനിടെയാണ് ആക്രമണമെങ്കിൽ നനഞ്ഞ ശരീരത്തോടെ പുറത്തേക്ക് ഓടാൻ കഴിയില്ലല്ലോ. ഈ സാഹചര്യത്തിലാണ് ഇസ്രയേലികളെ സഹായിക്കാന്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. 'ഇപ്പോള്‍ കുളിക്കാൻ സുരക്ഷിതമാണോ?' എന്ന് ചോദിച്ചാൽ, ഡാറ്റ പരിശോധിച്ച് ആ സമയം ഇറാന്‍റെ ആക്രമണ സാധ്യതയുണ്ടോയെന്ന് ഈ ആപ്പ് മറുപടി നൽകുമെന്നാണ് വിവരങ്ങള്‍.
35
ആപ്പിന്‍റെ പേര് 'Can I Shower'
'Can I Shower' എന്നാണ് ഈ വെബ്‌സൈറ്റിന്‍റെയും ആപ്പിന്‍റെയും പേര് എന്ന് ടൈംസ് ഓഫ് ഇസ്രയേലിനെ ഉദ്ദരിച്ച് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുളിക്കാന്‍ ഏറ്റവും സുരക്ഷിതമായ സമയം ഇസ്രയേലികള്‍ക്ക് ഈ ആപ്പ് പറഞ്ഞുനല്‍കും. എന്നാല്‍ ഈ ആപ്പ് പൂര്‍ണമായും സുരക്ഷിതമാണെന്ന് ഒരു ഉറപ്പും അതിന്‍റെ നിര്‍മ്മാതാക്കള്‍ നല്‍കുന്നില്ല. എങ്കിലും ഈ ആപ്പ് ആളുകള്‍ക്ക് സഹായകമാണ് എന്നാണ് വാര്‍ത്ത.
യുദ്ധമേഖലകളില്‍ സാങ്കേതികവിദ്യയെ എത്രത്തോളം പ്രാധാന്യത്തോടെ ഇക്കാലത്ത് ഉപയോഗപ്രദമാക്കുന്നു എന്നതിന് ഉദാഹരണമാണ് 'ഷവര്‍ ആപ്പ്'. സ്റ്റാര്‍ട്ടപ്പ് രാഷ്‌ട്രം എന്ന വിശേഷണമുള്ള ഇസ്രയേല്‍ ഇത്തരം പുത്തന്‍ സാങ്കേതികവിദ്യകള്‍ക്ക് പ്രസിദ്ധമാണ്. വ്യോമാക്രമണങ്ങളെ കുറിച്ച് റിയല്‍ടൈം അലര്‍ട്ടുകള്‍ നല്‍കുന്ന ഹോം ഫ്രണ്ട് കമാന്‍ഡ്, റെഡ് അലര്‍ട്ട് പോലുള്ള ആപ്പുകള്‍ ഇതിന് ഉദാഹരണമാണ്.
55
'ടെക്‌നോളജിയ'ക്ക് സോഷ്യല്‍ മീഡിയയില്‍ കയ്യടി
'കാൻ ഐ ഷവർ?' എന്ന ടൂൾ സോഷ്യൽ മീഡിയയില്‍ വലിയ ശ്രദ്ധയാണ് നേടുന്നത്. സംഘര്‍ഷങ്ങള്‍ ദൈനംദിന ജീവിതം തടസപ്പെടുത്തുമ്പോള്‍ അതിനെ സമര്‍ഥമായി മറികടക്കാനുള്ള വഴിയാണ് ഇത്തരം ആപ്പുകള്‍ എന്നാണ് ഉപയോക്താക്കളുടെ പ്രശംസ. 'ഞാൻ ഇപ്പോൾ കുളിക്കണോ?' എന്ന് ഒരു ആപ്പ് തീരുമാനിക്കുന്ന ലോകം ഇസ്രയേലില്‍ മാത്രമാണുള്ളത് എന്നായിരുന്നു ഒരാളുടെ പ്രതികരണം.