മൊബൈൽ സ്റ്റോറേജ് നിറയാൻ പല കാരണങ്ങളുണ്ട്. ഫോട്ടോകളും വീഡിയോകളും മാത്രമല്ല ഫോണിലെ 'സ്റ്റോറേജ് ഫുൾ' പ്രശ്നത്തിന് കാരണം. മാസത്തിലൊരിക്കൽ ഈ കാര്യങ്ങൾ ചെയ്താൽ ഫോൺ വേഗത്തിലാക്കാം.
'മൊബൈൽ സ്റ്റോറേജ് ഫുൾ' എന്ന മെസേജ് കാണുമ്പോൾ മടുപ്പും ദേഷ്യവും തോന്നാറുണ്ടോ? ഫോട്ടോകളും വീഡിയോകളും മാത്രമല്ല ഇതിന് കാരണം. ആപ്പുകൾ, ഡൗൺലോഡുകൾ, കാഷെ ഫയലുകൾ എന്നിവയും സ്റ്റോറേജ് നിറയ്ക്കും.
25
കാഷെ ക്ലിയര്‍ ചെയ്യാൻ മറക്കരുത്
ഫോണിൽ കൂടുതൽ സ്ഥലം അപഹരിക്കുന്നത് കാഷെ (Cache) ഫയലുകളാണ്. ഇൻസ്റ്റാഗ്രാം, യൂട്യൂബ് പോലെയുള്ള ആപ്പുകൾ വേഗത്തിൽ പ്രവർത്തിക്കാൻ ഇത് സഹായിക്കുമെങ്കിലും സ്റ്റോറേജ് കുറയ്ക്കും. സെറ്റിംഗ്സിൽ പോയി ആപ്പുകളുടെ കാഷെ ക്ലിയർ ചെയ്യാം.
35
വാട്സ്ആപ്പും പ്രശ്നക്കാരൻ!
സ്റ്റോറേജ് പ്രശ്നത്തിലെ പ്രധാന വില്ലൻ വാട്സ്ആപ്പാണ്. ഗ്രൂപ്പുകളിൽ വരുന്ന ഫോട്ടോ, വീഡിയോ, ഫയലുകൾ എന്നിവയെല്ലാം സ്റ്റോറേജ് നിറയ്ക്കും. വാട്സ്ആപ്പ് സെറ്റിംഗ്സിലെ 'മാനേജ് സ്റ്റോറേജ്' വഴി ഇവ ഡിലീറ്റ് ചെയ്യാം.
പലരും മറക്കുന്ന ഒന്നാണ് 'ഡൗൺലോഡ്സ്' ഫോൾഡറും 'ട്രാഷ്' ഫോൾഡറും. ഇവിടെ അനാവശ്യമായി കിടക്കുന്ന വലിയ ഫയലുകൾ ഡിലീറ്റ് ചെയ്യുക. ഗാലറിയിലെ ട്രാഷ് ബിൻ ക്ലിയർ ചെയ്യാനും മറക്കരുത്.
55
ഫോണിന്റെ വേഗതയും പ്രകടനവും മെച്ചപ്പെടുത്താം
ഈ കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ 'Files by Google' ആപ്പ് സഹായിക്കും. മാസത്തിലൊരിക്കൽ വാട്സ്ആപ്പ്, കാഷെ, ഡൗൺലോഡ്സ്, ട്രാഷ് എന്നിവ ക്ലീൻ ചെയ്യുന്നത് ഫോണിന്റെ വേഗതയും പ്രകടനവും മെച്ചപ്പെടുത്തും.