- Home
- Technology
- ബ്ലാക്ക് അല്ലെങ്കിൽ വൈറ്റ്; മൊബൈൽ ചാർജറുകൾക്ക് ഈ നിറങ്ങൾ മാത്രം എന്തുകൊണ്ട്? കാരണമുണ്ട്!
ബ്ലാക്ക് അല്ലെങ്കിൽ വൈറ്റ്; മൊബൈൽ ചാർജറുകൾക്ക് ഈ നിറങ്ങൾ മാത്രം എന്തുകൊണ്ട്? കാരണമുണ്ട്!
സ്മാർട്ട്ഫോണുകൾ പല നിറങ്ങളിൽ ലഭ്യമാണെങ്കിലും, അവയുടെ ചാർജറുകൾ കറുപ്പ് അല്ലെങ്കിൽ വെളുപ്പ് നിറങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. ഇതൊരു യാദൃശ്ചികമായ തീരുമാനമല്ല. ഇതിന് പിന്നിൽ ശക്തമായ കാരണങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ?

ചൂട് നിയന്ത്രിക്കാം
ഫോൺ ചാർജ് ചെയ്യുമ്പോൾ ചാർജറിൽ ചൂട് ഉണ്ടാകുന്നു. കറുപ്പ്, വെളുപ്പ് നിറങ്ങൾ ആ ചൂട് കാര്യക്ഷമമായി നിയന്ത്രിക്കാൻ സഹായിക്കുന്നു. ഈ നിറങ്ങളിലൂടെ ചൂട് വേഗത്തിൽ പുറത്തുപോകുന്നു. ഇത് ചാർജർ അമിതമായി ചൂടാകാനുള്ള സാധ്യത കുറയ്ക്കുന്നു. തൽഫലമായി, അപകടങ്ങൾ കുറയുന്നു.
നിർമ്മാണച്ചെലവ് കുറയ്ക്കാം
സ്മാർട്ട്ഫോൺ കമ്പനികൾ ലക്ഷക്കണക്കിന് ചാർജറുകളാണ് നിർമ്മിക്കുന്നത്. കറുപ്പ് അല്ലെങ്കിൽ വെളുപ്പ് പ്ലാസ്റ്റിക് ഉപയോഗിച്ചാൽ നിർമ്മാണ പ്രക്രിയ എളുപ്പമാകും. മെഷീനുകൾ ഇടയ്ക്കിടെ വൃത്തിയാക്കേണ്ട ആവശ്യമില്ല. ഇത് സമയം ലാഭിക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കുന്നു.
സുരക്ഷാ പരിശോധനകൾ എളുപ്പമാക്കാം
ചാർജറുകൾ വിപണിയിലെത്തുന്നതിന് മുമ്പ് ഫയർ സേഫ്റ്റി, ഷോർട്ട് സർക്യൂട്ട് പോലെയുള്ള കർശനമായ പരിശോധനകൾക്ക് വിധേയമാക്കുന്നു. കറുപ്പോ വെളുപ്പോ പ്ലാസ്റ്റിക്കിൽ, കരിഞ്ഞ പാടുകൾ, പുകയുടെ അടയാളങ്ങൾ, ഉരുകിയ ഭാഗങ്ങൾ എന്നിവ വ്യക്തമായി കാണാൻ സാധിക്കും. ഇത് തകരാറുകൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്നു.
സർട്ടിഫിക്കേഷൻ വേഗത്തിൽ ലഭിക്കാൻ
ഈ രണ്ട് നിറങ്ങൾക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫോർമുലകൾക്ക് ഇതിനകം തന്നെ സുരക്ഷാ ഏജൻസികളുടെ അംഗീകാരമുണ്ട്. പുതിയ നിറങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, വീണ്ടും പുതിയ പരിശോധനകളും അനുമതികളും ആവശ്യമായി വരും. ഇത് ഉത്പാദനം വൈകാൻ കാരണമാകും. കറുപ്പും വെളുപ്പും നിറങ്ങളാണെങ്കിൽ ഈ പ്രശ്നമില്ല.
ഉപയോക്താക്കളുടെ സൗകര്യത്തിന്
ഫോണിന്റെ നിറവുമായി ചേരുന്ന ചാർജർ ആവശ്യമില്ല. കറുപ്പ് അല്ലെങ്കിൽ വെളുപ്പ് ചാർജർ ഏത് ഫോണിനും അനുയോജ്യമാണ്. ചാർജർ കേടായാൽ പുതിയൊരെണ്ണം വാങ്ങാൻ എളുപ്പമാണ്. നിറം ചേരുമോ എന്ന ടെൻഷൻ വേണ്ട. ചുരുക്കത്തിൽ, കറുപ്പും വെളുപ്പും ചാർജറുകൾ യാദൃശ്ചികമല്ല. താപ നിയന്ത്രണം, കുറഞ്ഞ ചെലവ്, സുരക്ഷ, വേഗത്തിലുള്ള അനുമതികൾ, ഉപയോക്താക്കളുടെ സൗകര്യം എന്നിവയെല്ലാം പരിഗണിച്ചെടുത്ത തീരുമാനമാണിത്. അതുകൊണ്ടാണ് നിങ്ങളുടെ ഫോൺ എത്ര കളർഫുൾ ആണെങ്കിലും ചാർജർ സിംപിൾ ആയിരിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

