സാംസങ് ഇലക്ട്രോണിക്സ് അവരുടെ അടുത്ത തലമുറ എഐ മെമ്മറി ചിപ്പുകൾ വൻതോതിൽ നിർമ്മിക്കാൻ തുടങ്ങി. എച്ച്ബിഎം4 എന്ന് പേരിട്ടിരിക്കുന്ന ഈ ചിപ്പുകൾക്ക് പഴയതിനേക്കാൾ 40% വേഗത കൂടുതലാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകളിലാണ് ഇവ പ്രധാനമായും ഉപയോഗിക്കുക.
പുതിയ എച്ച്ബിഎം4 ചിപ്പുകളുടെ വൻതോതിലുള്ള ഉത്പാദനം തുടങ്ങിയതായി സാംസങ് അറിയിച്ചു. ഈ രംഗത്ത് ആദ്യമായാണ് ഇങ്ങനെയൊരു നീക്കം. ഇത് എച്ച്ബിഎം4 വിപണിയിൽ തങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് കമ്പനി പറയുന്നു. അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യവസായത്തിന്റെ പ്രധാന ഭാഗമാണ് ഈ ചിപ്പുകൾ. എഐ സിസ്റ്റങ്ങൾക്ക് ആവശ്യമായ വലിയ അളവിലുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഡാറ്റാ സെന്ററുകളിലാണ് ഇവ ഉപയോഗിക്കുന്നത്. പഴയ മോഡലുകളേക്കാൾ 40 ശതമാനത്തിലധികം വേഗത പുതിയ എച്ച്ബിഎം4 ചിപ്പുകൾക്കുണ്ടെന്ന് സാംസങ് അവകാശപ്പെടുന്നു.
24
പ്രധാന ഉപഭോക്താക്കളാകാൻ എൻവിഡിയ
സാംസങ്ങിന്റെ പുതിയ ചിപ്പുകളുടെ പ്രധാന ഉപഭോക്താക്കളിലൊന്ന് യുഎസ് ടെക് ഭീമനായ എൻവിഡിയ ആയിരിക്കുമെന്നാണ് പ്രതീക്ഷ. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി വന്നതോടെ എൻവിഡിയയുടെ എഐ ഹാർഡ്‌വെയറുകൾക്ക് ആവശ്യക്കാർ ഏറെയാണ്. നിലവിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് എൻവിഡിയ. ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ കമ്പനികളും എഐ ചിപ്പുകൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും, എൻവിഡിയ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് അവരും.
34
നേട്ടമുണ്ടാക്കി സാംസങ് ഓഹരികൾ
പ്രഖ്യാപനത്തിന് പിന്നാലെ ദക്ഷിണ കൊറിയൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സാംസങ് ഇലക്ട്രോണിക്സിന്റെ ഓഹരികൾ ആറ് ശതമാനത്തിലധികം ഉയർന്നു. 2027-ഓടെ ആഗോള മെമ്മറി ചിപ്പ് വ്യവസായം 840 ബില്യൺ ഡോളറിലധികം വരുമാനം നേടുമെന്ന് ഗവേഷണ സ്ഥാപനമായ ട്രെൻഡ്ഫോഴ്സ് പ്രവചിക്കുന്നു. ഈ വർഷം ആദ്യം സാംസങ് റെക്കോർഡ് ലാഭം നേടിയിരുന്നു. ഈ നേട്ടത്തിന് പിന്നിൽ നൂതന മെമ്മറി ചിപ്പുകളുടെ വിൽപ്പനയാണെന്ന് കമ്പനി വ്യക്തമാക്കി.
44
ദക്ഷിണ കൊറിയൻ സ്വപ്നം
ലോകത്തെ മികച്ച മൂന്ന് എഐ ശക്തികളിലൊന്നായി മാറുമെന്ന് ദക്ഷിണ കൊറിയൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ്ങിന്റെയും എസ്കെ ഹൈനിക്സിന്റെയും വിജയം ഈ ലക്ഷ്യത്തിൽ നിർണായകമാണ്. സാംസങ്ങിന്റെ എച്ച്ബിഎം4 ചിപ്പുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റങ്ങൾക്കായി നിർമ്മിച്ച അടുത്ത തലമുറ ചിപ്പുകളാണ്. ഇവയ്ക്ക് പഴയ മോഡലുകളേക്കാൾ 40 ശതമാനത്തിലധികം വേഗതയുണ്ട്. എഐ ഡാറ്റാ സെന്ററുകളിലും കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങളിലുമാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. സങ്കീർണ്ണമായ എഐ ജോലികൾ വേഗത്തിലും കാര്യക്ഷമമായും ചെയ്യാൻ ഇത് കമ്പനികളെ സഹായിക്കും. (എഎഫ്‌പി ഇൻപുട്ടുകളോടെ)