നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് സ്മാർട്ട്‌ഫോണുകൾ. അവ കോളിംഗ്, ടെക്‌സ്‌റ്റിംഗ്, ഓൺലൈൻ പേയ്‌മെന്റുകൾ നടത്തൽ, ഷോപ്പിംഗ് തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഇന്ന് സ്മാർട്ട് ഫോണുകളെയാണ് ഏവരും ആശ്രയിക്കാറുള്ളത്.
പലരും തങ്ങളുടെ സ്മാർട്ട്‌ഫോണുകളുടെ ബാക്ക് കവറിനുള്ളിൽ നോട്ടുകളോ കാർഡുകളോ ഒക്കെ സൂക്ഷിക്കുന്നത് കാണാറുണ്ട്. എന്നാൽ, ഈ ശീലം നിങ്ങളുടെ വിലയേറിയ സ്മാർട്ട് ഫോണിനെ ദോഷകരമായി ബാധിക്കും. കാർഡുകൾ (ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്) സൂക്ഷിക്കാൻ സ്മാർട്ട്‌ഫോണിന്റെ പിൻഭാഗം ഉപയോഗിക്കുന്നത് ആളുകളുടെ ഒരു സാധാരണ ശീലമാണ്. ആളുകൾ 20, 50, 100, 200, 500 രൂപ നോട്ടുകൾ പോലും ഹാൻഡ്‌സെറ്റിന്റെ പിൻ കവറിനടിയിൽ സൂക്ഷിക്കുന്നതായി കാണാറുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ കുറച്ച് പണം കയ്യിൽ സൂക്ഷിക്കുക എന്നതാണ് ആശയം എങ്കിലും ഇത് സ്മാർട്ട്‌ഫോണിന് കാര്യമായ ദോഷം ചെയ്യും.
25
സ്മാര്‍ട്ട് ഫോണുകളുടെ ചൂടാകുന്ന പ്രവണത
ഒരു സ്മാർട്ട്‌ഫോൺ ഉപയോഗിക്കുമ്പോൾ അത് തീർച്ചയായും ചൂടാകുമെന്ന് എല്ലാവർക്കും അറിയാം, പ്രത്യേകിച്ച് തുടർച്ചയായി വീഡിയോ കാണുകയോ, ഗെയിം കളിക്കുകയോ ചെയ്യുമ്പോഴാണ് ഇത് കൂടുതലായി അനുഭവപ്പെടുന്നത്. ഈ സമയം, ഫോണിന്റെ പ്രോസസ്സർ കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ നിർബന്ധിതമാക്കപ്പെടുന്നു. ഇത് സ്മാർട്ട് ഫോണിനെ ചൂടാക്കാൻ കാരണമാകുന്നു. ഈ പ്രക്രിയയ്ക്കിടെ, നിങ്ങളുടെ ഫോണിന് ഒരു ബാക്ക് കവർ ഉണ്ടെങ്കിൽ ആ ചൂട് കവറിനും ഫോണിനുമിടയിൽ പിടിച്ചുനിർത്തപ്പെടുകയാണ് ചെയ്യുന്നത്.
35
പൊട്ടിത്തെറിക്കാൻ പോലും സാധ്യത
ഏതെങ്കിലും കുറിപ്പോ പേപ്പറോ നോട്ടുകളോ കാർഡുകളോ വെയ്ക്കുമ്പോൾ അത് നിങ്ങളുടെ ഹാൻഡ്‌സെറ്റിന്റെ പിൻ പാനലിൽ ഒരു ബ്ലോക്ക് ഉണ്ടാക്കുകയും അതിലേക്ക് ഒരു അധിക പാളി കൂടി ചേർക്കുന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ഫോൺ അമിതമായി ചൂടാകുന്നതിന് കാരണമായേക്കാം. കൂടാതെ, ചില സന്ദർഭങ്ങളിൽ ചൂടാകൽ കാരണം ഫോൺ പൊട്ടിത്തെറിക്കാൻ പോലും സാധ്യതയുണ്ട്. പല സ്മാർട്ട്‌ഫോണുകളിലും ആന്റിനകൾ മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. പണമോ കാർഡുകളോ ഫോണിന് പിൻഭാഗത്ത് സൂക്ഷിക്കുന്നത് സിഗ്നലുകൾ ശരിയായി സ്വീകരിക്കുന്നതിനുള്ള ആന്റിനയുടെ കഴിവിനെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. കാർഡിൽ സെൻസറുകളും ചിപ്പുകളും ഉള്ളതിനാൽ ഇത് നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം.
കൂടാതെ, കവറിനടിയിൽ നോട്ടുകളോ കാർഡുകളോ വെച്ചുകൊണ്ട് ചാർജ് ചെയ്യുന്നതും ഫോൺ അമിതമായി ചൂടാൻ കാരണമാകും. ഇത് ഫോണിന്റെ പെർഫോർമെൻസിനെയും ആയുസിനെയും ദോഷകരമായി ബാധിച്ചേക്കാം. ഫോൺ അപകടകരമായ അളവിൽ ചൂടാകുമ്പോൾ, ഉപയോക്താവിന് പൊള്ളലേൽക്കാനോ അല്ലെങ്കിൽ മറ്റ് പരിക്കുകൾ സംഭവിക്കാനോ സാധ്യതയുണ്ട്. നിങ്ങളുടെ സ്മാർട്ട് ഫോണിന്റെ പിൻ കവറിനടിയിൽ, നോട്ടുകളോ കാർഡുകളോ സൂക്ഷിക്കുന്നത് ഫോണിന് കാര്യമായ കേടുപാടുകൾ വരുത്തുകയും സുരക്ഷാ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്തേക്കാം.
55
പണം സൂക്ഷിക്കാൻ വാലറ്റോ പഴ്സോ ഉപയോഗിക്കുക
ഈ ആശങ്കകൾ ഒഴിവാക്കാൻ ഫോണിന് പിൻഭാഗത്ത് വസ്തുക്കൾ സൂക്ഷിക്കുന്ന ശീലം ഉടനടി നിർത്തുന്നതാണ് ഉചിതം. പകരം, നിങ്ങളുടെ സ്മാർട്ട്‌ഫോൺ സുരക്ഷിതവും പ്രവർത്തനക്ഷമവുമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ പണത്തിനും കാർഡുകൾക്കും ഒരു പ്രത്യേക വാലറ്റോ പഴ്സോ ഉപയോഗിക്കുക. കൂടാതെ, ചില സമയങ്ങളിൽ, നിങ്ങളുടെ ഫോൺ വളരെ വേഗത്തിൽ ചൂടാകുന്നതായി നിങ്ങൾക്ക് തോന്നുകയാണെങ്കിൽ പിൻ കവർ നീക്കം ചെയ്യുകയും ഇന്റർനെറ്റ് ഓഫാക്കുകയും ചെയ്യുക. വേണ്ടി വന്നാൽ ഫോൺ കുറച്ച് സമയത്തേയ്ക്ക് സ്വിച്ച് ഓഫാക്കാനും മടിക്കരുത്.